സ്വന്തം ലേഖകന്‍: ഇറാനിലെ അഞ്ചു കോടി വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മത്സരം പുരോഗമന വാദികളും പാരമ്പര്യ വാദികളും തമ്മില്‍. യൂറോപ്യന്‍, അമേരിക്കന്‍ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടുള്ള കക്ഷികള്‍ മാറ്റുരുക്കുന്ന തെരഞ്ഞെടുപ്പ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അന്തര്‍ദേശീയ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന ചിന്താഗതിക്കാരനാണ് പരിഷ്‌കരണവാദികളുടെ പിന്തുണയുള്ള ഹസന്‍ റൂഹാനി. പരിഷ്‌കരണവാദികളായ അലി …
സ്വന്തം ലേഖകന്‍: യാത്രാ സുഖവും സൗകര്യവും ഉന്നംവച്ച് റയില്‍വേ ബജറ്റ്, നാലുതരം പുതിയ വണ്ടികള്‍ വരുന്നു. വമ്പന്‍ വാഗ്ദാനങ്ങളോ വന്‍ പദ്ധതികളോ ഇല്ലാത്ത ബജറ്റില്‍ റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഊന്നല്‍ നല്‍കിയത് യാത്രാ സുഖത്തിനും സൗകര്യത്തിനും. റയില്‍വേയുടെ എക്കാലത്തേയും തലവേദനയായ വൃത്തിയില്ലായ്മയും മറ്റു സൗകര്യങ്ങളുടെ നിലവാരം ഇല്ലായ്മയും പരിഹരിക്കാന്‍ വിവിധ പദ്ധതികള്‍ ബജറ്റിലുണ്ട്. ഒപ്പം …
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരം ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയലിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗീസ് ടീമിന്റെ കുന്തമുന കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം സ്വാധീനമുള്ള കായിക താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ ഇത്തവണ സ്വന്തമാക്കിയത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി ക്രിസ്റ്റിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 20 കോടി …
സ്വന്തം ലേഖകന്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് വില്‍പ്പനക്ക്, വില 1,00,301 ഡോളര്‍. ഈജിപ്തിന്റെ പ്രസിഡന്റായ അബ്ദുള്‍ ഫത്താഹ് അല്‍സീസിയാണ് പ്രമുഖ ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ‘ഇബേ’യില്‍ വില്‍പന വസ്തുബായി പ്രത്യക്ഷപ്പെട്ടത്. ഒരു ഈജിപ്ത് പൗരനാണ് തങ്ങളുടെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. പരസ്യം പിന്നീട് നീക്കം ചെയ്തു. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിലെ ആവശ്യകത ചൂണ്ടിക്കാട്ടി അബ്‌ദെല്‍ …
സ്വന്തം ലേഖകന്‍: എണ്ണ വിലയിലെ തകര്‍ച്ച മറികടക്കാന്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളോട് ഐഎംഎഫ് നിര്‍ദ്ദേശം. മൂല്യ വര്‍ധിത നികുതി (വാറ്റ്), കോര്‍പറേറ്റ് ആദായ നികുതി, എക്‌സൈസ് നികുതി, സ്വത്ത് നികുതി, വ്യക്തിഗത വരുമാന നികുതി എന്നിവ നടപ്പാക്കാനാണ് ഐംഎംഎഫ് നിര്‍ദ്ദേശം. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണവും നടപ്പാക്കി സാമ്പത്തികവളര്‍ച്ച കുറയാതെ നോക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് …
സ്വന്തം ലേഖകന്‍: സമുദ്ര നിരപ്പ് അപകടമായ നിലയില്‍ ഉയരുന്നു, ഇങ്ങനെ പോയാല്‍ മിക്ക തുറമുഖ നഗരങ്ങളും വെള്ളത്തിനടിയിലാകും എന്ന് വിദഗ്ദര്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ സമുദ്ര നിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതായി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കി. ഈ നൂറ്റാണ്ടില്‍ 14 സെന്റിമീറ്റര്‍ ഉയര്‍ച്ചയാണ് സമുദ്രനിരപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 2700 വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ നിരക്കാണിത്. …
സ്വന്തം ലേഖകന്‍: ബല്‍ജിയത്തിലെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന ബല്‍ജിയത്തിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് മതത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങളും സിറിയയില്‍ നിന്നുള്ള ക്രൈസ്തവരും ഉള്‍പ്പെടെ നൂറോളം പേര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മുസ്ലീം സ്ത്രീകള്‍ ധരിക്കാറുള്ള തട്ടമിട്ട് നടന്നില്ല …
സ്വന്തം ലേഖകന്‍: മകളുടെ വിവാഹം കൂടാന്‍ അമേരിക്കയിലെത്തി കാണാതായ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍. ഹൈദരാബാദ് സ്വദേശിയായ പ്രസാദ് മൊപാര്‍ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേരിക്കയിലെ ഒരു ജലപാതയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന 55 കാരനായ പ്രസാദിന്റെ മൃതദേഹം. മകള്‍ ദുര്‍ഗയുടെ വിവാഹത്തിനായി പിതാവായ പ്രസാദ് മൊപാര്‍ടി ജനുവരിയിലാണ് അമേരിക്കയില്‍ എത്തിയത്. വിവാഹം നടന്ന വീടിന് സമീപത്ത് നിന്നും …
ബെന്നി അഗസ്ത്യന്‍: ലുട്ടൊനിലെ സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അന്നക്കര റിട്രീറ്റ് സെന്ററിലെ ഫാദര്‍ തോമസ് അരത്തില്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം മാര്‍ച് 4, 5, 6 എന്നീ ദിവസങ്ങളില്‍ സെന്റ് ജോസഫ് കാത്തോലിക് പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക : ഷിബു ജോണ്‍ 0729080966, Dasiy Thomas …
സ്വന്തം ലേഖകന്‍: ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന വിദ്യാര്‍ഥികള്‍ കീഴ്ടടങ്ങി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥികള്‍ ഇന്നലെ രാത്രി 11.45 ന് ക്യാമ്പസിന് പുറത്തുവന്ന് കീഴടങ്ങുകയായിരുന്നു. ഉമര്‍ ഖാലിദും അനിര്‍ബന്‍ പട്ടേലും,അശുതോഷുമാണ് കീഴ്ടടങ്ങിയത്. നേരത്തെ വിദ്യാര്‍ഥികളോട് കീഴടങ്ങാന്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്യാമ്പസില്‍ കയറി അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് …