സ്വന്തം ലേഖകൻ: പുതുവർഷത്തോടെ യൂറോപ്പുമായി ബന്ധം വേർപെടുത്തുന്ന ബ്രിട്ടൻ, യൂറോപ്യൻ യൂനിയനുമായുണ്ടാക്കിയ വ്യാപാര കരാറിന് അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകാരം നൽകി. 27 അംഗ യൂറോപ്യൻ കൂട്ടായ്മയിലെ അംബാസഡർമാർ കരാറിന് പച്ചക്കൊടി കാണിച്ചതായി ഇ.യു അധ്യക്ഷസ്ഥാനം വഹിക്കുന്ന ജർമനി അറിയിച്ചു. കരാറിന് ഇനി ഇ.യു പാർലമെൻറും ബ്രിട്ടീഷ് ജനപ്രതിനിധി സഭയും ഔപചാരികമായി അംഗീകാരം നൽകേണ്ടതുണ്ട്. അതേസമയം, നേരത്തേയുണ്ടായിരുന്ന …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് പദവി ഒഴിയാനിരിക്കേ വീണ്ടും നാണംകെട്ട് ഡൊണാള്‍ഡ് ട്രംപ്. 741 ബ്ലില്യണ്‍ ഡോളറിന്റെ പ്രതിരോധ ബില്ലില്‍ ഡൊണാള്‍ഡ് ട്രംപ് പ്രയോഗിച്ച വീറ്റോ അധികാരം അസാധുവാക്കാന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സില്‍ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം ചേരുകയായിരുന്നു. ഇത് അധികാരം നഷ്ടമായ ട്രംപിന് മറ്റൊരു തിരിച്ചടിയും അപമാനവുമായി. നൂറോളം റിപ്പബ്ലിക്കന്‍ പ്രതിനിധികളാണ് പ്രതിരോധ …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടിന് തുറക്കും. ജനുവരി ഒന്ന് വെള്ളിയാഴ്ച അവസാനം വരെ കര, കടൽ, വ്യോമ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചത് പിന്നീട് തുടരേണ്ടെന്ന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരും നാട്ടിൽ പോവാൻ ആഗ്രഹിക്കുന്നവരുമായ നിരവധി പേർക്ക് ആശ്വാസമാണ് പ്രഖ്യാപനം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം …
സ്വന്തം ലേഖകൻ: മുന്നറിയിപ്പില്ലാതെ ചില രാജ്യങ്ങൾ അതിർത്തികൾ അടച്ചതോടെ കുരുക്കിലായിപ്പോയവർക്ക് ആശ്വാസം പകർന്ന് യു.എ.ഇയുടെ പുതിയ തീരുമാനം. ടൂറിസ്റ്റ് വീസയിൽ യു.എ.ഇയിലെത്തിയവരുടെ വീസ കാലാവധി ഒരു മാസം അധികം നീട്ടി നൽകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു. മുന്നറിയിപ്പില്ലാതെ അതിർത്തികൾ അടച്ചതോടെ പല …
സ്വന്തം ലേഖകൻ: സാധ്യമാകുന്ന ഉടൻ ഇന്ത്യ സന്ദർശിക്കാമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം സ്വീകരിച്ച അദ്ദേഹം മറുപടി നൽകുകയായിരുന്നു. ഖത്തർ സന്ദർശിക്കുന്ന കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് അമീറിന് നരേന്ദ്ര മോദിയുടെ സന്ദേശം കൈമാറിയത്. കോവിഡ് കാലത്ത് ഖത്തറിെല ഇന്ത്യൻ സമൂഹത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തതിന് …
സ്വന്തം ലേഖകൻ: ബാർബർ ഷോപ്പുകൾ, മസാജ് പാർലറുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ രണ്ടുവർഷത്തിലൊരിക്കൽ നിർബന്ധമായും മെഡിക്കൽ ചെക്കപ് നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജോലിക്കാർക്ക് പകർച്ചവ്യാധികൾ ഇല്ലെന്ന് ഉറപ്പാക്കാനാണിത്. ജനുവരി മുതൽ തീരുമാനം നടപ്പാകും. രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യം ഉറപ്പുവരുത്താനാണ് പരിശോധന നിർബന്ധമാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യവും സുരക്ഷയും ഉറപ്പു …
സ്വന്തം ലേഖകൻ: പുതുവത്സരാഘോഷത്തിന് അകലം പാലിക്കുന്നത് അടക്കം നിയന്ത്രണങ്ങളുമായി ദുബായ്. ബുർജ് ഖലീഫയിലും മറ്റ് ആഘോഷ വേദികളിലും കൂടുതൽ സുരക്ഷ ഒരുക്കും. ഇടയ്ക്കിടെ അണുമുക്തവുമാക്കും. ദുബായിൽ ഫീൽഡ് ആശുപത്രിയും തിരക്കേറിയ മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 78 പ്രത്യേക യൂണിറ്റുകളും തുറക്കും. എല്ലാ സംവിധാനങ്ങളോടും കൂടിയ 200 ആംബുലൻസുകൾ അധികം സജ്ജമാക്കും. ആംബുലൻസുകളിൽ ഡോക്ടർമാരെ കൂടാതെ …
സ്വന്തം ലേഖകൻ: വെള്ളവും വൈദ്യുതിയും എത്രമാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്റാമ) മൊബൈല്‍ ആപ്പിലൂടെ കണക്കുകൂട്ടാം. താരിഫ് കാല്‍ക്കുലേറ്റര്‍ വഴിയാണിത്. ഇതിലൂടെ അമിത ഉപയോഗം കുറച്ച് ബില്‍ തുകയിൽ ലാഭിക്കാം. ജനുവരി മുതല്‍ പ്രവാസി താമസക്കാരുടെ വെള്ളത്തിന്റെ ബില്‍തുക 20% വര്‍ധിക്കുമെന്നതിനാല്‍ ഉപയോഗത്തിലും നിയന്ത്രണമാകാം. മലിനജലം നീക്കലിനുള്ള സേവന നിരക്ക് …
സ്വന്തം ലേഖകൻ: ടോൾ ഗേറ്റുകൾ കടക്കുന്ന വാഹനങ്ങൾക്ക് നിരക്ക് നൽകേണ്ടത് നാല് തവണ മാത്രമെന്ന് അധികൃതർ. പ്രവർത്തത്തനക്ഷമമാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെ റജിസ്ട്രേഷൻ അതിവേഗമാക്കാനാണു നിർദേശം. പ്രതിദിനം എത്ര തവണ ടോൾ ഗേറ്റ് കടന്നാലും നാല് തവണ മാത്രമാണ് നിരക്ക് ഈടാക്കുക. അഞ്ചാം തവണ മുതൽ യാത്രകൾ സൗജന്യമായിരിക്കുമെന്ന് പുതിയ ടോൾ ഗേറ്റുകളുടെ ചുമതലയുള്ള ഏകീകൃത …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ സംഗീത പരിശീലനത്തിനായി രണ്ടു സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയതായി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അറിയിച്ചു. ആദ്യമായാണ് സൌദിയിൽ സംഗീത പരിശീലനത്തിന് ലൈസൻസ് നൽകുന്നത്. അന്താരാഷ്ട്ര സംഗീത പരിശീലന കേന്ദ്രവും സംഗീത പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുമാണ് ലൈസൻസുകൾ കരസ്ഥമാക്കിയത്. സംഗീത മേഖലയിൽ പരിശീലനം നൽകുകയും ആളുകളുടെ കഴിവുകൾ …