1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2020

സ്വന്തം ലേഖകൻ: വെള്ളവും വൈദ്യുതിയും എത്രമാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്‌റാമ) മൊബൈല്‍ ആപ്പിലൂടെ കണക്കുകൂട്ടാം. താരിഫ് കാല്‍ക്കുലേറ്റര്‍ വഴിയാണിത്. ഇതിലൂടെ അമിത ഉപയോഗം കുറച്ച് ബില്‍ തുകയിൽ ലാഭിക്കാം.

ജനുവരി മുതല്‍ പ്രവാസി താമസക്കാരുടെ വെള്ളത്തിന്റെ ബില്‍തുക 20% വര്‍ധിക്കുമെന്നതിനാല്‍ ഉപയോഗത്തിലും നിയന്ത്രണമാകാം. മലിനജലം നീക്കലിനുള്ള സേവന നിരക്ക് കൂടി ബില്ലില്‍ ഉള്‍പ്പെടുത്തും. അതിനാലാണു തുകയിൽ വർധന.

സേവന തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, സെല്‍ഫ് മീറ്റര്‍ റീഡിങ്, സര്‍വീസ് ട്രാക്കിങ് തുടങ്ങിയ സേവനങ്ങളും ആപ്പിലുണ്ട്. ആധുനിക ജലസേചന സംവിധാനത്തിലൂടെ വെള്ളത്തിന്റെയും എൽഇഡി ലൈറ്റുകളിലൂടെ വൈദ്യുതിയുടെയും അമിത ഉപയോഗം നിയന്ത്രിക്കാമെന്നും കഹ്‌റാമ അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.