സ്വന്തം ലേഖകൻ: ലോകം കാണുന്ന അവസാനത്തെ മഹാമാരി ആയിരിക്കില്ല കൊവിഡെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും മൃഗസംരക്ഷണത്തിനു വേണ്ടിയും നിലകൊണ്ടില്ലെങ്കിൽ മനുഷ്യന്റെ വിധി വീണ്ടും നാശത്തിലേക്കായിരിക്കുമെന്നും ടെഡ്രോസ് പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധ–മുന്നൊരുക്ക നടപടികൾക്കായുള്ള ആദ്യ രാജ്യാന്തര ദിനാചരണത്തിന്റെ ഭാഗമായി വിഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു ടെഡ്രോസ്. പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന മഹാമാരിക്കെതിരെ …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന് ഒമാനിൽ ഞായറാഴ്ച തുടക്കമാകും. വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഗുരുതര രോഗബാധിതരും മുതിർന്നവരും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരുമടക്കം മുൻഗണനാ പട്ടികയിൽ ഉള്ളവർക്കായാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ. ഇതിനായി തെരഞ്ഞെടുത്തവരെ ആരോഗ്യവകുപ്പ് അധികൃതർ നേരിട്ട് ബന്ധപ്പെടും. രാവിലെ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷൻ …
സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് നടക്കുന്ന വാക്സിനേഷൻ കാമ്പയിന് ഉൗർജം പകർന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വാക് സിനെടുത്തു. ഫൈസർ കമ്പനിയുടെ വാക്സിനാണ് രാജ്യത്തെ ജനങ്ങൾക്ക് നൽകിവരുന്നത്. ഇൗ വാക്സിൻ സംബന്ധിച്ച് ജനങ്ങളിൽ എന്തെങ്കിലും ആശങ്കകളോ സംശയങ്ങളോ അവശേഷിക്കുന്നുണ്ടെങ്കിൽ അതുകൂടി ദൂരീകരിക്കാൻ കിരീടാവകാശി വാക്സിൻ കുത്തിവെപ്പെടുത്തത് സഹായമാകുമെന്ന് വിലയിരുത്തപ്പെടുന്നു. വാക്സിൻ …
സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ദോഹയിലെത്തും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടയിൽ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും …
സ്വന്തം ലേഖകൻ: ഒരു ചായ വാങ്ങാന്‍ നിര്‍ത്തിയിട്ട ഒരു കാറില്‍ സ്പർശിച്ചതാണ് ഷാര്‍ജയിലെ കഫ്റ്റീരിയയില്‍ ജോലിക്കാരനായ പ്രവാസി മലയാളിയുടെ ജീവിതം മാറ്റി മറിച്ചത്. രണ്ടര വര്‍ഷത്തിനു ശേഷം വിവാഹാവശ്യാര്‍ഥം നാട്ടിലേക്ക് തിരിച്ച മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ ഈ യുവാവിനെ വിമാനത്താവളത്തില്‍നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. മോഷണക്കേസില്‍ ആറുമാസത്തെ തടവും നാടുകടത്തലും വിധിക്കപ്പെട്ട കേസിലെ പ്രതിയെന്ന രീതിയിലാണ് പൊലീസ് …
സ്വന്തം ലേഖകൻ: സ്വർണ മരുഭൂമികളും ഉച്ചിയിലേക്ക് തലയുയർത്തി നിൽക്കുന്ന പർവതശിഖരങ്ങളും സമൃദ്ധിയൊരുക്കുന്ന പച്ചപ്പും തീർക്കുന്ന യു.എ.ഇയുടെ പ്രകൃതിസൗന്ദര്യത്തെ ദൃശ്യവത്കരിച്ച് ‘എത്ര മനോഹരം എെൻറ രാജ്യം’ എന്നപേരിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മനോഹരമായ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ലോകത്തിന് മുന്നിൽ ഇമാറാത്തിെൻറ സൗന്ദര്യം …
സ്വന്തം ലേഖകൻ: രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവര്‍ ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ. ഏതു രാജ്യത്തായാലും അവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ നാം തയ്യാറാവണം. കഴിഞ്ഞ ഏപ്രില്‍ ഏഴിന് ഒന്‍പതു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ഇനി നീട്ടുകയില്ല. അതിനാല്‍ നിയമവിരുദ്ധമായി രാജ്യത്തു തങ്ങുന്ന …
സ്വന്തം ലേഖകൻ: കേരളത്തില്‍ 3527 പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 2951 ആയി. ചികിത്സയിലായിരുന്ന 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 522 മലപ്പുറം 513 എറണാകുളം 403 …
സ്വന്തം ലേഖകൻ: ഫ്രാൻസിൽ ആദ്യമായി ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. അതിവ്യാപന ശേഷിയുള്ള വൈറസായതിനാൽ രാജ്യത്ത് കടുത്ത നിരീക്ഷണം ഏർെപ്പടുത്തി. 50ഓളം രാജ്യങ്ങൾ നിലവിൽ യു.കെയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഡിസംബർ 19ന് ബ്രിട്ടനിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 21ന് പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തിന് കൊവിഡ് …
സ്വന്തം ലേഖകൻ: അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ അടങ്ങും മുമ്പ് തന്നെ യുഎസ് പൊലീസിന്റെ വംശീയ വേട്ടയ്ക്കെതിരെ പരാതിയുമായി ഒരു ഇരകൂടി. മിയ റൈറ്റ് എന്ന 25കാരിയാണ് ഷിക്കാഗോ പൊലീസിന്റെ ക്രൂരതയ്ക്കെതിരെ നിയമനടപടികളുമായി രംഗത്തു വന്നത്. സംഭവത്തെ കുറിച്ച് മിയ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മേയ് 31ന് …