1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2020

സ്വന്തം ലേഖകൻ: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​ർ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ന് ദോ​ഹ​യി​ലെ​ത്തും. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യും കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ചെ​യ്യും.

മേ​ഖ​ല, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ ഏ​റ്റ​വും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച​യാ​കും. കോ​വി​ഡ്-19 മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​രി​ര​ക്ഷ​യും പ​രി​ഗ​ണ​ന​യും ന​ൽ​കി​യ ഖ​ത്ത​ർ ഗ​വ​ൺ​മെൻറി​ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ക്കും. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യി സ്​​ഥാ​ന​മേ​റ്റെ​ടു​ത്ത​തി​ന് ശേ​ഷം ഡോ. ​എ​സ്.​ ജ​യ്ശ​ങ്ക​റിെൻറ പ്ര​ഥ​മ ഖ​ത്ത​ർ സ​ന്ദ​ർ​ശ​നം കൂ​ടി​യാ​ണി​ത്.

ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ൽ വ​ലി​യ വ​ള​ർ​ച്ച​യാ​ണ് ഈ​യ​ടു​ത്ത കാ​ല​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ൽ ഈ​യ​ടു​ത്ത് മൂ​ന്ന് ത​വ​ണ​യാ​ണ് ഫോ​ണി​ലൂ​ടെ സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും മ​റ്റു കേ​ന്ദ്ര വ​കു​പ്പു​മ​ന്ത്രി​മാ​രും ഖ​ത്ത​റി​ലെ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മ​ന്ത്രി​മാ​രു​മാ​യും ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യും ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

സാ​മ്പ​ത്തി​ക, സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ൽ അ​ടി​യു​റ​ച്ച ബ​ന്ധ​മാ​ണ് തു​ട​ർ​ന്നു​പോ​രു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​രാ​ണ് ഖ​ത്ത​റി​ൽ നി​ല​വി​ലു​ള്ള​ത്. 2019-20 കാ​ല​യ​ള​വി​ൽ ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ബ​ന്ധം 10.95 ബി​ല്യ​ൺ ഡോ​ള​ർ ക​ട​ന്നി​രു​ന്നു.

ഈ​ർ​ജ, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ല​ട​ക്കം ഇ​രു​രാ​ജ്യ​ങ്ങ​ളും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. കോ​വി​ഡ്-19 പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സ​മ​യ​ത്ത് ഇ​ന്ത്യ​യും ഖ​ത്ത​റും യോ​ജി​ച്ച് ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. എ​യ​ർ ബ​ബ്​​ൾ ക​രാ​റി​ലൂ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.