സ്വന്തം ലേഖകന്‍: പ്രശസ്ത നടി പ്രണിത കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പ്രണിതയും അമ്മയും മാനേജരുമാണ് അപകടം നടക്കവേ കാറിലുണ്ടായിരുന്നത്. ഹൈദരാബാദിലെ നല്‍ഗോണ്ട ജില്ലക്കടുത്തതായിരുന്നു അപകടം. നടി ഷൂട്ടിങ് സെറ്റിലേക്ക് പോകുന്ന വഴിയാണ് അപകടം. കുറുകെ ഒരു ബൈക്ക് വന്നപ്പോള്‍ കാറിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡിന് സമീപത്തേയ്ക്ക് കാര്‍ …
സ്വന്തം ലേഖകന്‍: മോഹന്‍ലാലിന്റെ അച്ഛനായി അഭനയിക്കാന്‍ ഇന്നസെന്റിന് മോഹം, എന്നാല്‍ സംഭവിച്ചതോ?. തന്റെ നീണ്ട അഭിനയ ജീവിതത്തില്‍ മിക്കവാറും എല്ലാ വേഷങ്ങളും ആടിത്തെളിഞ്ഞ ആളാണ് ഇന്നസെന്റ്. സഹനടനായും നായകന്റെ പിതാവും സുഹൃത്തും അച്ഛനുമൊക്കെയായി നൂറു കണക്കിന് മികച്ച വേഷങ്ങള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രം. എന്നാല്‍ ഇന്നസെന്റിന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെ അച്ഛനായി ഒരു കഥാപാത്രം …
സ്വന്തം ലേഖകന്‍: സിറിയക്കെതിരെ കര യുദ്ധത്തിനൊരുങ്ങി സൗദി, തുര്‍ക്കിയിലേക്ക് സൈന്യത്തെ അയച്ചു. സിറിയന്‍ അതിര്‍ത്തിയോടെ ചേര്‍ന്നു കിടക്കുന്ന തുര്‍ക്കിയുടെ ഇന്‍സിര്‍ലിക് സൈനിക കേന്ദ്രത്തിലേക്ക് സൗദി സൈന്യത്തെ അയച്ചതായ വാര്‍ത്ത തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂത് കവ്‌സൊഗ്ലു സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ആക്രമണത്തില്‍ സൗദിയുടെ പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചാണ് സൗദി സൈന്യത്തെ അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസിനെതിരെ സൗദിയും …
സ്വന്തം ലേഖകന്‍: ഇന്ത്യ, യുഎഇ തൊഴില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നു, നടപടികള്‍ വേഗം കൂട്ടാന്‍ തീരുമാനം. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് സായിദ് ആല്‍നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് കരാര്‍ സംബന്ധിച്ച് ധാരണയായത്. കരാറിന് അന്തിമ രൂപം നല്‍കുന്നതിന് ഇന്ത്യ, യുഎഇ സംയുക്ത ലേബര്‍ കമ്മിറ്റിയുടെ യോഗം ഉടന്‍ ചേരുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാനിലെ മുന്‍ ഗവര്‍ണറെ അജ്ഞാതര്‍ റാഞ്ചി. ഹൊറാത് പ്രവശ്യാ ഗവര്‍ണര്‍ സയിദ് ഫാസുല്ല വാഹിദിനെയാണ് അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയത്. ഒരു സംഘം അജ്ഞാതരാണ് ഗവര്‍ണറെ തട്ടിക്കൊണ്ടു പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സംഭവത്തിനു പുറകില്‍ മത തീവ്രവാദികള്‍ ആണെന്നാണ് സംശയം. ബ്രിട്ടനിലേക്ക് പോകുന്നതിനായി ഇസ്ലാമാബാദില്‍ കുടുംബത്തോടൊപ്പം എത്തിയ ഇദ്ദേഹത്തെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. …
സ്വന്തം ലേഖകന്‍: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് 4.35 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. വൃക്ക രോഗങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു ഒഎന്‍വി. കവിയെന്ന നിലയിലും ചലച്ചിത്ര ഗാനരചിയിതാവെന്ന നിലയിലും ഒരുപോലെ വ്യക്തമുദ്ര പതിപ്പിച്ച ഒഎന്‍വി ജ്ഞാനപീഠം പുരസ്‌കാരം, കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ, പത്മവിഭൂഷണ്‍, …
സ്വന്തം ലേഖകന്‍: രാമായണം പരീക്ഷയില്‍ ഒന്നാമതെത്തിയ മുസ്ലീം പെണ്‍കുട്ടിയാണ് വാര്‍ത്തയിലെ താരം. ഹിന്ദുക്കളായ മറ്റു മത്സരാഥികളെ പിന്നിലാക്കിക്കൊണ്ട് രാമായണം പരീക്ഷയില്‍ മുസ്ലീം പെണ്‍കുട്ടി ഒന്നാമതെത്തി. കര്‍ണാടക കേരള അതിര്‍ത്തിയിലുള്ള സുള്ളിയപ്പടവ് സര്‍വോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫാത്തിമത്ത് റാഹിലയാണ് രാമായണ പരീക്ഷയില്‍ നേട്ടം കരസ്ഥമാക്കിയത്. ഫാത്തിമത്ത് പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടി. ഭാരത …
സ്വന്തം ലേഖകന്‍: അഫ്‌സല്‍ ഗുരു അനുസ്മരണം, ഡല്‍ഹി ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അറസ്റ്റില്‍. പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം നടത്തിയതിനാണ് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് …
സ്വന്തം ലേഖകന്‍: തേനും പാലും ഒഴുക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ്. കെഎം മാണിയുടെ പകരക്കാരനായാണ് താന്‍ സഭയില്‍ എത്തുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ബജറ്റ് അവതരണത്തിലും മാണി ശൈലി പിന്തുടര്‍ന്നു. റബര്‍ സംഭരണം, ഊര്‍ജ്ജ ലഭ്യത, സൗരോര്‍ജ്ജ പ്‌ളാന്റുകള്‍,മല്‍സ്യതൊഴിലാളികള്‍ക്കും മല്‍സ്യ ബന്ധനത്തിനും സാമ്പത്തിക സഹായം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം, വിഷരഹിത പച്ചക്കറി,ശുചിത്വ കേരളം പദ്ധതി, …
സ്വന്തം ലേഖകന്‍: റോമന്‍ കത്തോലിക്ക സഭക്കും റഷ്യന്‍ സഭക്കും ഇടയിലുള്ള മഞ്ഞുരുകുന്നു, ചരിത്രമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച. റഷ്യന്‍ ഓര്‍ത്തോഡക്‌സ് സഭാ പാത്രിയാര്‍ക്കീസ് കിറിലുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ച ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാന …