സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ പടരുന്ന കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദത്തിനെതിരേ ബയോണ്‍ടെക് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ഫലപ്രദമാകുമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍. പ്രത്യേക ആവശ്യമുണ്ടെങ്കിൽ ആറ് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ കൂടുതൽ അനുയോജ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബയോണ്‍ടെകിന്റെ വാക്‌സിന്‍ നല്‍കുന്ന രോഗപ്രതിരോധ പ്രതികരണത്തിന് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദത്തിനെ …
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതോടെ നിരവധി പ്രവാസികൾ കുടുങ്ങി. ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാൽ അവധിക്ക് നാട്ടിലെത്തിയശേഷം തിരിച്ചുവരുന്നതിനായി രണ്ടാഴ്ച യു.എ.ഇയിൽ തങ്ങിയ ശേഷമായിരുന്നു സൗദിയിലേക്ക് മടങ്ങിയിരുന്നത്. കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാൽ ഇടത്താവളമായ യു.എ.ഇ, തുർക്കി, …
സ്വന്തം ലേഖകൻ: യുഎസിനെതിരെ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണമെന്ന് അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റിയുടെ മേധാവി മാര്‍ക്കോ റൂബിയോ. കുറഞ്ഞത് 200 സർക്കാർ ഓഫിസുകളും, സ്വകാര്യ കമ്പനികളും അടക്കമുള്ള സ്ഥാപനങ്ങള്‍ക്കു നേരെ റഷ്യക്കാരുടേത് എന്നു സംശയിക്കപ്പെടുന്ന സൈബര്‍ ആക്രമണം ഉണ്ടായി എന്നാണ് കരുതുന്നത്. ധാരാളമായി ഉപയോഗിച്ചിരുന്ന സോളാര്‍വിന്‍ഡ്‌സ് എന്ന സോഫ്‌റ്‌വെയറില്‍ മാല്‍വെയര്‍ പ്രവേശിപ്പിച്ചായിരുന്നു …
സ്വന്തം ലേഖകൻ: തന്നെ കൊല്ലാന്‍ ശ്രമിച്ചതായി റഷ്യന്‍ ഏജന്റ് കുറ്റസമ്മതം നടത്തിയതായി റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി. ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് നവാല്‍നി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ചിരുന്നതായും ഇതാണ് തന്നെ മരണത്തിന്റെ വക്കോളം എത്തിച്ചതെന്നും അലക്‌സി വെളിപ്പെടുത്തുന്നു. ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസിലെ (എഫ്എസ്ബി) കോണ്‍സ്റ്റാറ്റിന്‍ കുര്‍ദിയാസ്‌റ്റേവ് എന്ന …
സ്വന്തം ലേഖകൻ: അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്ന ജല, വൈദ്യുതി നിരക്ക് വർധന പ്രവാസികളുടെ ബജറ്റ് താളം തെറ്റിക്കും. നിലവിലെ നിരക്കിനെക്കാൾ ഇരട്ടിയിലധികമായി വൈദ്യുതി ബില്ലുകൾ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വെള്ളക്കരത്തിൽ വലിയ വർധന ഉണ്ടാവില്ല. നിലവിൽ 15 റിയാൽ വൈദ്യുതി ബിൽ അടക്കുന്ന വിഭാഗത്തിൽപെട്ട സ്വദേശികളടെ ബിൽ 22.5 ആയും വിദേശികളുടെ ബിൽ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് സാന്നിധ്യമില്ലാതിരുന്ന ഒരേയൊരു ഭൂഖണ്ഡമായ അന്‍റാർട്ടിക്കയിലും കൊവിഡ് സ്ഥിരീകരിച്ചു. ചിലിയൻ ഗവേഷണ കേന്ദ്രത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26 ചിലിയൻ മിലിട്ടറി അംഗങ്ങൾക്കും 10 ശൂചീകരണ തൊഴിലാളികൾക്കുമാണ് രോഗം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ജനറൽ ബെർണാഡോ ഓഹിഗ്ഗിൻസ് ബെയ്സിൽ രോഗം സ്ഥിരീകരിച്ച 36 പേരെയും …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക. രാത്രി 10 മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ. ജനുവരി രണ്ടുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റഎ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’- …
സ്വന്തം ലേഖകൻ: കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 86 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് രാവിലെ 10.52 ഓടെയായിരുന്നു അന്ത്യം. ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് ഇന്ന് രാവിലെയോടെ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനം പൂര്‍ണമായി നിലക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് …
സ്വന്തം ലേഖകൻ: സിസ്റ്റര്‍ അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം തോമസ് കോട്ടൂര്‍ ആകെ ആറര ലക്ഷം രൂപയും സിസ്റ്റര്‍ സെഫി അഞ്ചര ലക്ഷം രൂപയും പിഴ അടയ്ക്കണം. കൊലക്കുറ്റത്തിന് ഫാ. തോമസ് …
സ്വന്തം ലേഖകൻ: യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് (യുകെ) വരുന്ന യാത്രികർക്കായി കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ആർടി-പിസിആർ പരിശോധന, കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് പോസിറ്റീവ് സ്ഥിരീകരിക്കുന്നവർക്ക് പ്രത്യേക ഐസലേഷൻ, പോസിറ്റീവ് സ്ഥിരീകരിക്കുന്നവരുടെ സഹയാത്രികർക്ക് ക്വാറന്റീൻ എന്നിവ അതിൽ ഉൾപ്പെടുന്നു. ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുതിയ വകഭേദം കൂടുതൽ പകരുന്നതും യുവാക്കളെ …