സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായ പ്രവാസി മലയാളിക്ക് ഏഴുകോടിയുടെ ഭാഗ്യം. കാസർകോട് സ്വദേശി നവനീത് സജീവൻ (30) ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽനിന്ന് പെട്ടെന്നൊരുദിവസം കോടീശ്വരനായി മാറിയത്. നാലു സുഹൃത്തുക്കളുമായി ചേർന്നെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനർ ഫൈനസ്റ്റ് സർപ്രൈസ് ടിക്കറ്റിന്റെ നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളർ (ഏഴ് കോടിയിലേറെ രൂപ) …
സ്വന്തം ലേഖകൻ: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ, അതു നടപ്പാക്കാൻ തയാറാണെന്ന പ്രഖ്യാപനവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. ‘ഞങ്ങൾ അതിനു തയാറാണ്. എല്ലാ നിയമഭേദഗതികൾക്കുമൊടുവിൽ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിന്’ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാണ്’ – അറോറ പറയുന്നു. ഇന്ത്യയില്‍ …
സ്വന്തം ലേഖകൻ: മാസ്‌ക് ധരിക്കാതെ ബീച്ചില്‍ മറ്റൊരാള്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത ചിലി പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പിനെറയ്ക്കു രണ്ടര ലക്ഷം രൂപ പിഴ. മാസ്‌ക് ധരിക്കുന്നത് കര്‍ശനമായ ചിലിയില്‍ പ്രസിഡണ്ടുപോലും അത് ധരിക്കുന്നില്ലെന്നത് മോശമാണെന്ന് പിഴ ചുമത്തിക്കൊണ്ട് അധികൃതര്‍ പറഞ്ഞു. വീടിന് മുന്നിലുള്ള ബീച്ചിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീ സെല്‍ഫിയെടുക്കാന്‍ പ്രസിഡണ്ടിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സെല്‍ഫിയില്‍ ഇരുവരും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 5711 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ലണ്ടൻ നഗരത്തിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ക്രിസ്മസിനായി നേരത്തെ അനുവദിച്ച അഞ്ചു ദിവസത്തെ ഇളവുകൾ റദ്ദാക്കി. ഇതോടെ ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ലോക്ക്ഡൗണിനു സമാനമായ ടിയർ-4 നിയന്ത്രണങ്ങൾ ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. അനിയന്ത്രിതമായി കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഹൃദയഭാരത്തോടെയാണ് ഈ തീരുമാനം …
സ്വന്തം ലേഖകൻ: യൂറോപ്പിന്റെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കൊവിഡ്. ആദ്യ ഘട്ടത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വിസമ്മതിച്ചർ ഉൾപ്പെടെ ഒട്ടനവധി യൂറോപ്യൻ രാജ്യങ്ങൾ ക്രിസ്മസ്- പുതുവർഷ വേളയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു. കൊവിഡ് ഏറ്റവുമധികം പേരുടെ ജീവൻ കവർന്ന ഇറ്റലിയിൽ ദേശവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളൊഴികെ അടച്ചിടാനും …
സ്വന്തം ലേഖകൻ: ജനുവരി മുതൽ ഒമാനിൽ ജല, വൈദ്യുതി നിരക്കുകൾ ഉയരും. 2021-25 കാലയളവിലേക്കായുള്ള സാമ്പത്തിക പരിഷ്കരണ പദ്ധതിയിലെ തീരുമാന പ്രകാരമാണ് നടപടി. സബ്സിഡി സ്വദേശി സമൂഹത്തിലെ അർഹരായവർക്ക് മാത്രമായിട്ടാകും പരിമിതപ്പെടുത്തുക. ജനുവരി മുതൽ വിദേശികളുടെ താമസ സ്ഥലങ്ങളിൽ പ്രതിമാസം അഞ്ഞൂറ് യൂനിറ്റ് (കെ.ഡബ്ല്യു.എച്ച്) വരെയാണ് വൈദ്യുതി ഉപയോഗമെങ്കിൽ യൂനിറ്റ് ഒന്നിന് 20 ബൈസ …
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച മുതൽ റജിസ്‌ട്രേഷൻ ആരംഭിച്ച കൊറോണ വാക്സീന് സൌദിയിൽ പൊതുജനങ്ങളിൽ നിന്ന് വൻപ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘സിഹ്ഹത്തീ’ ആപ്ലിക്കേഷൻ വഴി വാക്സീന് റജിസ്റ്റർ ചെയ്തവരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞതായി അധികൃതർ പറഞ്ഞു. പ്രവാസികളിലും സ്വദേശികളിലും 60 ശതമാനം പേരും വാക്സീൻ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് പൊതുജനാഭിപ്രായം തെളിയിക്കുന്നു. നിലവിൽ 550 …
സ്വന്തം ലേഖകൻ: രാജ്യാന്തര മാധ്യമങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രമുഖ അശ്ലീല വെബ്സൈറ്റായ പോൺഹബ് കഴിഞ്ഞ ദിവസങ്ങളിൽ ഒരു കോടി വിഡിയോകളാണ് നീക്കം ചെയ്തത്. ഇതിനു തൊട്ടുപിന്നാലെ പോൺഹബിനെതിരെ നാൽപതോളം സ്ത്രീകളും രംഗത്തെത്തിയിരിക്കുന്നു. അശ്ലീല വിഡിയോയുടെ പേരിൽ പോൺഹബ് തങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് സ്ത്രീകൾ ആരോപിക്കുന്നത്. നഷ്ടപരിഹാരമായി 40 ദശലക്ഷം ഡോളര്‍ (ഏകദേശം 29442.84 കോടി …
സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ സേവനങ്ങൾ ഇനി ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ‘യുഎഇ പാസ്’ വഴി. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും എല്ലാ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധം. 3 വർഷ കാലാവധിയുള്ള ഡിജിറ്റൽ രേഖയാണ് ലഭിക്കുക. ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പാണ് യുഎഇ പാസ്. ഇതോടെ സ്മാർട് പാസ്, ദുബായ് …