1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായ പ്രവാസി മലയാളിക്ക് ഏഴുകോടിയുടെ ഭാഗ്യം. കാസർകോട് സ്വദേശി നവനീത് സജീവൻ (30) ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽനിന്ന് പെട്ടെന്നൊരുദിവസം കോടീശ്വരനായി മാറിയത്. നാലു സുഹൃത്തുക്കളുമായി ചേർന്നെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനർ ഫൈനസ്റ്റ് സർപ്രൈസ് ടിക്കറ്റിന്റെ നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളർ (ഏഴ് കോടിയിലേറെ രൂപ) നവനീതിനെ തേടിയെത്തിയത്.

നാലുവർഷമായി അബുദാബിയിലായിരുന്നു നവനീതിന് ജോലി. കൊവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ടു. തുടർന്ന് മറ്റു ജോലികൾ അന്വേഷിക്കുന്നതിനിടയിലാണ് ഭാഗ്യം തുണച്ചത്. ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ ഉടനെയാണ് സമ്മാനം ലഭിച്ച വിവരമറിഞ്ഞതെന്ന് നവനീത് പറഞ്ഞു.

നവംബർ 22-ന് ഓൺലൈനായെടുത്ത 4180 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമെന്ന് നവനീത് പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനർ നറുക്കെടുപ്പ് തുടങ്ങിയശേഷം 10 ലക്ഷം ഡോളർ സമ്മാനം ലഭിക്കുന്ന 171-ാം ഇന്ത്യക്കാരനാണ് നവനീത്. ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ കൂടുതൽ വാങ്ങുന്നതും സമ്മാനം ലഭിക്കുന്നതും ഇന്ത്യക്കാർക്കാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.