1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2016

സ്വന്തം ലേഖകന്‍: പ്രശസ്ത നടി പ്രണിത കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പ്രണിതയും അമ്മയും മാനേജരുമാണ് അപകടം നടക്കവേ കാറിലുണ്ടായിരുന്നത്.

ഹൈദരാബാദിലെ നല്‍ഗോണ്ട ജില്ലക്കടുത്തതായിരുന്നു അപകടം. നടി
ഷൂട്ടിങ് സെറ്റിലേക്ക് പോകുന്ന വഴിയാണ് അപകടം. കുറുകെ ഒരു ബൈക്ക് വന്നപ്പോള്‍ കാറിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡിന് സമീപത്തേയ്ക്ക് കാര്‍ മറിഞ്ഞു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.

കാര്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും മൂന്ന് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീട് പ്രണിത തന്നെയാണ് അപകട വാര്‍ത്ത തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

അപകടത്തില്‍നിന്നും താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും പെട്ടെന്നുണ്ടായ ഞെട്ടലില്‍നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.