സ്വന്തം ലേഖകന്‍: യെമനിലെ അല്‍ ക്വയ്ദ കേന്ദ്രത്തില്‍ അമേരിക്കന്‍ സേനയുടെ വന്‍ വ്യോമാക്രമണം, കനത്ത ആള്‍നാശമെന്ന് സൂചന. അല്‍ ക്വയ്ദ അറേബ്യന്‍ പെനിന്‍സുല (എ.ക്യൂ.എ.പി) വിഭാഗത്തിലെ നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യെമനിലെ മലയോര മേഖലയിലെ അല്‍ ക്വയ്ദ പരിശീലന കേന്ദ്രത്തിലാണ് ചൊവ്വാഴ്ച സൈന്യം ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കൂക്ക് വ്യക്തമാക്കി. ആക്രമണം …
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ അമ്മപ്പട്ടിയോടുള്ള വിരോധം തീര്‍ക്കാന്‍ എട്ട് പട്ടിക്കുഞ്ഞുങ്ങളെ അടിച്ചുകൊന്ന സ്ത്രീ അറസ്റ്റില്‍. വടക്കു പടിഞ്ഞാറന്‍ ബംഗളുരുവിലെ ജലഹള്ളിയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. പട്ടിക്കുട്ടികളെ അടിച്ചു കൊന്ന പൊന്നമ്മ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയെന്ന പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്തിനാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന് അമ്മപ്പട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണെന്നായിരുന്നു പൊന്നമ്മയുടെ മറുപടി. ഇവരുടെ …
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ ക്യൂബന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പുതിയ ചരിത്രം രചിച്ച് ഒബാമ മടങ്ങി. ’50 വര്‍ഷമായി ഞങ്ങള്‍ ചെയ്തത് ഞങ്ങളുടെ താല്‍പ്പര്യങ്ങളെയോ ക്യൂബന്‍ ജനതയുടെ താല്‍പ്പര്യങ്ങളെയോ സംരക്ഷിച്ചില്ല’ എന്ന് തുറന്നു സമ്മതിച്ചാണ് ഒബാമ വിട വാങ്ങിയത്. ക്യൂബയുടെ വിധി നിര്‍ണയിക്കുന്നത് അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ ആയിരിക്കില്ലെന്നും ഒബാമ അഭിപ്രായപ്പെട്ടു. ഉഭയകക്ഷിബന്ധം സാധാരണ നിലയിലാകണമെങ്കില്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി പണപ്പിരിവു നടത്തിയ 16 കാരിയും കൂട്ടുകാരനും അറസ്റ്റില്‍. പടിഞ്ഞാറന്‍ സിഡ്‌നിയില്‍ നിന്നുമാണ് 16 കാരിയേയും കൂട്ടുകാരനായ 20 കാരനേയും പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനായി ഇരുവരും എത്ര രൂപ സമാഹരിച്ചുവെന്നും എത്ര തുക അയച്ചുവെന്നും കണ്ടെത്താനായിട്ടില്ല.ഓസ്‌ട്രേലിയയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായുള്ള …
സ്വന്തം ലേഖകന്‍: പ്രായം കൂടിയതിനെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞ പ്രശസ്ത റഷ്യന്‍ മോഡല്‍ ആത്മഹത്യ ചെയ്തു. കസാഖിസ്താന്‍ സ്വദേശിയായ മോഡല്‍ ഐറിന ലിഷ്‌വാളാണ് ആത്മഹത്യ ചെയ്തത്. 31 കാരിയായ ലിഷ്‌വാള്‍ മോഡലിംഗില്‍ അവസരം കുറഞ്ഞതിനെ തുടര്‍ന്ന് സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അടുത്തിടെയായി ഐറിന മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ജോലിയുമായി …
സ്വന്തം ലേഖകന്‍: റഷ്യയിലെ ഫ്‌ലൈ ദുബായ് വിമാന അപകടത്തിനു തൊട്ടു മുമ്പ് യാത്രക്കാരി എടുത്ത സെല്‍ഫി വൈറല്‍. റഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ അവസാന സെല്‍ഫിയാണ്‌സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനം പറന്നുയരുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പ് യാത്രക്കാരി അന്ന സെര്‍ജീവ എടുത്ത സെല്‍ഫിയാണ് വൈറലായത്. അന്ന ഈ സെല്‍ഫി പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ നായ കൊലയാളിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം. മൃഗങ്ങള്‍ക്ക് എതിരായ ക്രൂരതകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സ്ഥാപനമാണ് അപൂര്‍വമായ സമ്മാനം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ ഗ്രീന്‍ പാര്‍ക്ക് മെട്രോ സ്‌റ്റേഷന് പുറത്ത് യുവാവ് നാല് നായ്ക്കളെ കുത്തി പരിക്കേല്‍പ്പിക്കുന്നതിന്റേയും ഒരു നായ്ക്കുട്ടിയെ കുത്തിയശേഷം നിലത്തടിച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ …
സ്വന്തം ലേഖകന്‍: റഷ്യയില്‍ ഫ്ലൈ ദുബൈ വിമാന അപകടത്തില്‍ വില്ലനായത് ശക്തമായ കാറ്റ്. വിമാനം തകരാന്‍ കാരണം അപ്രതീക്ഷിത കാറ്റ് തന്നെയായിരിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിരവധി വിമാനങ്ങള്‍ അപകടം നടന്ന റോസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ച് വിട്ടിരുന്നു. ഒരു വിമാനം മൂന്ന് തവണ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കാറ്റു കാരണം മറ്റൊരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു …
സ്വന്തം ലേഖകന്‍: യമനില്‍ സര്‍ക്കാരും ഹൂതികളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ, സമാധാനത്തിന് സാധ്യത തെളിയുന്നു. അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും ശിയാ സായുധ വിഭാഗമായ ഹൂതികളും തമ്മില്‍ വെടിനിര്‍ത്തലിനും സമാധാന ചര്‍ച്ചകള്‍ക്കും ധാരണയായി. സമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഹൂതി പ്രതിനിധികള്‍ യു.എന്‍ ദൂതന്‍ ഇസ്മാഈല്‍ ഔദ് ശൈഖ് അഹമ്മദിനെ അറിയിക്കുകയായിരുന്നു. ഏപ്രില്‍ ആദ്യ …
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ പോരാട്ടം രൂക്ഷം, 100 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രമായ മൊസൂളില്‍ ഇറാഖി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാഖി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൈന്യം ട്വിറ്ററിലൂടെയാണ് പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. മൊസൂളില്‍ ഐ.എസിന്റെ നില പരുങ്ങലിലായെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. …