1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2021

സ്വന്തം ലേഖകൻ: അമേരിക്കയിലും വകഭേദം സംഭവിച്ച കൊവിഡ് വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിനെ ഉദ്ധരിച്ച് സി.എന്‍.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്രശേഷിയുള്ള വൈറസിനേക്കാള്‍ മാരകമാണ് അമേരിക്കയിലെ വകഭേദമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടി കേസ് അമേരിക്കയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് കാരണം പുതിയ വൈറസ് വകഭേദമാണെന്നാണ് സൂചന. അമേരിക്കന്‍ വകഭേദം ഇതിനോടകം തന്നെ രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. സാമൂഹിക അകലവും മാസ്‌കും ശീലമാക്കിയില്ലെങ്കില്‍ വലിയ അപകടമാണ് വരാന്‍ പോകുന്നതെന്നും വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളതും അമേരിക്കയിലാണ്. റെക്കോര്‍ഡ് കൊവിഡ് കേസുകളാണ് വെള്ളിയാഴ്ച അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 2,90,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ ആഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചത് കാലിഫോര്‍ണിയയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.