1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2021

സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഔദ്യോഗിക ഉത്തരവ് ലഭിച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍(ഗാക്ക) ആണ് സൌദി വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കിയത്.

മാര്‍ച്ച് 31 ബുധനാഴ്ച രാവിലെ 6 മുതല്‍ സൌദി പൗരന്മാര്‍ക്കും രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാനും രാജ്യത്തേക്ക് മടങ്ങിവരാനും അനുമതി നല്‍കുമെന്ന് നേരത്തെ ഗാക്ക സര്‍ക്കുലറിലുടെ അറിയിച്ചിരുന്നു. രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് പടരാതിരിക്കാന്‍ പാലിക്കേണ്ട എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചായിരിക്കണം വിമാന സര്‍വ്വിസുകള്‍ നടത്തേണ്ടത്.

യാത്രക്കാര്‍ എത്തിച്ചേരേണ്ടതും എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചായിരിക്കണമെന്ന് ഗാക്ക വിമാന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം കോവിഡിന്റെ വകഭേദം രൂക്ഷമായ ലിബിയ, സിറിയ, ലബനാന്‍, യമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മീനിയ, സോമാലിയ, കോംഗോ, അഫ്ഗാനിസ്താന്‍, വെനീസ്വലേ, റഷ്യ എന്നീ രാജ്യങ്ങളിലേക്ക് പ്രത്യേക അനുമതി തേടാതെ പോകരുതെന്ന് സൌദി ആഭ്യന്തര മന്ത്രാലയം സ്വദേശികളോട് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.