സ്വന്തം ലേഖകൻ: കോമൺസിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷം യുകെയിലുടനീളം കർശനമായ ത്രിതല ലോക്ക്ഡൗൺ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ നിർദേശങ്ങളിൽ എംപിമാർ ഇന്ന് വോട്ട് ചെയ്യും. സർക്കാരിന്റെ ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ, ബുധനാഴ്ചഅർധരാത്രി മുതൽ 55 ദശലക്ഷത്തിലധികം ആളുകൾ ഏറ്റവും പ്രയാസമേറിയ രണ്ട് ടിയറുകൾക്ക് കീഴിലാകും. അതേസമയം നിരവധി കൺസർവേറ്റീവ് എംപിമാർ ത്രിതല കൊവിഡ് -19 നിയന്ത്രണങ്ങൾക്കെതിരായി കലാപക്കൊടി …
സ്വന്തം ലേഖകൻ: ഇറാനിലെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്രിസാദെയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം തെഹ്റാനെന്ന്. വെള്ളിയാഴ്ചയാണ് തെഹ്റാന് സമീപത്തുള്ള ദാവന്തിൽവെച്ച് ഫഖ്രിസാദെ ഇസ്രായേൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാനിയൻ റവല്യൂഷനറി ഗാർഡ്സിെൻറ മുതിർന്ന ശാസ്ത്രജ്ഞനും ആണവായുധ പ്രൊജക്ടിെൻറ തലവനുമായിരുന്നു മുഹ്സിൻ. അബ്സാർഡ് നഗരത്തിന് സമീപം ആണവ ബോംബ് നിർമിക്കാനുള്ള രഹസ്യ പദ്ധതിയായ പ്രൊജക്ട് അമാദിന് പിന്നിലെ …
സ്വന്തം ലേഖകൻ: യുഎഇ ദേശീയദിനാഘോഷത്തിന് നാടും നഗരവും ഒരുങ്ങി. ബുധനാഴ്ചയാണ് 49–ാം ദേശീയദിനം. യുഎഇയുടെ ചതുർനിറ ദേശീയ പതാക ഉയരങ്ങളിലേയ്ക്ക് പറക്കുന്നത് കാണാൻ സ്ത്രീകളും കുട്ടികളുമടക്കമുള്ള സ്വദേശികളും പോറ്റമ്മനാടിന്റെ അഭിമാന ദിനാഘോഷത്തിൽ പങ്കുചേരാൻ പ്രവാസികളും തയാറായിക്കഴിഞ്ഞു. നാളെ (ചൊവ്വ) മുതൽ യുഎഇയിൽ പൊതു അവധിയാണ്. സർക്കാർ ജീവനക്കാർക്ക് ഞായറാഴ്ചമുതലാണ് ഇനി ഔദ്യോഗികവൃത്തി. സ്വകാര്യ കമ്പനികളിൽ പലതിനും …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ‘അവരെ പിന്തുണക്കേണ്ട സമയം’ ആണെന്നായിരുന്നു സമരത്തിന് പിന്തുണയുമായി അദ്ദേഹം പറഞ്ഞത്. ഇതാദ്യമായാണ് ഒരു വിദേശ നേതാവ് ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയുന്നത്. ‘കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ എങ്ങനെ ഗൗനിക്കാതിരിക്കും. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ചാണ്. അവരെ …
സ്വന്തം ലേഖകൻ: നിലവിൽ നേരിട്ട് വിമാന സർവീസ് ഇല്ലാത്ത രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികൾക്ക് ഡിസംബർ ഏഴുമുതൽ വരാൻ മന്ത്രിസഭ അനുമതി നൽകി. രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇരിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്. വിമാന ടിക്കറ്റിെൻറയും ക്വാറൻറീനിെൻറയും ചെലവ് സ്പോൺസർ വഹിക്കണം. കോവിഡ് പരിശോധന സർക്കാർ ചെലവിൽ നടത്തും. സ്പോൺസർ വഹിക്കേണ്ട ചെലവ് രണ്ടു തവണയായി നൽകിയാൽ …
സ്വന്തം ലേഖകൻ: ഒമാനിൽ ടൂറിസ്റ്റ് വീസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുന്നു. ആഭ്യന്തര മന്ത്രി ഹമൂദ് അൽ ബുസൈദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആദ്യഘട്ടത്തിൽ ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വീസകൾ അനുവദിക്കുക. ഇവരുടെ കീഴിൽ ഗ്രൂപ്പായി വരുന്ന സഞ്ചാരികൾക്കാണ് ടൂറിസ്റ്റ് വീസ ഉപയോഗിക്കാൻ സാധിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് …
സ്വന്തം ലേഖകൻ: രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീര സൈനികരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണമിച്ച് യുഎഇയില്‍ സ്മരണാ ദിനം ആചരിച്ചു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ രാജ്യം സംരക്ഷിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി യുഎഇയിൽ രാവിലെ 11.30 ന് നടന്ന ഒരു മിനിറ്റ് നിശബ്ദ …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിൽ എത്തുന്നവർ കൊവിഡ് -19 പരിശോധനക്ക് നൽകേണ്ട ഫീസ് 60 ദിനാറിൽ നിന്ന് 40 ദിനാർ ആയി കുറച്ചു. ഡിസംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഇത് ബാധകമാണ്. അതേസമയം മറ്റു നിബന്ധനകളിൽ മാറ്റമില്ല. കൊവിഡ് പ്രതിരോധത്തിനുള്ള മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് …
സ്വന്തം ലേഖകൻ: യുഎഇയും സൗദി അറേബ്യയും സംയുക്തമായി പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട പദ്ധതിയുടെ സാധ്യതാപഠനം പൂർത്തിയായി. ‘ആബെർ’ എന്ന് പേരിട്ടിരിക്കുന്ന കറൻസി സൗദി സെൻട്രൽ ബാങ്കും (സാമ) സെൻട്രൽ ബാങ്ക് ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സും (സി.ബി.യു.എ) സംയുക്തമായാണ് പുറത്തിറക്കുന്നത്. പദ്ധതിയുടെ സാധ്യത പഠനഫലങ്ങളുടെ അന്തിമ റിപ്പോർട്ട് ഇരു ബാങ്കുകളുടെയും വെബ്‌സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ചു …
സ്വന്തം ലേഖകൻ: നായക്കൊപ്പം കളിക്കുേമ്പാൾ വഴുതിവീണ നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ കാലിന് നേരിയ പൊട്ടൽ. അദ്ദേഹത്തിന് ആഴ്ചകളോളം ‘വാക്കിങ് ബൂട്ട്’ ഉപയോഗിക്കേണ്ടിവരുമെന്ന് ഡോക്ടറെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച മേജർ എന്ന നായയുടെ കൂടെ കളിച്ചപ്പോഴയാണ് സംഭവം. ആശുപത്രിയിൽ അദ്ദേഹം ഡോക്ടറെ കാണാൻ പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതിൽ മുടന്തിയാണ് ഇദ്ദേഹം …