സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം കേരളത്തില്‍ നിന്ന് ഇതുവരെ കടത്തിയത് 36 യുവതികളെ, പലരേയും കെണിയിലാക്കിയത് ജോലി വാഗ്ദാനം നല്‍കിയെന്ന് വിവരം. പെണ്‍വാണിഭ കേസിലെ മുഖ്യപ്രതികളായ അച്ചായന്‍ ജോഷിയും മകന്‍ ജോയ്‌സും ചേര്‍ന്നാണ് 63 യുവതികളെ വിദേശത്തേക്ക് കടത്തിയത്. ഒന്നര വര്‍ഷത്തിനിടെ ചതിക്കുഴിയില്‍പ്പെടുത്തി 63 യുവതികളെ ഇവര്‍ ബഹ്‌റിനിലേക്ക് എത്തിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. …
സ്വന്തം ലേഖകന്‍: പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്റേയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി. മുംബൈ കണ്ടിവാലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ അടച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് കെട്ടി ഭദ്രമാക്കിയ മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസ് നിഗമനം. 2010 ല്‍ ഭര്‍ത്താവും കലാകാരനുമായ ചിന്തന്‍ ഉപാധ്യായയുമായി ഹേമ വിവാഹമോചനത്തിന് കേസ് നല്‍കിയിരുന്നു. 2013 …
സ്വന്തം ലേഖകന്‍: മാല മോഷ്ടാവിനെ അന്വേഷിച്ചു ചെന്ന പോലീസിന്റെ കൈയ്യില്‍ കുടുങ്ങിയത് മലയാളത്തിലെ യുവനടന്‍, ഇതുവരെ പൊട്ടിച്ചെടുത്തത് 56 മാലകള്‍. ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത്ത് എന്ന തവള അജിത്ത് ആണ് പോലിസ് പിടിയിലായത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ കള്ളന്റെ വേഷമിട്ടയാളാണ് അജിത്. കഴിഞ്ഞ ദിവസം പാലാരിവട്ടത്തു നിന്നും ഷാഡോ പോലിസിന്റെ പിടിയിലായ മോഷണ സംഘത്തിന്റെ പ്രധാനിയാണ് …
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മോദി കേരളത്തില്‍, കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും രാഷ്ട്രീയ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നെന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി. കേരളത്തില്‍ എത്താന്‍ അല്‍പം വൈകിയെന്നും ഇനി അങ്ങനെ ഉണ്ടാവില്ലെന്നും മോദി തൃശ്ശൂരില്‍ പറഞ്ഞു. കേരളത്തിലാണ് ബി ജെപി പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണര്‍ പി …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ തോക്കെടുത്തു പോരാടാന്‍ ക്രൈസ്തവ വനിതാ പോരാളികള്‍ ഇറങ്ങുന്നു. കുര്‍ദിഷ് സേനയുടെ സഹായത്തോടെ രൂപീകരിക്കപ്പെട്ട സിറിയന്‍ ക്രിസ്ത്യന്‍ വനിതകളുടെ പുതിയ ബറ്റാലിയനിലേക്ക് സ്ത്രീകള്‍ കൂട്ടത്തോടെ ചേരുന്നതായാണ് സൂചന. പലരും മക്കളേയും ഭര്‍ത്താവിനെയും വീടുംകൂടും ജോലികളുമെല്ലാം ഉപേക്ഷിച്ചാണ് ആയുധ പരിശീലനത്തിനായി എത്തുന്നത്. തങ്ങളുടെ മക്കളുടെ നല്ല ഭാവിക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചും …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ കണ്ട ചിത്രം ലൈക്ക് ചെയ്ത തായ് യുവാവിന് 32 വര്‍ഷം തടവ്. രാജഭരണം നടക്കുന്ന തായ്‌ലന്റില്‍ രാജാവിനെ പരിഹസിക്കുന്ന ചിത്രത്തിന് ലൈക്ക് ചെയ്തുവെന്നതാണ് യുവാവിന് എതിരായ കുറ്റം . 27 കാരനായ തങ്കോണ്‍ സിരിപായ്ബൂന്‍ എന്ന യുവാവാണ് വെറുമൊരു ലൈക്കടിച്ച് പുലിവാലു പിടിച്ചത്. ഒരു അഴിമതിയുമായി ബന്ധപ്പെട്ട് തായ്‌ലന്റിലെ രാജാവായ ഭൂമിബോല്‍ …
സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. അണക്കെട്ടിലെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയില്‍ അണക്കെട്ടിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 142 അടിയോട് അടുത്താല്‍ ഷട്ടറുകള്‍ തുറക്കുമെന്ന തമിഴ്‌നാടിന്റെ മുന്നറിയിപ്പ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ലഭിച്ചു. നിലവില്‍ 141.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ …
സ്വന്തം ലേഖകന്‍: ശങ്കര്‍ പ്രതിമ അനാച്ഛാദന വിവാദം, ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വമെന്ന് ആരോപണം. ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് പ്രധാന മന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയോട് പിന്‍മാറാന്‍ …
സ്വന്തം ലേഖകന്‍: മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 രൂപ, മധ്യപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്. തനിക്കൊപ്പം സെല്‍ഫിയെടുക്കാനും ഷെയ്ക്ക് ഹാന്‍ഡ് നല്‍കാനും ആഗ്രഹമുള്ളവരില്‍ നിന്നും 10 രൂപ ഈടാക്കാനുള്ള മധ്യപ്രദേശിലെ ശിവരാജ്‌സിങ് ചൗഹാന്‍ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി വിജയ് ഷായുടെ തീരുമാനമാണ് വിവാദത്തിനു തിരികൊളുത്തിയത്. മന്ത്രിയുടെ പിതാവ് ദേവി ഷായുടെ പേരിലുള്ള ട്രസ്റ്റിനായി ധനശേഖരണം നടത്തുന്നതിനായാണ് മന്ത്രി …
സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് തൊട്ടടുത്ത് പുതിയ ഗ്രഹം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ രണ്ടു ചേരിയില്‍. പുതുതായി കണ്ടെത്തിയ ഗ്രഹത്തിന്റെ പേരില്‍ ശാസ്ത്ര ലോകത്ത് ആശയക്കുഴപ്പം വര്‍ദ്ധിക്കുകയാണ്. ഇതു ഗ്രഹമാണെന്നും സൗരയൂഥത്തിന്റെ ഭാഗമായി കരുതാമെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ സൗരയൂഥത്തിനു പുറത്തുള്ള തവിട്ട് കുള്ളനാണെന്നാണ് എതിര്‍വാദം. ഭൂമിയില്‍നിന്ന് പ്ലൂട്ടോയിലേക്ക് ഉള്ളതിന്റെ ആറിരട്ടി ദൂരത്തിലാണു വലിയ വസ്തുവിന്റെ സ്ഥാനം. എന്തായാലും …