സ്വന്തം ലേഖകന്‍: കണ്ണു തള്ളിക്കുന്ന നൃത്തച്ചുവടുകളുമായി മിനി ബിയോണ്‍സും കൂട്ടരും, യൂട്യുബില്‍ വീഡിയോ കണ്ടത് 11 കോടിയിലധികം ആളുകള്‍. മിനി ബിയോണ്‍സ് അഥവാ ഹെവന്‍ കിംഗ് എന്നറിയപ്പെടുന്ന നാലു വയസുകാരിയാണ് അസാമാന്യ മികവുള്ള നൃത്തച്ചുവടുകളുമായി ലോകത്തെ ഞെട്ടിച്ചത്. വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് ഈ നാല് വയസ്സുകാരിയെയാണ്. …
സ്വന്തം ലേഖകന്‍: അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതാകുമെന്ന് സര്‍വേ, പകരം എന്താകും മനുഷ്യന്‍ ഉപയോഗിക്കുക? സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഒരാള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇവക്കൊപ്പമാണെന്ന് നമുക്കെല്ലാം അറിയാം. സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ തന്നെ പറ്റാത്ത സ്ഥിതിയിലാണ് പലരും. എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം ഇല്ലാതാകും …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഉപയോഗിക്കുന്ന ആയുധങ്ങളില്‍ മിക്കതും ബ്രിട്ടന്‍ പണ്ട് ഇറാഖിന് നല്‍കിയതെന്ന് ആരോപണം. അമേരിയ്ക്ക, ഇസ്രായേല്‍, റഷ്യ തുടങ്ങിയ പ്രമുഖരായ ആയുധക്കക്കവടക്കാരാണ് ഇസ്ലാമിക് സ്റ്റേറ്റിന് വിനാശകാരികളായ ആയുധങ്ങള്‍ വില്‍ക്കുന്നതെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനല്ല ബ്രിട്ടന്‍ ഈ ആയുധങ്ങള്‍ നല്‍കിയത്. 2003 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇറാഖി …
സ്വന്തം ലേഖകന്‍: വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ചിഹ്നമായി കൂട്ടുകൈ കിട്ടില്ല, കാരണം കോണ്‍ഗ്രസിന്റെ കൈപ്പത്തിയോടുള്ള സാമ്യം. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേന (ബിഡിജെഎസ്) ക്ക് ചിഹ്നമായി ‘കൂപ്പുകൈ’ കിട്ടില്ലെന്ന് ഉറപ്പായി. നിലവിലെ പാര്‍ട്ടി ചിഹ്നങ്ങളോട് സാമ്യമുള്ള ചിഹ്നം അനുവദിയ്ക്കാന്‍ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിച്ചത്. ഇനിയെന്തായാലും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയ്ക്ക് …
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയവും കൃത്യമായി പ്രവചിച്ച ബള്‍ഗേറിയക്കാരിയായ വൃദ്ധ ശ്രദ്ധേയയാകുന്നു. 1996 ല്‍ മരിച്ച ബാബ വാംഗ എന്ന ബള്‍ഗേറിയക്കാരിയാണ് മരണത്തിനു മുമ്പേ പ്രവചിച്ചത്. 9/11 ഭീകരാക്രമണം മാത്രമല്ല, 2004 ലെ സുനാമിയും ഫുകുഷിമയിലെ ആണവദുരന്തവും ബാബ വാംഗയുടെ പ്രവചനങ്ങളില്‍ പെടുന്നു. 1996 ല്‍ ബാബ വാംഗ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഒരു വര്‍ഷം നടക്കുന്ന ബാല വിവാഹങ്ങളുടെ എണ്ണം 180,000, വരന്മാര്‍ അധികവും മധ്യവയസ്‌കര്‍. ചെറിയ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന മധ്യവസ്യസ്‌കരുടെ എണ്ണം തുര്‍ക്കിയില്‍ വര്‍ദ്ധിക്കുന്നതായാണ് സൂചന. മിക്ക വിവാഹങ്ങളിലും പെണ്‍കുട്ടി മൂന്നാമത്തെയോ രണ്ടാമത്തയോ ഭാര്യയായിരിക്കുമെന്നും തുര്‍ക്കി പോപ്പുലേഷന്‍ ആന്‍ഡ് ഹെല്‍ത്ത് റിസേര്‍ച്ച് നടത്തിയ സര്‍വേയില്‍ പറയുന്നു. 2002 ല്‍ 17 വയസ്സാണ് …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭികരാക്രമണം, പുറകില്‍ താലിബാനെന്ന് സംശയം. വിമാനത്താവള സമുച്ചയത്തിന്റെ ആദ്യ ഗേറ്റ് കടന്ന് ഭീകരര്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥരുമായി പൊരിഞ്ഞ പോരാട്ടം നടന്നതായും റിപ്പോര്‍ട്ടുണ്ട്. കാണ്ഡഹാറിലെ ഒരു പോലീസ് സ്‌റ്റേഷന് നേരെ സമാനമായ ആക്രമണം നടന്നതിന് മണിക്കൂറുകള്‍ക്കകമാണ് വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര, വിദേശ ശക്തികള്‍ക്കെതിരെ …
സ്വന്തം ലേഖകന്‍: ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ആളുടെ മൃതദേഹം ശ്രീലങ്കയില്‍. ചെന്നൈ സ്വദേശിയായ പൂമി ദൊരൈയുടെ മൃതദേഹമാണ് ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ കണ്ടെത്തിയത്. മീന്‍പിടിക്കാന്‍ പോയ ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ ഉണ്ടായിരുന്ന ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. എന്‍ പൂമി ദൊരൈ, എന്‍ ജി ഓ കോളനി, കാമരാജ് നഗര്‍. ചെന്നൈ 94 …
സ്വന്തം ലേഖകന്‍: ‘പണം കൊടുത്ത് വരനേയും കുടുംബത്തേയും വാങ്ങണ്ട’, മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. പണം കൊടുത്ത് വരനെയും ഒരു കുടുംബത്തെയും വാങ്ങേണ്ട കാര്യമില്ലെന്നാണ് തൃശൂര്‍ സ്വദേശിയായ മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂര്‍ കാരിയായ രമ്യ രാമചന്ദ്രനാണ് വരന്‍ സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നു പിന്മാറിയത്. സ്ത്രീധനം കൊടുക്കുന്നതിനോടും വാങ്ങുന്നതിനോടും താല്‍പര്യമില്ലാത്ത …
സ്വന്തം ലേഖകന്‍: ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കുമെന്ന് ജയലളിത. വീടുകള്‍ തകര്‍ന്നവര്‍ക്ക് 10,000 രൂപ വീതം ധനസഹായവും ദുരിത ബാധിതര്‍ക്ക് 10കിലോ വീതം അരി, വസ്ത്രങ്ങള്‍ എന്നിവ നല്‍കുമെന്നായിരുന്നു തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ജയലളിത അറിയിച്ചത്. 5554 ക്യാമ്പുകളിലായി 15,32,746 ആളുകളെ പാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും …