1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“രാഷ്ട്രീയവും ഫുട്‌ബോളും കൂട്ടിക്കുഴക്കരുത്, ലോകത്തിന് ഖത്തറിലേക്ക് സ്വാഗതം,” ഫിഫ പ്രസിഡന്റ്
“രാഷ്ട്രീയവും ഫുട്‌ബോളും കൂട്ടിക്കുഴക്കരുത്, ലോകത്തിന് ഖത്തറിലേക്ക് സ്വാഗതം,” ഫിഫ പ്രസിഡന്റ്
സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. രാഷ്ട്രീയവും ഫുട്‌ബോളും തമ്മില്‍ കൂട്ടിച്ചേര്‍ക്കരുതെന്നും ഇന്‍ഫാന്റിനോ. എല്ലാ ജനതയ്ക്കും തങ്ങളുടെ ടീമുകള്‍ക്കൊപ്പം മത്സരം ആസ്വദിക്കാനുള്ള അവസരമുണ്ടാകും. നിലവിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഗള്‍ഫ് മേഖലയിലെ മുഴുവന്‍ ആളുകളും 2022 ഫിഫ ഖത്തര്‍ ലോകകപ്പ് കാണാനെത്തുമെന്നുമാണ് പ്രതീക്ഷയെന്നും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി. …
കുവൈത്തില്‍ താത്കാലിക വീസയിലുള്ളവര്‍ നവംബര്‍ 30 ന് മുമ്പ് രാജ്യം വിടണം
കുവൈത്തില്‍ താത്കാലിക വീസയിലുള്ളവര്‍ നവംബര്‍ 30 ന് മുമ്പ് രാജ്യം വിടണം
സ്വന്തം ലേഖകൻ: കുവൈത്തില്‍ താത്ക്കാലിക താമസരേഖ ആര്‍ട്ടിക്കിള്‍ 14ല്‍ തുടരുന്നവര്‍ നവംബര്‍ 30 ന് മുമ്പ് രാജ്യം വിടണം. താത്ക്കാലിക വീസയില്‍ രാജ്യത്ത് തുടരുന്നവര്‍ താമസരേഖ നവംബര്‍ 30 നകം നിയമപരമാക്കാതെ നിയമംമറി കടന്നാല്‍ വിദേശി കുടിയേറ്റ നിയമം അനുസരിച്ചു കടുത്ത ശിക്ഷ നടപ്പിലാക്കും. നിയമ ലംഘകരെ പിന്നീടൊരിക്കലും രാജ്യത്ത് മടങ്ങി വരാന്‍ കഴിയാത്ത വിധത്തില്‍ …
കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ മുങ്ങിമരിച്ചു
കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ മുങ്ങിമരിച്ചു
സ്വന്തം ലേഖകൻ: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുടുംബത്തെയും കൂട്ടി ഇസ്മായില്‍ കടലില്‍ കുളിക്കാന്‍ പോയതായിരുന്നു. അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ …
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡിസംബർ 31 വരെ നീട്ടി കേന്ദ്രം; പുതിയ മാർഗനിർദേശങ്ങൾ
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡിസംബർ 31 വരെ നീട്ടി കേന്ദ്രം; പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ ഡി.ജി.സി.എ നീട്ടി. കൊവിഡ് കാല നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതിയുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമേ സർവീസ് നടത്താനാകൂ. കാർഗോ വിമാനങ്ങൾക്കും വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള വിമാനങ്ങൾക്കും നിയന്ത്രണമുണ്ടാകില്ല. ഡി.ജി.സി.എ അനുമതി നൽകുന്ന മറ്റ് …
നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്; ചെന്നൈയിലും പോണ്ടിച്ചേരിയിലും ഇന്നും കനത്ത മഴ
നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്; ചെന്നൈയിലും പോണ്ടിച്ചേരിയിലും ഇന്നും കനത്ത മഴ
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത് തുടരുന്നു. വ്യാപക നാശനഷ്ടമാണ് ചെന്നൈയിലും പോണ്ടിച്ചേരിയിലും ഉണ്ടായിരിക്കുന്നത്. കടലൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ചെന്നൈയില്‍ മഴയില്‍ വന്‍മരങ്ങള്‍ വീണതിനാല്‍ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീട് തകര്‍ന്ന് വീണും രണ്ട് പേര്‍ മരിച്ചു. ചെന്നൈയിലും പോണ്ടിച്ചേരിയിലും …
ഓസ്കറിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജല്ലിക്കെട്ട്
ഓസ്കറിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജല്ലിക്കെട്ട്
സ്വന്തം ലേഖകൻ: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്കർ എൻട്രി. അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റ​ഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് …
“ദൈവത്തിന്റെ ആ കൈ ദൈവം തിരിച്ചെടുത്തു,” മറഡോണ ഇനി ത്രസിപ്പിക്കുന്ന കളിയോർമ
“ദൈവത്തിന്റെ ആ കൈ ദൈവം തിരിച്ചെടുത്തു,” മറഡോണ ഇനി ത്രസിപ്പിക്കുന്ന കളിയോർമ
സ്വന്തം ലേഖകൻ: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. 1960 ലായിരുന്നു മറഡോണയുടെ ജനനം. ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ …
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ്; 5770 പേര്‍ രോഗമുക്തി നേടി; മരണം 26
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ്; 5770 പേര്‍ രോഗമുക്തി നേടി; മരണം 26
സ്വന്തം ലേഖകൻ: കേരളത്തില്‍ 6491 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 60,18,925 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണം 2121 ആയി. ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 833 എറണാകുളം 774 …
യുകെയിൽ ബോറിസ് ജോൺസന്റെ ക്രിസ്മസ് ഇളവുകൾ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് വിമർശനം; ഇറ്റലിയിൽ അര ലക്ഷം കടന്ന് കൊവിഡ് മരണം
യുകെയിൽ ബോറിസ് ജോൺസന്റെ ക്രിസ്മസ് ഇളവുകൾ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് വിമർശനം; ഇറ്റലിയിൽ അര ലക്ഷം കടന്ന് കൊവിഡ് മരണം
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്രിസ്മസ് ഇളവുകൾ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് വിമർശനം. മൂന്ന് വീട്ടുകാർക്ക് ഒരുമിക്കാൻ സാധിക്കുന്ന ക്രിസ്മസ് ബബിളുകൾ ‘എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാകുമെന്നാണ് മുന്നറിയിപ്പ്. ഈ കൂടിച്ചേരലുകൾ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് ഒരു സേജ് കമ്മിറ്റി ശാസ്ത്രജ്ഞൻ പറഞ്ഞു. യു‌സി‌എൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് …
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും,” ബൈഡന്റെ നിയുക്ത സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും,” ബൈഡന്റെ നിയുക്ത സെക്രട്ടറി ഓഫ് സ്റ്റേറ്റ്  ആന്റണി ബ്ലിങ്കൻ
സ്വന്തം ലേഖകൻ: ഇന്ത്യയുമായി നിലനിൽക്കുന്ന നല്ല ബന്ധം തുടർന്നും ശക്തിപ്പെടുത്തുന്ന നടപടികളായിരിക്കും ജോ ബൈഡൻ ഭരണകൂടം സ്വീകരിക്കുകയെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയിലേക്ക് ബൈഡൻ നോമിനേറ്റ് ചെയ്ത ആന്റണി ബ്ലിങ്കൻ ഉറപ്പ് നൽകി. ഒബാമ ഭരണത്തിൽ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന ബ്ലിങ്കൻ ഇന്ത്യൻ വിദേശകാര്യവകുപ്പ് മന്ത്രി എസ്. ജയശങ്കർ വിദേശ സെക്രട്ടറിയായിരുന്നപ്പോൾ നിരവധി തവണ …