1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
സ്വന്തം ലേഖകൻ: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഉടന്‍ മറികടക്കാനാവില്ലെന്ന സൂചനയിലേക്കാണ് പണപ്പെരുപ്പ നിരക്കിലെ വര്‍ധന വിരല്‍ചൂണ്ടുന്നത്. 40 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട ചില്ലറ പണപ്പെരുപ്പ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബറില്‍ 5.54 ശതമാനത്തില്‍നിന്നും 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതെന്നാണ് …
കർണാടകയിൽ 114 അടി ഉയരത്തില്‍ ക്രിസ്തുവിന്റെ പ്രതിമ; പ്രതിഷേധവുമായി ബിജെപിയും ആര്‍എസ്എസും
കർണാടകയിൽ 114 അടി ഉയരത്തില്‍ ക്രിസ്തുവിന്റെ പ്രതിമ; പ്രതിഷേധവുമായി ബിജെപിയും ആര്‍എസ്എസും
സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കനകപുരയില്‍ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ആര്‍.എസ്.എസും. കനകപുര ചലോ എന്ന പേരില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധമാര്‍ച്ചില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പദ്ധതിയാണ് പ്രതിമയെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. എന്നാല്‍ ഡി.കെ. ശിവകുമാര്‍ ഈ ആരോപണം നിഷേധിച്ച് …
കശ്മീരില്‍ പിടിയിലായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭീകരബന്ധം എന്‍ഐഎ അന്വേഷിക്കും
കശ്മീരില്‍ പിടിയിലായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭീകരബന്ധം എന്‍ഐഎ അന്വേഷിക്കും
സ്വന്തം ലേഖകൻ: ഹിസ്ബുള്‍ ഭീകരർക്കൊപ്പം ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം എൻഐഎ അന്വേഷിക്കും. അറസ്റ്റിലായ ഡിഎസ്‍പി ദേവീന്ദർ സിങ്ങിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്‍ച ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ …
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത യുകെ അംബാസിഡറെ അറസ്റ്റ് ചെയ്ത് ഇറാൻ
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത യുകെ അംബാസിഡറെ അറസ്റ്റ് ചെയ്ത് ഇറാൻ
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യു.കെ അംബാസഡറെ അറസ്റ്റ് ചെയ്ത് ഇറാന്‍. ഇറാനിലുള്ള യു.കെ അംബാസഡര്‍ റോബ് മകെയിറിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. അതിനിടെ, ഇറാന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ റോബ് നേരത്തെ പങ്കെടുത്തിരുന്നു. തങ്ങളുടെ പ്രതിനിധിയെ വ്യക്തമായ വിശദീകരണമില്ലാതെ അറസ്റ്റ് ചെയ്തത് …
കുറ്റസമ്മതത്തിന് പിന്നാലെ ഖമേനിയുടെ രാജി ആവശ്യവുമായി ഇറാനിൽ പ്രതിഷേധം
കുറ്റസമ്മതത്തിന് പിന്നാലെ ഖമേനിയുടെ രാജി ആവശ്യവുമായി ഇറാനിൽ പ്രതിഷേധം
സ്വന്തം ലേഖകൻ: ഉക്രൈന്രെ യാത്രവിമാനം മിസൈൽ ആക്രമണത്തിൽ തകർത്തതാണെന്ന കുറ്റസമ്മതത്തിന് പിന്നാലെ ഇറാനിൽ പ്രതിഷേധം ശക്തമാവുകയാണ്. ടെഹ്റാനിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കൂടിയാണ് കുറ്റസമ്മതം വഴിവച്ചിരിക്കുന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയും മറ്റു നേതാക്കളും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ടെഹ്‌റാനിലെ അമിര്‍ കബിര്‍ സര്‍വകലാശാലക്ക് മുന്നില്‍ നൂറു കണക്കിന് ആളുകളാണ് തങ്ങളുടെ തന്നെ …
ഖാബൂസ് സുൽത്താന്റെ നിര്യാണത്തിൽ ദുഃഖാചരണം; അവശ്യ സാധനങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യം
ഖാബൂസ് സുൽത്താന്റെ നിര്യാണത്തിൽ ദുഃഖാചരണം; അവശ്യ സാധനങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: ജനങ്ങൾ‌ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ‌ ലഭ്യമാക്കുന്നതിനായി വ്യാപാരികൾ കടകൾ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ഒമാൻ ചേംമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒസിസിഐ). അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയിദിനോടുള്ള ആദരസൂചകമായി ഒമാനില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ജനങ്ങൾക്ക് …
കുവത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ നിയമം
കുവത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി  പുതിയ നിയമം
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് മാൻപവർ അതോറിറ്റി. ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തുന്ന തരത്തിലാകും പരിഷ്കരണമെന്നും അതോറിറ്റി സൂചന നൽകി. കുവൈത്തിൽ ഫിലിപ്പീൻ സ്വദേശിയായ ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ട സംഭവം വലിയ ചർച്ചയായ സാഹചര്യത്തിലാണ് നിയമപരിഷ്കാരത്തെ കുറിച്ച് മാൻപവർ …
കനത്ത മഴയും വെള്ളക്കെട്ടും; യുഎഇയിൽ നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു; പരീക്ഷകൾ മാറ്റി
കനത്ത മഴയും വെള്ളക്കെട്ടും; യുഎഇയിൽ നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു; പരീക്ഷകൾ മാറ്റി
സ്വന്തം ലേഖകൻ: യുഎഇയിൽ നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ക്ലാസ്സ് മുറികളിൽ കയറിയ വെള്ളം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് സ്കൂളുകൾ അടിച്ചിടാൻ അധികൃതർ തീരുമാനിച്ചത്. ചില സ്കൂളുകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. യുഎയിൽ കഴിഞ്ഞ ഒരാഴ്ചയായി മഴ തുടരുകയാണ്. ജനുവരി 12ന് നടത്താനിരുന്ന പരീക്ഷകൾ …
കാര്‍ലോസ് ഘോന്‍: നിസാനെ കൈപിടിച്ചുയർത്തിയ മാന്ത്രികൻ! വീണതോ വീഴ്ത്തിയതോ?
കാര്‍ലോസ് ഘോന്‍: നിസാനെ കൈപിടിച്ചുയർത്തിയ മാന്ത്രികൻ! വീണതോ വീഴ്ത്തിയതോ?
സ്വന്തം ലേഖകൻ: നിസാന്‍, റെനോ, മിത്സുബിഷി എന്നീ പ്രമുക കാര്‍ കമ്പനികളെ നയിച്ചിരുന്നത് കാര്‍ലോസ് ഘോന്‍ ആയിരുന്നു. എന്നാല്‍, പിന്നീട് സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അറസ്റ്റിലായി. കമ്പനികളുടെ തലപ്പത്തുനിന്ന് പുറത്താക്കപ്പെട്ടു. ദീര്‍ഘകാലം ജയിലില്‍. ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. മക്കള്‍ക്ക് ജപ്പാനിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം. ഒടുവിൽ ഒരു പെട്ടിക്കുള്ളില്‍ ഒളിച്ചിരുന്ന് …
“ഡാഡി കൂൾ,” 800 കുഞ്ഞുങ്ങളുടെ അച്ഛനായി സ്വന്തം വംശം കാത്ത് ഗാലപ്പഗോസിലെ ഭീമന്‍ ആമ
“ഡാഡി കൂൾ,” 800 കുഞ്ഞുങ്ങളുടെ അച്ഛനായി സ്വന്തം വംശം കാത്ത് ഗാലപ്പഗോസിലെ ഭീമന്‍ ആമ
സ്വന്തം ലേഖകൻ: ഗാലപ്പഗോസ് ദ്വീപുകളുടെ ഭാഗമായ സാന്താക്രൂസ് ദ്വീപിലെ ഭീമൻ ആമ സ്വന്തം വംശത്തെ രക്ഷിക്കാൻ സംഭാവന ചെയ്തത് 800 ആമക്കുഞ്ഞുങ്ങള്‍! വംശനാശത്തിന് അടിപ്പെടാതെ സ്വന്തം വംശത്തെ നിലനിര്‍ത്തുന്നതില്‍ ഈ ഭീമന്‍ ആമ വഹിച്ചത് നിര്‍ണായക പങ്കാണ്. ഡിയേഗോ എന്നാണ് ഈ ആമയുടെ പേര്. കെലോനോയിഡിസ് ഹൂഡെന്‍സിസ് എന്ന സ്പീഷിസില്‍ പെടുന്നു ഡിയേഗോ. ഇത്തരം ആമകളെ …