സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊറോണ വാക്സിന്‍ നല്‍കാൻ ബഹ്റൈൻ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം നല്‍കി. ബഹ്റൈനിൽ 124 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സഖീര്‍ പാലസില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും …
സ്വന്തം ലേഖകൻ: യുഎഇയിൽ പ്രവാസി ഇന്ത്യക്കാർക്കു പാസ്പോർട്ട് എടുക്കാനും പുതുക്കാനുമുള്ള അപേക്ഷകൾ കമ്പനി പ്രതിനിധികൾ (പിആർഒ) മുഖേന നൽകാൻ ഇന്ത്യൻ എംബസി അനുമതി നൽകി. വിദൂര പ്രഓദേശങ്ങളിൽ ഉള്ളവർക്ക് പാസ്പോർട്ട് സേവന കേന്ദ്രമായ ബിഎൽഎസിൽ കൊവിഡ് പശ്ചാത്തലത്തിൽ എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും തിരക്കു കുറയ്ക്കുന്നതിനുമാണ് തീരുമാനം. കമ്പനി പ്രതിനിധിയെ ചുമതലപ്പെടുത്തിയതായി എംബസിയെ അറിയിക്കുന്ന കത്തും പൂരിപ്പിച്ച …
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളില്‍ ഇവ വീശിയടിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25ന് മാമല്ലപ്പുരം, കരായ്ക്കല്‍ തീരങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുകയെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് …
സ്വന്തം ലേഖകൻ: പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5254 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. ഇതുവരെ ആകെ 58,57,241 സാംപിളുകൾ പരിശോധിച്ചു. 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 6227 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ മലപ്പുറം 796 കോഴിക്കോട് 612 …
സ്വന്തം ലേഖകൻ: എൻഎച്ച്‌എസിനായി 3 ബില്യൺ പൗണ്ട് അധിക ധനസഹായം പ്രഖ്യാപിക്കാൻ ചാൻസലർ റി ഷി സുനക്ക്. ഒപ്പം കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബ്രിട്ടൻ ഒരു നികുതി വർദ്ധനവിലൂടെ കടന്നുപോകേണ്ടി വരുമെന്നും ചാൻസലർ മുന്നറിയിപ്പ് നൽകി. എൻഎച്ച്എസിനുള്ള ഒരു വർഷത്തെ ധനസഹായം ബുധനാഴ്ചത്തെ ചെലവ് അവലോകനത്തിൽ പരിഗണനയ്ക്ക് വരും. അതേസമയം, സമ്പദ്‌വ്യവസ്ഥയിൽ കൊവിഡിന്റെ …
സ്വന്തം ലേഖകൻ: പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരം കൈമാറുമോ എന്ന ആശങ്ക ഒരു വശത്ത് നിലനിൽക്കുേമ്പാഴും മന്ത്രിസഭ രൂപവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ച് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ. സ്റ്റേറ്റ് സെക്രട്ടറിയുടേതുൾപ്പെടെ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാവുമെന്ന് അടുത്ത ആഴ്ച ബൈഡൻ വെളിപ്പെടുത്തുമെന്ന് ദി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ട്രഷറി വകുപ്പിെൻറ ചുമതല ആർക്കാണെന്ന് തീരുമാനിച്ചു കഴിഞ്ഞതായി …
സ്വന്തം ലേഖകൻ: വാഷിങ്ടൻ സിയാറ്റിൽ നിന്നും 2000 മൈൽ വടക്കു സ്ഥിതിചെയ്യുന്ന അമേരിക്കൻ പട്ടണമായ ബറോയിൽ അസ്തമിച്ച സൂര്യൻ 66 ദിവസത്തേക്ക് അവധിയിൽ. ഈ പട്ടണത്തിൽ നവംബര് 18 ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൂര്യൻ അസ്തമിച്ചത് .2021 ജനുവരി 23 വരെ ഇവിടെയുള്ള 4300ഓളം താമസക്കാർ ഇത്രയും ദിവസം ഇരുട്ടിൽ ജീവിക്കേണ്ടി വരും. അലാസ്‌കയിലെ ബാരോ …
സ്വന്തം ലേഖകൻ: കൊവിഡ് വെല്ലുവിളി നേരിടുന്ന ആഗോള സമ്പദ്ഘടനയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട്, ജി 20 രാഷ്ട്രത്തലവന്മാരുടെ ഓൺലൈൻ ഉച്ചകോടി സൌദിയിൽ ആരംഭിച്ചു. മാർച്ചിൽ അസാധാരണ ഉച്ചകോടി ചേർന്ന് കൊവിഡ് വിഷയങ്ങൾ ചർച്ച ചെയ്തതിന്റെ തുടർച്ചയാണിത്. വർഷത്തിൽ 2 ഉച്ചകോടിയെന്ന അപൂർവതയുമുണ്ട്. “21-ാം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലാവർക്കുമായി തിരിച്ചറിയുക,” എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സൌദി ഭരണാധികാരി …
സ്വന്തം ലേഖകൻ: യാത്രക്കിടയിൽ കുറഞ്ഞ സമയം സൗദി അറേബ്യയിൽ തങ്ങാനും സന്ദർശിക്കാനും അനുവദിക്കുന്ന ട്രാൻസിറ്റ് വിസ സംവിധാനം നടപ്പായി. വിദേശികൾക്ക് ഹ്രസ്വകാലാവധിയുള്ള സന്ദർശന വിസകൾ അനുവദിക്കുന്നതാണ് ഇത്. വിസിറ്റ്, ഹജ്ജ്, ട്രാൻസിറ്റ് വിസ സംവിധാനത്തിൽ വരുത്തിയ ഭേദഗതിയെ കുറിച്ച് സർക്കാർ ഗസറ്റായ ഉമ്മുൽഖുറ പത്രത്തിൽ നൽകിയ പരസ്യത്തിലാണ് ഇക്കാര്യം പറയുന്നത്. വിമാനം, കപ്പൽ, കരമാർഗങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് …