സ്വന്തം ലേഖകന്‍: മരണത്തിന്റെ മണിമുഴക്കം വീണ്ടും, അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ നിവാസിയായ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ലണ്ടനിലെ ഈസ്റ്റ്ഹാം നിവാസിയായ മലയാളി വീട്ടമ്മ കമലാഭായി ശ്രീധരനാണ് യാത്രയായത്. കൊല്ലം കുണ്ടറ സ്വദേശിനിയായിരുന്നു കമലാഭായി. നാട്ടില്‍ അവധിയാഘോഷിച്ച് മടങ്ങിവരാമെന്ന് യാത്ര പറഞ്ഞുപോയ കമലാഭായിയുടെ മരണവാര്‍ത്ത ആഘാതമായാണ് യുകെ മലയാളികള്‍ക്കുമേല്‍ പതിച്ചത്. ഈസ്റ്റ്ഹാം കാല്‍ഡണ്‍ റോഡിലാണ് …
സ്വന്തം ലേഖകന്‍: സൗദി സന്ദര്‍ശക വിസക്കാര്‍ക്ക് അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഹജ്ജ്, ഉംറ തീര്‍ഥാടാകരെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിസിനസ്, ഫാമിലി വിസിറ്റ് വിസയില്‍ പോകുന്നവര്‍ക്കാണ് പുതിയ നിയമം ബാധകമാകുക. സൗദി സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നാണ് ഇന്‍ഷ്വറന്‍സ് എടുക്കേണ്ടത്. ഏഴു അംഗീകൃത സ്ഥാപനങ്ങളെയാണ് ഇന്‍ഷ്വറന്‍സ് നല്‍കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍ഷ്വറന്‍സ് പോളിസികളുടെ …
സ്വന്തം ലേഖകന്‍: അര്‍ജന്റീന പ്രസിഡന്റ് തിരഞ്ഞെടുപ്പ്, 12 വര്‍ഷത്തെ ഭരണത്തിനു ശേഷം ഇടതുപക്ഷം തകര്‍ന്നിടഞ്ഞു, പ്രതിപക്ഷം അധികാരത്തിലേക്ക്. 12 വര്‍ഷത്തെ ഇടതു ഭരണത്തിന് അവസാനമിട്ടുകൊണ്ടാണ് പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മൗറീഷ്യോ മാക്‌രി വിജയിച്ചത്. രാജ്യത്ത് മനോഹരമായ പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അണികളെ അഭിസംബോധന ചെയ്തുകൊണ്ട് മാക്‌രി പറഞ്ഞു. ഭരണകക്ഷിയുടെ സ്ഥാനാര്‍ഥി …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ 365 കോടി ചെലവു വരുന്ന അത്യാധുനിക ആയുധക്കപ്പല്‍ കൊച്ചി കപ്പല്‍ശാലയില്‍ അണിഞ്ഞൊരുങ്ങുന്നു. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി ആര്‍ ഡി ഒക്ക് വേണ്ടി കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ അതീവ രഹസ്യമായാണ് നിര്‍മ്മാണം. ദീര്‍ഘദൂര മിസൈലുകളടക്കം ട്രാക്ക് ചെയ്യാനാകുന്ന അത്യാധുനിക സെന്‍സറുകള്‍, റഡാറുകള്‍ എന്നിവ അടങ്ങുന്ന ഈ ആയുധക്കപ്പലിന്റെ നിര്‍മാണം മൂന്ന് …
സ്വന്തം ലേഖകന്‍: ദുബായില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് വന്‍ തീപിടുത്തം, നിരവധി പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ദേര മുറഖബാദ് പോലീസ് സ്റ്റേഷന് മുന്‍വശമുള്ള കൂറ്റന്‍ കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ഫെഡറല്‍ ഇന്‍ഷ്വറന്‍സ്, ബയ്‌നൂന ഇന്‍ഷ്വറന്‍സ്, അല്‍ ശംസി സാനിറ്ററി വെയര്‍ ഷോറൂം തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടമാണിത്. തിങ്കളാഴ്ച വൈകുന്നേരം 6.15 ഓടെയാണ് തീ …
സ്വന്തം ലേഖകന്‍: അജുവിന്റെ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നിവിന്‍ പോളിയും കുടുംബവും, മലയാള സിനിമയില്‍ നഷ്ടമായ ആ പഴയ സൗഹൃദക്കാലം മടങ്ങിവരുന്നുവോ? ദാദ എന്നു വിളിക്കുന്ന ദാവീദാണ് നിവിന്‍ പോളി, റിന്ന പോളി ദമ്പതികളുടെ ഏക മകന്‍ എന്നത് ആരാധകക്കെല്ലാം അറിയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ നിവിനും ഭാര്യയും രണ്ടാമതൊരു കുരുന്നിനെ വാരിപുണര്‍ന്നു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ …
സ്വന്തം ലേഖകന്‍: പകതീരാത്ത ഫ്രാന്‍സിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് ബ്രിട്ടീഷ് വ്യോമ താവളം തുറന്നു കൊടുക്കും. സിറിയയിലെ ഐസിസ് കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമ താവളം ഉപയോഗിക്കാന്‍ ഫ്രാന്‍സിന് ബ്രിട്ടന്‍ അനുമതി നല്‍കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന് ഈ ഉറപ്പു നല്‍കിയത്. ഭീകരാക്രമണത്തില്‍ വിറച്ച പാരീസിന് പിന്തുണയുമായി …
സ്വന്തം ലേഖകന്‍: യുഎസിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെടിവപ്പ്, പത്തു പേര്‍ക്ക് പരിക്കേറ്റു, പുറകില്‍ തീവ്രവാദികളെന്ന് സംശയം. ന്യൂ ഓര്‍ലിയന്‍സിലെ ഒരു പാര്‍ക്കിലാണ് വെടിവെയ്പ്പുണ്ടായത്. രണ്ട് ആയുധധാരികള്‍ 300 ഓളം വരുന്ന ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ഐസിസ് തീവ്രവാദികളാണോ എന്നു വ്യക്തമായിട്ടില്ല. എന്നാല്‍, വെടിവപ്പിലെ പിന്നില്‍ ഐസിസാണെന്ന സംശയം …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, മലയാളി ജവാന്‍ കൊല്ലപ്പെട്ടു. കശ്മീരിലെ രജൗരി ജില്ലയിലെ ഗൗസാരയിലായിരുന്നു ഏറ്റുമുട്ടല്‍. നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനിടെയാണ് മലയാളി ജവാന്‍ വെടിയേറ്റു മരിച്ചത്. സൈന്യത്തിന്റെ പെട്രോളിങ് വാഹനത്തിനു നേരെ തീവ്രവാദികള്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം അതി ശക്തമായി തന്നെ തിരിച്ചടിച്ചു. സുധിമേഷ് എന്ന മലയാളിക്കാണ് …
സ്വന്തം ലേഖകന്‍: 850 തീവണ്ടി യാത്രക്കാരെ രക്ഷപ്പെടുത്തിയ പത്തു വയസുകാരനെ പരിചയപ്പെടൂ. സിദ്ധേഷ് മഞ്ചുനാഥെന്ന പത്തു വയസുകാരനാണ് കൃത്യസമയത്തുള്ള തന്റെ ഇടപെടലിലൂടെ ഹരിഹര ചിത്രദുര്‍ഗ പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. പാസഞ്ചര്‍ തീവണ്ടിയുടെ ഇരമ്പലുകള്‍ കേട്ടു വളര്‍ന്നതാണ് സിദ്ധേഷ്. ദിവസവും അച്ഛന്‍ മഞ്ചുനാഥിന്റെ ചായ കടയിലേക്ക് സിദ്ധേഷ് പോകുന്നത് റെയില്‍വേ ട്രാക്കുകള്‍ മറികടന്നാണ്. തീവണ്ടിയുടെ …