സ്വന്തം ലേഖകൻ: സൌദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശി ജീവനക്കാരുടെ മിനിമം ശമ്പളം 4000 റിയാലാക്കി ഉയര്‍ത്തി. നേരത്തെ ഇത് 3000 റിയാലായിരുന്നു. ഇനി മുതല്‍ 3000 റിയാല്‍ ശമ്പളം നല്‍കിയാല്‍ പകുതി സ്വദേശി തൊഴിലാളിയെ ജോലിക്കു നിയമിച്ചതായി മാത്രമെ കരുതുകയുള്ളൂ. മാനവശേഷി വകുപ്പുമന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹിയാണ് സ്വകാര്യ മേഖലയിലെ സ്വദേശികളുടെ ശമ്പളം മിനമം …
സ്വന്തം ലേഖകൻ: പാകിസ്താനിലേയും മറ്റു 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ സന്ദര്‍ശക വീസ താത്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡിന്റെ രണ്ടാം വ്യാപനവുമായി ബന്ധപ്പെട്ടാണ് വിലക്കെന്നാണ് സൂചന. തുര്‍ക്കി, യെമന്‍, സിറിയ, ഇറാഖ്, ലിബിയ, സോമാലിയ, കെനിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്കും വിലക്കുണ്ട്. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ആഴ്ചകളിലായി കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നുണ്ട്. പാകിസ്താനില്‍ ഇതുവരെയായി …
സ്വന്തം ലേഖകൻ: പരീക്ഷണം പൂര്‍ത്തിയാക്കി സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത കൊവിഡ് വാക്‌സിനുകള്‍ ചൈനയില്‍ ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ എടുക്കാം എന്ന നയം ദുരുപയോഗപ്പെടുത്തിയാണ് ആയിരക്കണക്കിനുപേര്‍ സാഹസത്തിന് മുതിരുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ചൈന വികസിപ്പിക്കുന്ന വാക്‌സിനുകളൊന്നും പരീക്ഷണത്തിലൂടെ ഇതുവരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വ്യാപകമായി വാക്സിന്‍ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ മുതൽ മുടക്കിയവരിൽ ആദ്യ സ്ഥാനം ഇന്ത്യക്കാർക്ക്. സ്വദേശി പൗരന്മാർ രണ്ടാം സ്ഥാനത്തും സൌദിക്കാർ മൂന്നാമതും ഉണ്ട്. പാക്കിസ്ഥാൻ സ്വദേശികൾക്ക് ആറാം സ്ഥാനമാണ്. കഴിഞ്ഞ ദിവസം ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ വിവരം. 5246 ഇന്ത്യക്കാരാണ് കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റിൽ മുതൽമുടക്കിയത്. …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിന്‍ തയ്യാറായെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണത്തിനൊടുവില്‍ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസര്‍ അറിയിച്ചു. ദിവസങ്ങള്‍ക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വാക്സിന്‍ മുതിര്‍ന്നവര്‍ക്കുപോലും രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു. എട്ടുമാസത്തോളം നീണ്ട …
സ്വന്തം ലേഖകൻ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പ്രചരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ശീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം പരാതികളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍തന്നെ പൊലീസ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് …
സ്വന്തം ലേഖകൻ: 2030-ഓടെ ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഹൈബ്രിഡ് വാഹനങ്ങള്‍ തുടര്‍ന്നും അനുവദിക്കും. രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഈ ശൈത്യകാലത്ത് ജനാലകൾ തുറക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ദർ. ഇതിന്റെ ഭാഗമായി ചുറ്റുമുള്ള സ്ഥലങ്ങളിൽ വൈറസ് കണികകൾ എങ്ങനെ ഒളിഞ്ഞിരിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ആരോഗ്യവകുപ്പ് പുറത്തിറക്കി. മുറികളിൽ ശുദ്ധവായു അനുവദിക്കുന്നത് അണുബാധയുടെ സാധ്യത 70% ത്തോളം കുറയ്ക്കുമെന്ന് വീഡിയോ കാണിക്കുന്നു. ശ്വസിക്കുമ്പോഴോ …
സ്വന്തം ലേഖകൻ: തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ ട്രംപ് പുറത്താക്കി. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ‘നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച ഏജന്‍സിയെ നയിക്കുന്ന ക്രിസ് ക്രെബ്‌സിനെ പുറത്താക്കുന്നു’, ട്രംപ് ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ക്രെബ്‌സ് അടുത്തിടെ …