1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൌരത്വ ഭേദഗതി: “മുഖ്യമന്ത്രി ചട്ടം ലംഘിച്ചു; ഇല്ലെങ്കിൽ അദ്ദേഹം തെളിയിക്കട്ടെ,” നീരസം മാറാതെ ഗവര്‍ണര്‍
പൌരത്വ ഭേദഗതി: “മുഖ്യമന്ത്രി ചട്ടം ലംഘിച്ചു; ഇല്ലെങ്കിൽ അദ്ദേഹം തെളിയിക്കട്ടെ,” നീരസം മാറാതെ ഗവര്‍ണര്‍
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഒരു ബില്ലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഗവര്‍ണറുടെ വാദം. സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം. …
ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്തപ്പോള്‍ മുട്ടൻ തെറിയായി; പുലിവാല് പിടിച്ച് ഫെയ്‌സ്ബുക്ക്
ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്തപ്പോള്‍ മുട്ടൻ തെറിയായി; പുലിവാല് പിടിച്ച് ഫെയ്‌സ്ബുക്ക്
സ്വന്തം ലേഖകൻ: ചൈനീസ് പ്രിസിഡന്റ് ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്ത് ഫെയ്‌സ്ബുക്ക് പുലിവാല് പിടിച്ചു. ബെര്‍മീസ് ഭാഷയിലുള്ള പോസ്റ്റിലെ ഷി ജിന്‍പിങിന്റെ പേരിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ സ്ഥാനത്താണ് തെറി പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ഫെയ്‌സ്ബുക്ക് മാപ്പ് പറഞ്ഞു. സാങ്കേതിക പിഴവാണെന്നാണ് അവരുടെ വിശദീകരണം. ഷി ജിന്‍പിങിന്റെ മ്യാന്‍മാര്‍ സന്ദര്‍ശന വേളയിലാണ് സംഭവം. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം …
കൊച്ചി മെട്രോയിൽ “പൂച്ച” കുടുങ്ങി; രക്ഷകരായെത്തിയ ഫയർഫോഴ്സിലെ പുലികൾക്ക് കൈയ്യടി
കൊച്ചി മെട്രോയിൽ “പൂച്ച” കുടുങ്ങി; രക്ഷകരായെത്തിയ ഫയർഫോഴ്സിലെ പുലികൾക്ക് കൈയ്യടി
സ്വന്തം ലേഖകൻ: കൊച്ചി മെട്രോയുടെ തൂണിനിടയിൽ കുടങ്ങിയ പൂച്ചയെ രക്ഷിക്കാൻ തീവ്ര പരിശ്രമം നടത്തി ഫയർഫോ‌ഴ്‌സ്. മെട്രോ അധികൃതരും ഫയർഫോഴ്‌സും ചേർന്നാണ് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. കൊച്ചി വെെറ്റില വെൽകെയർ ആശുപത്രിക്ക് സമീപമാണ് പൂച്ച മെട്രോ ട്രാക്കിനിടയിൽ കുടുങ്ങിയത്. രണ്ട് മണിക്കൂർ നീണ്ട തീവ്ര പരിശ്രമത്തിനൊടുവിലാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. മെട്രോ പില്ലറിന് മുകളിലായി ട്രാക്കിനോട് …
മുസ്ലിം പള്ളിയില്‍ പന്തലും സദ്യയുമൊരുക്കി ഒരു കല്യാണം; ആശംസകളുമായി മുഖ്യമന്ത്രി
മുസ്ലിം പള്ളിയില്‍ പന്തലും സദ്യയുമൊരുക്കി ഒരു കല്യാണം; ആശംസകളുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: അച്ഛന്‍ നഷ്ടപ്പെട്ട കായംകുളം സ്വദേശിനിയായ അഞ്ജുവിനായി ചേരാവള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ പന്തലും സദ്യയുമൊരുങ്ങി. മതവിത്യാസങ്ങള്‍ മാറിനിന്ന് മനുഷ്യമനസുകള്‍ ഒന്നിച്ചപ്പോള്‍ നൂറുകണക്കിനാളുകളുടെ അനുഗ്രഹവും ആശംസയും ഏറ്റ് വാങ്ങി ശരത്ത് അഞ്ജുവിനെ വരണമാല്യം ചാര്‍ത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12.10 നു ശേഷമുള്ള മുഹൂർത്തത്തിലാണ് വിവാഹം നടന്നത്. ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും …
സൗദിയും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ചക്കു തയ്യാറെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
സൗദിയും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ചക്കു തയ്യാറെന്ന്  ഇറാൻ വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകൻ: മേഖലയുടെ സുരക്ഷ സംബന്ധിച്ച് സൗദി അറേബ്യയും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ചക്കു തയ്യാറെന്ന് ഇറാൻ. മുംബൈയിൽ ആൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ഇൻഡസ്ട്രീസുമായി സഹകരിച്ച് നടത്തിയ യോഗത്തിൽ സംസാരിക്കവെ ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്കിന്റെ സമാധാനം സംബന്ധിച്ചുള്ള നിർദേശങ്ങൾ ഗൾഫ് രാജ്യങ്ങൾക്കു …
ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു; 41 പേര്‍ക്ക് രോഗബാധ
ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു; 41 പേര്‍ക്ക് രോഗബാധ
സ്വന്തം ലേഖകൻ: ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ഇതിനകം രണ്ടു പേര്‍ മരണപ്പെടുകയും 41 ഓളം പേര്‍ക്ക് ഔദ്യോഗികമായി വൈറസ് ബാധ സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പകര്‍ച്ച വ്യാധികളെ കുറിച്ച് പഠിക്കുന്ന എം.ആര്‍.സി സെന്റര്‍ 1700 ഓളം പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് …
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാമത്; ദോഹ രണ്ടാമത്
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാമത്; ദോഹ രണ്ടാമത്
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം യു.എ.ഇയിലെ അബുദാബിയാണെന്ന് റിപ്പോര്‍ട്ട്. സെര്‍ബിയ ആസ്ഥാനമായുള്ള നമ്പിയോ എന്ന സ്ഥാപനം നടത്തിയ സര്‍വെ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുറ്റകൃത്യ സൂചികയില്‍ ഏറ്റവും കുറവാണ് (11.33) അബുദാബിയില്‍ രേഖപ്പെടുത്തിയത്. 374 നഗരങ്ങളെ കുറിച്ച് പഠിച്ചാണ് നമ്പിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉപഭോക്തൃ വിലകൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യസംരക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ …
കെയ്റ്റ് മിഡില്‍റ്റനെ പുകഴ്ത്തിയ ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടി! മേഗന്റെ വാദം ശരിയോ?
കെയ്റ്റ് മിഡില്‍റ്റനെ പുകഴ്ത്തിയ ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടി! മേഗന്റെ വാദം ശരിയോ?
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വിട്ടു പോവാനുള്ള പ്രിന്‍സ് ഹാരിയുടെയും മേഗന്‍ മര്‍ക്കലിന്റെയും തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. തന്റെ നേരെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണങ്ങളെ പറ്റി മേഗന്‍ തന്നെ ഒരു ഘട്ടത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ മേഗന്റെ ആരോപണം ശരിവെക്കുന്നതാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമമായ …
ജിദ്ദ – കോഴിക്കോട് ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ; ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
ജിദ്ദ – കോഴിക്കോട് ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ; ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
സ്വന്തം ലേഖകൻ: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ ആരംഭിക്കും. അടുത്ത മാസം 16 മുതൽ എയർ ഇന്ത്യ ജംബോ സർവീസ് ആരംഭിക്കാനിരിക്കെയാണ് ഇൻഡിഗോയുടെ പ്രഖ്യാപനം. ഇതോടെ ജിദ്ദ-കോഴിക്കോട് സെക്ടറിൽ സർവ്വീസ് നടത്തുന്ന വിമാനകമ്പനികളുടെ എണ്ണം നാലാകും. മാർച്ച് 29 മുതലാണ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ ഇൻഡിഗോയുടെ നേരിട്ടുള്ള സർവ്വീസ് …
ശബാന ആസ്മിയുടെ കാർ അപകടത്തിൽപ്പെട്ടു; താരത്തിന് ഗുരുതര പരുക്കെന്ന് റിപ്പോർട്ടുകൾ
ശബാന ആസ്മിയുടെ കാർ അപകടത്തിൽപ്പെട്ടു; താരത്തിന് ഗുരുതര പരുക്കെന്ന് റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ: പ്രശസ്ത ബോളിവുഡ് നടി ഷബാന ആസ്മിക്ക് കാര്‍‌ അപകടത്തില്‍ സാരമായ പരുക്ക്. മുംബൈ–പുണെ എക്സ്പ്രസ് ഹൈവേയില്‍ വൈകിട്ട് മൂന്നരയോടെ ഷബാന സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. പുണെയ്ക്ക് സമീപത്തെ ലോണാവാലയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ജാവേദ് അക്തറിനൊപ്പം പോവുകയായിരുന്നു നടി. മുഖത്തുള്‍പ്പടെ പരുക്കേറ്റ ഷബാനയെ പന്‍വേലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …