സ്വന്തം ലേഖകന്‍: പാരീസിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് എങ്ങോട്ട്? സുരക്ഷാ വലയത്തില്‍ ബ്രിട്ടനും റഷ്യയും. പാരീസ് ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത പശ്ചത്തലത്തില്‍ റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കനത്ത സുരക്ഷാ വലയത്തില്‍. യുഎസും ജര്‍മനിയും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സിറിയയിലെ ഐ.എസ്.കേന്ദ്രങ്ങള്‍ക്ക് ഏറ്റവുമധികം നാശമുണ്ടാക്കിയത് റഷ്യന്‍ വ്യോമാക്രമണമാണ്. റഷ്യയോട് പ്രതികാരം ചെയ്യുമെന്ന് ഭീകരസംഘം മുന്നറിയിപ്പുനല്‍കിയിരുന്നു. …
സ്വന്തം ലേഖകന്‍: ബക്കിങ്ങാം കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്, മോദിക്ക് എലിസബത്ത് രാജ്ഞിയുടെ ഹസ്തദാനത്തോടെ സ്വീകരണം. പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിലെ പ്രധാന പരിപാടിയായിരുന്നു രണ്ടാം ദിനത്തിലെ രാജ്ഞിയൊരുക്കിയ വിരുന്ന്. വെംബ്ലി സ്റ്റേഡിയത്തിലെ പ്രസംഗത്തിനു മുന്‍പായിരുന്നു കൊട്ടാരത്തിലെ സ്വീകരണം. 90,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഇതില്‍ ആണവക്കരാറും റയില്‍വേ റുപ്പി …
സ്വന്തം ലേഖകന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും സമനിലയില്‍ പിരിഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രസീല്‍ അര്‍ജന്റീന മത്സരം സമനിലയില്‍ കലാശിച്ചു. മഴമൂലം ഒരു ദിവസം മാറ്റിവെച്ച മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിച്ചത്. സ്വന്തം തട്ടകത്തിലെ മത്സരത്തില്‍ നേരിയ മുന്‍തൂക്കം പുലര്‍ത്തിയ …
സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ പാരീസ് വിറച്ചു, ചാവേര്‍ സ്‌ഫോടനങ്ങളിലും വെടിവപ്പിലും 150 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റില്‍ ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് ഒരാള്‍ നടത്തിയ വെടിവെയ്പില്‍ 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദിയാക്കി. ഇവിടെ 100 പേരാണ് …
സ്വന്തം ലേഖകന്‍: അങ്ങനെ പിസി ജോര്‍ജ്ജ് നിയമസഭക്ക് പുറത്തായി, പിസി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്തു അയോഗ്യനാക്കി സ്പീക്കര്‍ ഉത്തരവിട്ടു. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് ജോര്‍ജ്ജിനെ അയോഗ്യനാക്കിയത്. നേരത്തെ ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സ്പീക്കര്‍ എന്‍.ശക്തന് ഹര്‍ജി നല്‍കിയിരുന്നു. നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാകും ജോര്‍ജ്ജിന്റെ രാജിക്കത്ത് സ്വീകരിക്കുകയെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ചീഫ് വിപ്പ് …
സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പൊതു തിരഞ്ഞെടുപ്പില്‍ ആങ് സാന്‍ ഷൂചിയുടെ പാര്‍ട്ടിക്ക് മുന്നേറ്റം, മൂന്നില്‍ രണ്ട് ഭൂരിപക്ഷം. ജനാധിപത്യ പ്രവര്‍ത്തകയും നോബല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചി നേതൃത്വം നല്‍കുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) അധികാരത്തിലെത്തുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി. 80 ശതമാനം സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെത്തി, വന്‍ വരവേല്‍പ്പും ഒപ്പം കടുത്ത പ്രതിഷേധവും. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹീത്രു വിമാനത്താവളത്തില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി. പ്രിതി പട്ടേല്‍, ബ്രിട്ടിഷ് മന്ത്രിസഭാംഗം ഹ്യൂയോ സ്വയര്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ജയിംസ് ബീവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മോഡിയെ സ്വീകരിച്ചു. …
സ്വന്തം ലേഖകന്‍: സൗദിയിലെ വീട്ടില്‍ വൈനുണ്ടാക്കി പിടിയിലായ ബ്രിട്ടീഷ് പൗരന്‍ ചാട്ടവാറടി കൊള്ളാതെ രക്ഷപ്പെട്ടു, മോചനം നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന്. വീട്ടില്‍ വച്ച് വൈനുണ്ടാക്കി എന്ന കുറ്റത്തിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും 350 ചാട്ടയടിയ്ക്കുമാണ് ബ്രിട്ടീഷ് പൗരനായ വൃദ്ധന് ലഭിച്ചത്. എന്നാല്‍ ഫലപ്രദമായ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് ചാട്ടയടി ഒഴിവാക്കുകയായിരുന്നു. 2014 ഓഗസ്റ്റിലാണ് എഴുപത്തിനാലുകാരനായ …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ വിവാദത്തില്‍ മുങ്ങി, എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാദിന് വധ ഭീഷണി. ജ്ഞാനപീഠ ജേതാവും എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനും ഒക്കെയായ ഗിരീഷ് കര്‍ണാടിന് ട്വിറ്ററിലൂടെയാണ് വധഭീഷണി. കല്‍ബുര്‍ഗിയുടെ ഗതിയായിരിയ്ക്കും കര്‍ണാടിനെന്‍ ഭീഷണിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ ഗിരീഷ് കര്‍ണാട് നടത്തിയ …
സ്വന്തം ലേഖകന്‍: ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്റെ വധം, പ്രതി നിസാമിന്റെ ഭാര്യ അമലും മൊഴി മാറ്റി, നിസാമിന്റെ മോചനത്തിന് വഴി തെളിയുന്നു. തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയാണ് അമല്‍ മാറ്റിയത്. …