സ്വന്തം ലേഖകൻ: ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി നേതാവ് സുഷീൽ മോഡി ഉപമുഖ്യമന്ത്രിയായും തുടരും. ഞായറാഴ്ച ഉച്ചക്ക് ചേർന്ന എൻ.ഡി.എ യോഗത്തിൽ ഇരുവരെയും തെരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ച് എൻ.ഡി.എ നേതാക്കൾ ഇന്നുതന്നെ ഗവർണറെ കാണും. തുടർച്ചയായ നാലാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി …
സ്വന്തം ലേഖകൻ: ബംഗാൾ സിനിമയിലെ ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു. ആഴ്ചകളായി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 85 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ഒക്ടോബർ ആറിനാണ് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില മോശമാകുകയായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 1959ൽ …
സ്വന്തം ലേഖകൻ: കോടികളുടെ കടക്കെണിയിൽപ്പെട്ട എൻഎംസി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. താൻ ഉടനെ യുഎഇയിലേക്കു മടങ്ങുമെന്ന് മംഗളുരുവിൽ കഴിയുന്ന എൻഎംസി ഗ്രൂപ്പിന്റെ സ്ഥാപകൻ ഡോ.ബി.ആർ ഷെട്ടി വെളിപ്പെടുത്തിയതിനെ തുടർന്നാണിത്. രോഗം ബാധിച്ച സഹോദരനെ ശുശ്രൂഷിക്കാനാണ് നാട്ടിൽ പോയതെന്നും ലോക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങുകയായിരുന്നു എന്നുമാണു ഷെട്ടിയുടെ വെളിപ്പെടുത്തൽ. 400 കോടി …
സ്വന്തം ലേഖകൻ: കൊറോണവൈറസ് ബാധിച്ച രോഗികളില്‍ പലരിലും വിചിത്രമായ ന്യൂറോളജിക്കല്‍ (നാഡീവ്യൂഹ) വ്യതിയാനങ്ങള്‍ സംഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രുചിയും മണവും പൊടുന്നനെ നഷ്ടപ്പെടുന്നത് കൊവിഡ് ബാധിക്കുന്നവരിലെ ആദ്യ അസാധാരണ ലക്ഷണങ്ങളിലൊന്നാണ്. എന്നാല്‍, രോഗികളില്‍ പലരിലും പക്ഷാഘാതം, ചുഴലി, മസ്തിഷ്‌ക വീക്കം എന്നിവയും കണ്ടുവരുന്നുണ്ട്. കൊവിഡ് 19 രോഗികളില്‍ നടത്തിയ പഠനത്തില്‍ പലരും തളര്‍ച്ച, ആശയക്കുഴപ്പം, പിച്ചും പേയും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 6357 പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. ഇതുവരെ ആകെ 54,26,841 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം …
സ്വന്തം ലേഖകൻ: ക്രിസ്മസ് ദിനത്തിൽ കുടുംബാംഗങ്ങൾക്ക് കെയർ ഹോമുകളിൽ പ്രിയപ്പെട്ടവരെ കാണാൻ അവസരം നൽകുന്ന ഒരു പൈലറ്റ് ടെസ്റ്റിന് യുകെ സർക്കാർ ഒരുങ്ങുന്നു. ക്രിസ്മസ് ഉത്സവകാലത്തിനു മുമ്പ് ഈ പൈലറ്റ് ടെസ്റ്റ് കൂടുതൽ വ്യാപകമായി നടപ്പാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നവംബർ 16 മുതൽ ഹാംഷെയർ, കോൺവാൾ, ഡെവോൺ എന്നിവിടങ്ങളിലെ നിരവധി കെയർ ഹോമുകളിൽ ഈ പദ്ധതി …
സ്വന്തം ലേഖകൻ: അല്‍ ഖ്വയ്ദയുടെ രണ്ടാമത്തെ കമാന്‍ഡര്‍ അബ്ദുള്ള അഹമ്മദ് അബ്ദുള്ളയെ ഇറാനില്‍ വെച്ച് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ വകവരുത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരം ആഗസ്റ്റ് മാസത്തില്‍ അല്‍ഖ്വയ്ദ നേതാവിനെ വധിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1998 ല്‍ ആഫ്രിക്കയിലെ രണ്ട് യു.എസ് എംബസികളിലേക്ക് നടത്തിയ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളിലൊരാളാണ് കൊല്ലപ്പെട്ട …
സ്വന്തം ലേഖകൻ: അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക് പാർലമെൻറ് അംഗങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. സുവ്യക്തമായ രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളുള്ള രാജ്യതന്ത്രജ്ഞനെയാണ് നഷ്ടമായതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ജനങ്ങളുമായി അടുപ്പം പുലർത്തിയ അദ്ദേഹത്തിെൻറ നേട്ടങ്ങളും പാരമ്പര്യവും ബഹ്റൈെൻറ ചരിത്രത്തിൽ എക്കാലവും അനുസ്മരിക്കപ്പെടുമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. എല്ലാ ബഹ്റൈനികൾക്കും അദ്ദേഹം പിതൃതുല്യനായിരുന്നുവെന്ന് അലി …
സ്വന്തം ലേഖകൻ: സ്വദേശികളായാലും പ്രവാസികളായാലും അനുഭവിക്കുന്ന വലിയ ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഏറ്റവും വലിയ കൊലയാളി രോഗത്തിൽ മുന്നിലാണ് പ്രമേഹം. ലോകത്ത് 387 മില്യൺ ജനങ്ങൾ പ്രമേഹബാധിതരാണ്. 2035 ആകുേമ്പാഴേക്കും ഇത് 592 മില്യൺ ആകുമെന്ന് ഇൻറർനാഷനൽ ഡയബറ്റിസ് ഫെഡറേഷെൻറ (ഐ.ഡി.എഫ്) കണക്കുകൾ പറയുന്നു. എന്നാൽ, ജനങ്ങളിൽ രണ്ടിലൊരാൾക്കും തനിക്ക് ഇൗ രോഗമുണ്ടോ എന്ന …
സ്വന്തം ലേഖകൻ: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് 30 മിനിറ്റിനകം പി.സി.ആർ പരിശോധനഫലം ലഭ്യമാക്കുന്ന സൗകര്യം. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച്, യാത്രക്കാർ എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബാഗേജ് ശേഖരിക്കുമ്പോഴേക്കും പരിശോധനഫലം ലഭ്യമാക്കും. കോവിഡ് പോസിറ്റിവ് കേസുകൾ കണ്ടെത്തൽ, അണുബാധയുടെ വ്യാപനം തടയൽ, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കൽ എന്നീ ലക്ഷ്യത്തോടെയാണിതെന്ന് പേഷ്യൻറ് മാനേജ്മെൻറ് …