1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൗരത്വ ഭേദഗതി നടപ്പാക്കുന്നതില്‍ യുപി സർക്കാർ ടോപ്പ് ഗിയറിൽ; വിവരങ്ങള്‍ ശേഖരിക്കുന്നു
പൗരത്വ ഭേദഗതി നടപ്പാക്കുന്നതില്‍ യുപി സർക്കാർ ടോപ്പ് ഗിയറിൽ; വിവരങ്ങള്‍ ശേഖരിക്കുന്നു
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ ധാരണയാകും മുന്‍പേ നിയമം നടപ്പാക്കാന്‍ ധൃതിപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സി.എ.എ രാജ്യത്ത് എങ്ങനെ നടപ്പാക്കും എന്നതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം ഇനിയുമായിട്ടില്ല. ഇതിനിടെയാണ് യുപിയിലെ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ യു.പി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തു വിട്ടത്. പൗരത്വ …
തമിഴ്നാട്ടിൽ പിണക്കങ്ങൾ പറഞ്ഞു തീർത്ത് കോൺഗ്രസും ഡി‌എം‌കെയും; സഖ്യം തുടരുമെന്ന് കോൺഗ്രസ്
തമിഴ്നാട്ടിൽ പിണക്കങ്ങൾ പറഞ്ഞു തീർത്ത് കോൺഗ്രസും ഡി‌എം‌കെയും; സഖ്യം തുടരുമെന്ന് കോൺഗ്രസ്
സ്വന്തം ലേഖകൻ: ഒരാഴ്ചയോളം നീണ്ടുനിന്ന വാക്‌പോര് അവസാനിപ്പിക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസും ഡി.എം.കെയും. ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആഭ്യന്തരമായി ചര്‍ച്ച ചെയ്യുകയും പുറത്ത് പറയുന്നത് ഒഴിവാക്കാനും തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ അധികാര വീതം വെപ്പുമായി ബന്ധപ്പെട്ടാണ് ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത വാക്‌പോര് നടന്നത്. ഇത് അവസാനിപ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ.എസ് അഴഗിരി ഡി.എം.കെ ആസ്ഥാനമായ …
“അത് പറയാൻ അവരാരാണ്?” പ്രതികളോട് ക്ഷമിക്കാൻ പറഞ്ഞ അഭിഭാഷകയോട് നിര്‍ഭയയുടെ അമ്മ
“അത് പറയാൻ അവരാരാണ്?” പ്രതികളോട് ക്ഷമിക്കാൻ പറഞ്ഞ അഭിഭാഷകയോട് നിര്‍ഭയയുടെ അമ്മ
സ്വന്തം ലേഖകൻ: മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ദല്‍ഹിയില്‍ കൂട്ടലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി. മകളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മാപ്പു കൊടുക്കണമെന്നാണ് ഇന്ദിരാ ജയ്‌സിംഗ് നിര്‍ഭയയുടെ അമ്മയോട് നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള ഒരു നിര്‍ദേശം തനിക്ക് തരാന്‍ ഇന്ദിരാ ജയ്‌സിംഗ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. ഭർത്താവ് രാജീവ് ഗാന്ധിയുടെ ഘാതകയായ …
ഖത്തറിൽ വീട്ടുജോലിക്കാർക്ക് രാജ്യം വിടാൻ ഇനി തൊഴിലുടമയുടെ എക്സിറ്റ് പെർമിറ്റ് വേണ്ട
ഖത്തറിൽ വീട്ടുജോലിക്കാർക്ക് രാജ്യം വിടാൻ ഇനി തൊഴിലുടമയുടെ എക്സിറ്റ് പെർമിറ്റ്  വേണ്ട
സ്വന്തം ലേഖകൻ: വീട്ടു ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നിര്‍ബന്ധമായിരുന്ന എക്‌സിറ്റ് പെര്‍മിറ്റ് ഖത്തര്‍ എടുത്തുകളഞ്ഞു. തൊഴിലിടങ്ങള്‍ സുരക്ഷിതമാക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ഭരണകൂടത്തിന്റെ തീരുമാനം. തൊഴില്‍ ഉടമയുടെ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് രാജ്യം വിടാന്‍ സാധിക്കില്ല എന്നതായിരുന്നു നേരത്തെയുള്ള നിമയം. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകാന്‍ ഒരുങ്ങുന്ന ഖത്തര്‍ ഒട്ടേറെ ജനപ്രിയ …
“ട്രംപ് ‘കോമാളി,’ ഇറാനെ വഞ്ചിക്കും,” തുറന്നടിച്ച് ഇറാന്റെ പരമോന്നത നേതാവ്
“ട്രംപ് ‘കോമാളി,’ ഇറാനെ വഞ്ചിക്കും,” തുറന്നടിച്ച് ഇറാന്റെ പരമോന്നത നേതാവ്
സ്വന്തം ലേഖകൻ: ഇറാനെ സഹായിക്കുമെന്ന് ഭാവിക്കുന്ന ‘കോമാളി’ മാത്രമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയനി. വെള്ളിയാഴ്ച നമസ്കാരത്തിനെത്തിയ ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം ഇറാഖിലെ യുഎസ് സേനാ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഇറാൻ നിശ്ചയിച്ച ദിനം ‘ദൈവത്തിന്റെ ദിനം’ ആയിരുന്നതായും അദ്ദേഹം പറഞ്ഞു. …
യുക്രൈയിൻ വിമാനാപകടം: ഇറാൻ ഉയർന്ന നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ലണ്ടനിൽ ഉന്നതതല യോഗം
യുക്രൈയിൻ വിമാനാപകടം: ഇറാൻ ഉയർന്ന നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ലണ്ടനിൽ ഉന്നതതല യോഗം
സ്വന്തം ലേഖകൻ: 176 പേരുടെ മരണത്തിനിടയാക്കിയ യുക്രൈയിൻ വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കെ, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഇറാൻ തയ്യാറാകണമെന്ന ആവശ്യം ശക്തമായി. അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ ഇന്നലെ ലണ്ടനിൽ യോഗം ചേർന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കൈമാറുന്നത് വൈകരുതെന്നും അവർ ആവശ്യപ്പെട്ടു. തുടക്കത്തിൽ നിഷേധിച്ചെങ്കിലും, ശത്രുവിമാനമാണെന്ന് തെറ്റിദ്ധരിച്ച് …
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ 11 യു.എസ് സൈനികര്‍ക്ക് പരിക്ക്; ട്രം‌പിന്റെ വാദം പൊളിയുന്നു
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ 11 യു.എസ് സൈനികര്‍ക്ക് പരിക്ക്; ട്രം‌പിന്റെ വാദം പൊളിയുന്നു
സ്വന്തം ലേഖകൻ: സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലക്ക് പകരമായി ഇറാഖിലെ സൈനിക കേന്ദ്രത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പെന്റഗൺ നേതൃത്വവും അറിയിച്ചിരുന്നത്. ഇറാഖിൽ നിർത്തി വെച്ച ഐ.എസ് വിരുദ്ധ പോരാട്ടം യു.എസ് സൈന്യം പുനരാരംഭിച്ചതായ വാർത്തയും അധികൃതർ …
കണ്ണിലൊഴിക്കുന്ന മരുന്ന് കുടിപ്പിച്ച് ഭര്‍ത്താവിനെ കൊന്നു; യുഎസിൽ നഴ്സിന് 25 വര്‍ഷം തടവ്
കണ്ണിലൊഴിക്കുന്ന മരുന്ന് കുടിപ്പിച്ച് ഭര്‍ത്താവിനെ കൊന്നു; യുഎസിൽ നഴ്സിന് 25 വര്‍ഷം തടവ്
സ്വന്തം ലേഖകൻ: കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് വെള്ളത്തില്‍ ചേർത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്ക് 25 വർഷം തടവുശിക്ഷ. സൗത്ത് കാരലിന സ്വദേശിനിയും നഴ്സുമായ ലെന ക്ലേറ്റനാണ് കോടതി ശിക്ഷ വിധിച്ചത്. 2018 ജൂലൈ 21നാണ് ലെനയുടെ ഭര്‍ത്താവ് സ്റ്റീവന്‍ ക്ലേറ്റന്‍ മരിച്ചത്. ഫിസിക്കല്‍ തെറാപ്പി റിസോഴ്സസ് എന്ന കമ്പനിയുടെ സ്ഥാപകനായിരുന്നു സ്റ്റീവന്‍. ഗോവണിയിൽ നിന്ന് വീണ് …
ഇന്‍റേണ്‍ഷിപ്പിന് വന്ന് മൂന്നാം നാൾ പുതിയ ഗ്രഹം കണ്ടെത്തി നാസയെ ഞെട്ടിച്ച് 17കാരൻ!
ഇന്‍റേണ്‍ഷിപ്പിന് വന്ന് മൂന്നാം നാൾ പുതിയ ഗ്രഹം കണ്ടെത്തി നാസയെ ഞെട്ടിച്ച് 17കാരൻ!
സ്വന്തം ലേഖകൻ: നാസയുടെ ഗൊദാര്‍ദ് സ്പേസ് ഫ്ലെറ്റ് സെന്‍ററില്‍ ഇന്‍റേണ്‍ഷിപ്പിന് വന്ന 17-കാരന്‍റെ കണ്ടെത്തല്‍ നാസയെപ്പോലും അത്ഭുതപ്പെടുത്തി. വൂള്‍ഫ് കുക്കിയര്‍ എന്ന വിദ്യാര്‍ത്ഥിയാണ് തന്‍റെ സമ്മര്‍ ഇന്‍റേണ്‍ഷിപ്പിന്‍റെ മൂന്നാംനാള്‍ നാസയെ അത്ഭുതപ്പെടുത്തിയ പുതിയ ഗ്രഹം കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ സ്കാര്‍ഡ്ഡേലില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് വൂള്‍ഫ് കുക്കിയര്‍. ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലെറ്റ് നല്‍കുന്ന ചിത്രങ്ങള്‍ നിരീക്ഷിക്കുക എന്നതായിരുന്നു …
ഇന്ത്യയില്‍ പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബോസ്
ഇന്ത്യയില്‍ പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബോസ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബോസ്. സാങ്കേതിക മേഖലയിലും ലോജിസ്റ്റിക്കിലും കൂടുതല്‍ തുക നിക്ഷേപിച്ച് രാജ്യത്ത് ബിസിനസ് വര്‍ധിപ്പിക്കാനാണ് ആമസോണ്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ് ആറ് വര്‍ഷത്തിനിടയില്‍ ആമസോണ്‍ രാജ്യത്ത് 7 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് ജെഫ് ബോസ് അവകാശപ്പെട്ടു. ഇന്ത്യയിലെത്തിയ …