1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജാർഖണ്ഡിലെ അങ്കം കഴിഞ്ഞു; ഇനി കളി ബിഹാറിൽ; തന്ത്രങ്ങൾ മെനഞ്ഞ് ലാലുവും ഉവൈസിയും ജിതൻ റാമും
ജാർഖണ്ഡിലെ അങ്കം കഴിഞ്ഞു; ഇനി കളി ബിഹാറിൽ; തന്ത്രങ്ങൾ മെനഞ്ഞ് ലാലുവും ഉവൈസിയും ജിതൻ റാമും
സ്വന്തം ലേഖകൻ: ജാര്‍ഖണ്ഡില്‍ തന്റെ പാര്‍ട്ടി അടങ്ങുന്ന മഹാസഖ്യം വിജയത്തിലെത്തിയതോടെ ജയിലിലാണെങ്കിലും സജീവമായി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം അവശേഷിക്കേ പാര്‍ട്ടി പ്രവര്‍ത്തകരോട് ജാര്‍ഖണ്ഡില്‍ ചെയ്തതിനേക്കാള്‍ നാലുമടങ്ങ് അധികം ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ലാലുവിപ്പോള്‍. കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് റാഞ്ചിയിലെ ജയിലിലാണ് …
രാജ്യം നേരിടുന്നത് അസാധാരണ സാമ്പത്തിക മാന്ദ്യമെന്ന് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ്
രാജ്യം നേരിടുന്നത് അസാധാരണ സാമ്പത്തിക മാന്ദ്യമെന്ന് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ്
സ്വന്തം ലേഖകൻ: ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യമാണെന്ന് നരേന്ദ്ര മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ. ഈ മാന്ദ്യത്തിൽ​ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ തളർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അരവിന്ദ് സുബ്രമണ്യൻ ഇക്കാര്യങ്ങൾ​ വ്യക്തമാക്കിയത്. 2011 നും 2016 നും ഇടയിൽ ഇന്ത്യയുടെ ജിഡിപി വളർച്ച …
“എന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ല! പിന്നെ?” കേന്ദ്രത്തിനെതിരെ മമത
“എന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ല! പിന്നെ?” കേന്ദ്രത്തിനെതിരെ മമത
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭപരിപാടികള്‍ തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. തനിക്കുപോലും തന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ലെന്നും ജനങ്ങള്‍ക്ക് അതെങ്ങനെയാണ് തെളിയിക്കാനാവുകയെന്നും അവര്‍ ചോദിച്ചു. ബി.ജെ.പി കളിക്കുന്നത് …
കാമുകനേയും ജോലിയും ഉപേക്ഷിച്ച് വളർത്തു നായയോടൊപ്പം ലോകം ചുറ്റാനിറങ്ങിയ സിഡ്നി
കാമുകനേയും ജോലിയും ഉപേക്ഷിച്ച് വളർത്തു നായയോടൊപ്പം ലോകം ചുറ്റാനിറങ്ങിയ സിഡ്നി
സ്വന്തം ലേഖകൻ: സിഡ്നി ഫെർബ്രാകെ എന്ന ഇരുപത്തിനാലുകാരി ലോകം ചുറ്റാൻ തെരെഞ്ഞെടുത്തത് ടിവി, ഫ്രിഡ്ജ്, മിക്സി, പാത്രങ്ങൾ എന്നിവയടക്കമുള്ളവ ഉൾപ്പെടുത്തിയുള്ള വാൻ! ‘എല്ല’ എന്ന അതിസുന്ദരിയായ തന്റെ വളർത്തുനായക്കൊപ്പം ഇതുവരെ ഇരുപതോളം സ്ഥലങ്ങൾ‌ ഇന്ത്യാനക്കാരിയായ സിഡ്നി സന്ദർശിച്ചിട്ടുണ്ട്. ടോയ്‍ലറ്റ് അടക്കമുള്ള മുഴുവൻ സൗകര്യങ്ങളും സിഡ്നി വാനിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ കുളിക്കാനുള്ള സൗകര്യം വാനിലില്ല. യാത്ര ചെയ്തെത്തുന്ന …
സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം: നടപടി കര്‍ശനമാക്കി സൌദി
സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം:  നടപടി കര്‍ശനമാക്കി സൌദി
സ്വന്തം ലേഖകൻ: സൗദിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേശ പ്രചരണങ്ങളും വിഭാഗീയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി സൗദി സുരക്ഷാ വിഭാഗം. ഇന്ത്യയില്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയ പലരും സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിലായി. സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചൈത് വര്‍ഗീയതയും, വിഭാഗിയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപശി ശക്തമാക്കിയത്. …
ശ്രീലങ്കയില്‍ പേമാരി; 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു; 65,000 പേർ ദുരിതത്തിൽ
ശ്രീലങ്കയില്‍ പേമാരി; 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു; 65,000 പേർ ദുരിതത്തിൽ
സ്വന്തം ലേഖകൻ: കനത്ത മഴ നാശം വിതച്ച ശ്രീലങ്കയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ മഴയിലും കാറ്റിലും 65,000 പേരാണ് ദുരിതത്തിലായിരിക്കുന്നത്. 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. 13 ജില്ലകളിലായി 1500 വീടുകള്‍ നശിച്ചു. ഏറ്റവുമധികം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ പൊളന്നറുവ, അനുരാധപുര എന്നിവിടങ്ങളില്‍ രാഷ്ട്രപതി ഗോതബയ രാജപക്‌സെ തിങ്കളാഴ്ച സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ രാഷ്ട്രപതിഅവര്‍ക്കാവശ്യമായ …
“മടങ്ങിയെത്തിയത് എല്ലും തോലുമായി,” അമേരിക്കന്‍ സ്നിഫര്‍ നായ്ക്കളെ ഇനി ഈജിപ്തിലേക്ക് അയക്കില്ല!
“മടങ്ങിയെത്തിയത് എല്ലും തോലുമായി,”  അമേരിക്കന്‍ സ്നിഫര്‍ നായ്ക്കളെ ഇനി ഈജിപ്തിലേക്ക് അയക്കില്ല!
സ്വന്തം ലേഖകൻ: ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്‍കിയ നായകളെ വിടില്ലെന്ന് വ്യക്തമാക്കി അമേരിക്ക. വേണ്ടത്ര ശ്രദ്ധ കിട്ടാതെ നായകള്‍ തുടര്‍ച്ചയായി ചത്ത സാഹചര്യത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുള്ളവരാണ് അമേരിക്കയില്‍ നിന്ന് കൊണ്ടുവരുന്ന പരിശീലനം ലഭിച്ച സ്നിഫര്‍ നായകള്‍. കഴിഞ്ഞ സെപ്തംബറിലാണ് നായകള്‍ക്ക് വേണ്ട പരിചരണമോ ആവശ്യമായ …
സൗദി ഈ വർഷം അനുവദിച്ചത് 12 ലക്ഷത്തോളം തൊഴില്‍ വിസകൾ; കണക്കുകളുമായി തൊഴില്‍ മന്ത്രാലയം
സൗദി ഈ വർഷം അനുവദിച്ചത് 12 ലക്ഷത്തോളം തൊഴില്‍ വിസകൾ; കണക്കുകളുമായി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിൽ ഈ വർഷം 12 ലക്ഷത്തോളം തൊഴില്‍ വിസകള്‍ അനുവദിച്ചെന്ന് തൊഴില്‍ മന്ത്രാലയം. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നിരവധി കരാറുകളിലും ഒപ്പുവെച്ചെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം അനുവദിച്ചത് ആറു ലക്ഷം തൊഴിൽ വിസകളായിരുന്നു. ഈ വര്‍ഷം ഇത് വരെ 12 ലക്ഷം തൊഴില്‍ വിസകളാണ് സൗദി തൊഴില്‍ സാമുഹിക …
ക്രിസ്മസ് അടിച്ചുപൊളിച്ച് ന്യൂസിലാന്‍റിലെ ഒറാന വൈൽഡ്‌ലൈഫ് പാർക്കിലെ താമസക്കാർ; ചിത്രങ്ങൾ
ക്രിസ്മസ് അടിച്ചുപൊളിച്ച് ന്യൂസിലാന്‍റിലെ ഒറാന വൈൽഡ്‌ലൈഫ് പാർക്കിലെ താമസക്കാർ; ചിത്രങ്ങൾ
സ്വന്തം ലേഖകൻ: ന്യൂസിലാന്‍റിലെ ഏക ഓപ്പൺ റേഞ്ച് മൃഗശാലയാണ് ഒറാന വൈൽഡ്‌ലൈഫ് പാർക്ക്. 1976 ൽ ആരംഭിച്ച ഈ മൃഹശാല ചാരിറ്റിയായ ഒറാന വൈൽഡ്‌ലൈഫ് ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലാണുള്ളത്. ക്രൈസ്റ്റ്ചർച്ചിന്‍റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന 80 ഹെക്ടർ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ജനങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ സന്ദർശകർക്കും ഗുണനിലവാരമുള്ള വിനോദ അവസരങ്ങൾ നൽകുക എന്നതാണ് ട്രസ്റ്റിന്‍റെ ലക്ഷ്യങ്ങൾ. …
മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയക്കളി; അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്
മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയക്കളി; അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്
സ്വന്തം ലേഖകൻ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍സിപി നേതാവ് അജിത് പവാര്‍ എത്തും. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ രണ്ടാമനായി അജിത് പവാര്‍ ഡിസംബര്‍ 30 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് നല്‍കാന്‍ മഹാസഖ്യത്തില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ സ്ഥാനം പിടിക്കും. ഡിസംബര്‍ …