സ്വന്തം ലേഖകൻ: നിവാര്‍ ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിലടക്കം കനത്ത മഴ. കല്‍പാക്കം ന്യൂക്ലിയര്‍ റിയാക്ടര്‍ ടൗണ്‍ ഷിപ്പില്‍ നിവാര്‍ ചുഴലിക്കാറ്റ് കടന്നുപോകും വരെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ തീവ്രമാകുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. 11 ട്രയിനുകള്‍ റദ്ദാക്കി. തീരദേശത്ത് ബസ് സര്‍വീസ് നിര്‍ത്തും. നിവാര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കര തൊടുമെന്ന് ഉറപ്പായതോടെ യുദ്ധകാല അടിസ്ഥാനത്തിലുള്ള …
സ്വന്തം ലേഖകൻ: ദല്‍ഹി നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ സീരീസ് ‘ദല്‍ഹി ക്രൈമി’ന് അന്താരാഷ്ട്ര എമി പുരസ്‌കാരം. അന്താരാഷ്ട്ര എമി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസാണ് നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ സീരീസായ ദല്‍ഹി ക്രൈം. ബെസ്റ്റ് ഡ്രാമ സീരിസിനുള്ള അവാര്‍ഡാണ് ദല്‍ഹി ക്രൈം നേടിയത്. 2012ല്‍ ഇന്ത്യയില്‍ ഏറെ ചര്‍ച്ചയായ ദല്‍ഹി പീഡനക്കേസിലെ പൊലീസ് അന്വേഷണമാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 3757 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 മരണം കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 3272 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, തൃശൂര്‍ 5 …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ദേശിയ ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ ജിമ്മുകളും ഷോപ്പുകളും വീണ്ടും തുറക്കാൻ അനുമതി. ഡിസംബർ 2 ന് ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ യുകെയിൽ ത്രിതല ലോക്ക്ഡൗൺ സംവിധാനം നിലവിൽ വരും. ടയർ സിസ്റ്റത്തിന്റെ ഭാഗങ്ങൾ കർശനമാക്കുമ്പോൾ, പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും രാത്രി 11 മണി വരെ തുറന്ന് പ്രവർത്തിക്കാം. അതേസമയം ഓർഡറുകൾ സ്വീകരിക്കുന്നത് പത്ത് മണി വരെ …
സ്വന്തം ലേഖകൻ: ഇസ്രായേൽ പ്രധാന മന്ത്രി നെതന്യാഹു സൌദിയിൽ രഹസ്യ സന്ദർശനം നടത്തി. സൌദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപയോ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി ഇസ്രായേലി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സൌദിയിലെ നിയോമിൽ നടന്ന കൂടിക്കാഴ്ചയിൽ മൊസാദ് അധ്യക്ഷൻ യോസി കോഹെനും പങ്കെടുത്തു. എന്നാൽ സന്ദർശനം സംബന്ധിച്ച് …
സ്വന്തം ലേഖകൻ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നവംബർ 24 ചൊവ്വാഴ്ച ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡൻ നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയ്ൽ പറഞ്ഞു. ക്യാബിനറ്റ് അംഗങ്ങളുടെ പേരുകൾ നേരിട്ടു തന്നെ ബൈഡൻ പ്രഖ്യാപിക്കും. അതുവരെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് റോൺ അറിയിച്ചു. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി …
സ്വന്തം ലേഖകൻ: യുഎഇ സ്മാരകദിനം, 49–ാം ദേശീയ ദിനം എന്നിവ പ്രമാണിച്ച് സ്വകാര്യമേഖലയ്ക്ക് മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് അവധിയെന്ന് മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാൽ ഫലത്തിൽ തുടർച്ചയായ നാലു ദിവസം അവധിയാണ് ലഭിക്കുക. ശനിയാഴ്ച അവധിയുള്ളവർക്ക് ഒരു ദിവസം കൂടി ലഭിക്കും. …
സ്വന്തം ലേഖകൻ: പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന നിർദ്ദേശങ്ങളുമായി ഫ്രാൻസ് രംഗത്ത്. നേരത്തെ തന്നെ പാക്കിസ്ഥാന് പ്രതിരോധ സഹായം നൽകില്ലെന്ന് പ്രഖ്യാപിച്ച ഫ്രാൻസ് റഫാൽ യുദ്ധവിമാനങ്ങളിൽ പാക്ക് ബന്ധമുള്ള സാങ്കേതിക വിദഗ്ധരെ സഹകരിപ്പിക്കരുതെന്നു ഖത്തറിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുടെ മുൻനിര യുദ്ധവിമാനമാകാൻ സജ്ജമാകുന്ന റഫാലിനെ സംബന്ധിച്ച സുപ്രധാന സാങ്കേതിക വിവരങ്ങൾ പാക്കിസ്ഥാനും അതുവഴി ചൈനയ്ക്കും ലഭിക്കുമെന്ന ആശങ്ക അകറ്റുന്ന …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ എത്തിക്കുന്ന ദൗത്യം ഡിസംബർ പത്തിന് ആരംഭിക്കും. അവധിക്ക് നാട്ടിൽ പോയ ഗാർഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കാനാണ് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി പദ്ധതി തയാറാക്കിയത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരിക. ഇന്ത്യയിൽനിന്നുള്ളവർക്കാണ് ആദ്യ പരിഗണന. ഇഖാമ കാലാവധിയുള്ളവരെയാണ് ആദ്യഘട്ടത്തിൽ വരാൻ അനുവദിക്കുക. …
സ്വന്തം ലേഖകൻ: പരിസ്ഥിതി മലിനീകരണവും കാലാവസ്ഥ വെല്ലുവിളികളും നേരിടാൻ പദ്ധതി നിർദേശിച്ച് ജി20 ദ്വിദിന ഉച്ചകോടിയിൽ സൽമാൻ രാജാവ്.മലിനീകരണം നിയന്ത്രിക്കാനും കാലാവസ്ഥ വെല്ലുവിളികളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ഉൗർജ സ്രോതസ്സുകൾ വൃത്തിയും സുസ്ഥിരവുമാക്കി സൂക്ഷിക്കാനും ഉൗർജ വിപണിയുടെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാനും ‘പരിവർത്തിത കാർബൺ അധിഷ്ഠിത സമ്പദ് വ്യവസ്ഥ’ രൂപപ്പെടുത്തണമെന്ന് യോഗത്തിൽ അധ്യക്ഷനായ സൌദി ഭരണാധികാരി വ്യക്തമാക്കി. …