സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ കൂട്ടക്കൊല, പുറകില്‍ ദമ്പതിമാരെന്ന് പോലീസ്, പ്രതികളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു. ഇന്നലെയാണ് യു.എസ്സിലെ കാലിഫോര്‍ണിയയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സാമൂഹികകേന്ദ്രത്തില്‍ വെടിയുതിര്‍ത്ത് 14 പേരെ കൊലപ്പെടുത്തിയത്. സയ്യദ് റിസ്വാന്‍ ഫറൂഖ് എന്ന 28 കാരന്റെയും തഷ്ഫീന്‍ മാലിക് എന്ന 27 കാരിയുടെയും പേരുകളാണ് പോലീസ് പുറത്തുവിട്ടത്. ഫറൂഖ് യു.എസ്.പൗരനാണെന്നും ഇരുവരും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും …
സ്വന്തം ലേഖകന്‍: സിറിയന്‍ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത ആക്രമണം നടത്തി ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍. വോട്ടെടുപ്പില്‍ 397 അംഗങ്ങളില്‍ 223 പേര്‍ കാമറണിനെ പിന്തുണച്ചു. കോമണ്‍ ഹൗസിലെ വോട്ടെടുപ്പ് അനുകൂലമായാല്‍ മണിക്കൂറുകള്‍ക്ക് ആക്രമണം നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹേമന്ദ് വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് സജ്ജമായി ബ്രിട്ടന്റെ നാലു ടൊര്‍ണാഡോ …
സ്വന്തം ലേഖകന്‍: ചികിത്സക്കെത്തിയ 200 ഓളം രോഗികളില്‍ എയിഡ്‌സ് പരത്തിയ മരണ ഡോക്ടര്‍ കമ്പോഡിയയില്‍ പിടിയില്‍. 56 കാരനായ യം ക്രിം എന്ന ഡോക്ടറാണ് 200 പേരിലേക്ക് എച്ച് ഐ വി പകര്‍ത്തിയത്. കംബോഡിയയിലാണ് സംഭവം. പോലിസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ മരണ വേട്ടയുടെ കഥ പുറത്തായത്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്തു 25 വര്‍ഷം …
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം, തെളിവായ സിഡി ഡിസംബര്‍ 10 ഹാജരാക്കാന്‍ ബിജുവിനോട് സോളാര്‍ കമ്മീഷന്‍. ഇതോടെ ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളുടെ തെളിവായി തന്റ്െകൈവശം ഉണ്ടെന്ന് ബിജു അവകാശപ്പെട്ട സി.ഡി ഡിസംബര്‍ 10 ന് ഹാജരാക്കേണ്ടി വരും. സി ഡി ഹാജരാക്കാന്‍ 15 ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കില്ല, തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രതികളെ വിട്ടയക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്നും കോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ ഈ നിലപാടിനെ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എന്‍ജിഒ കേന്ദ്രത്തില്‍ വെടിവപ്പ്, 14 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു. കാലിഫോര്‍ണിയയില്‍ സന്നദ്ധ സംഘടനയുടെ കേന്ദ്രത്തിലേക്ക് ആയുധധാരികളായ മൂന്നു പേര്‍ ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 20 ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആക്രമികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നത് ഉറപ്പിക്കാനാവില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്‍ലാന്‍ഡ് റീജ്യനല്‍ …
സ്വന്തം ലേഖകന്‍: ഇറാഖിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ്, വിദേശ സൈനികരെ രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറാഖ്. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ പ്രത്യേക സേനയെ ഇറാഖിലേക്ക് അയക്കുമെന്ന യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവനയോടാണ് ഇറാഖ് രൂക്ഷമായി പ്രതികരിച്ചത്. സര്‍ക്കാറിന്റെ അനുമതി നേടാതെ ഒരു വിദേശ രാജ്യത്തിന്റെ സൈനികനെയും തങ്ങളുടെ രാജ്യത്ത് കാല്കുത്താന്‍ അനുവദിക്കില്ല. ഇറാഖിന്റെ …
സ്വന്തം ലേഖകന്‍: ഗഗ്‌നം സ്‌റ്റൈല്‍ ഗായകന്റെ പുതിയ ഗാനം ഡാഡി എത്തി, യൂട്യൂബില്‍ ഇതുവരെ കണ്ടത് ഒരു കോടിയിലധികം പേര്‍. ഗഗനം സ്‌റ്റൈല്‍ ഗാനത്തിലൂടെ ലോകപ്രശസ്തനായ ദക്ഷിണ കൊറിയന്‍ പോപ്പ് താരം പിഎസ്വൈയുടെ പുതിയ ആല്‍ബമാണ് ഒരിക്കല്‍ കൂടി ലോകത്തെ ഇളക്കിമറിക്കുന്നത്. പിഎസ്വൈയുടെ പുതിയ ആല്‍ബമായ ഡാഡി ഇതിനോടകം വൈറലായി കഴിഞ്ഞു. പുതിയ ഗാനമായ ഡാഡി …
സ്വന്തം ലേഖകന്‍: മഴയുടെ താണ്ഡവം, ചെന്നൈ മുങ്ങിത്താഴുന്നു, രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളമിറങ്ങി. നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ മഴയാണ് ചെന്നൈ നഗരത്തില്‍ ജനജീവിതം അട്ടിമറിച്ചത്. ദിവസങ്ങളായി പെയ്യുന്ന മഴകാരണം നൂറുകണക്കിന് കുട്ടികളാണ് ഭക്ഷണവും വെളിച്ചവുമില്ലാതെ സ്‌കൂളുകളില്‍ കുടുങ്ങി കിടുക്കുന്നത്. മിക്കവാറും കെട്ടിടങ്ങളുടെ ഒന്നാം നിലവരെ വെള്ളം കേറിയിട്ടുണ്ട്. മഴ ശക്തമായതോടെ രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി …
സ്വന്തം ലേഖകന്‍: വാഗമണില്‍ കന്യാസ്ത്രീയെ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഗമണ്‍ ഉളുപ്പുണിയിലെ എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ സ്‌റ്റെല്ല മരിയയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു. കോണ്‍വെന്റില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയാണ് കിണര്‍. കാലത്ത് പ്രാര്‍ഥനയ്ക്കായി സിസ്റ്ററിനെ കാണാതയപ്പോള്‍ നടന്ന തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനു …