സ്വന്തം ലേഖകൻ: വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ (37 കോടിയോളം രൂപ) ഇനാം പ്രഖ്യാപിച്ച് അമേരിക്ക. സാജിദ് മിറിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് പ്രതിഫലം നല്‍കുക. മുംബൈ ഭീകരാക്രമണം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യുഎസിന്റെ ഈ പ്രഖ്യാപനം. ‘2008 നവംബറില്‍ മുംബൈയില്‍ നടന്ന …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നയന്‍താര കുഞ്ചാക്കോ ബോബന്‍ ചിത്രമായ നിഴലില്‍ അഭിനയിക്കുന്നു. ഐസിന്‍ അഭിനയിക്കുന്ന ആദ്യ സിനമയാണ് അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍. അറുപതിലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളില്‍ അഭിനയിക്കുകയും മോഡലാവുകയും ചെയ്തിട്ടുള്ള ബാലനാണ് ഐസിന്‍. സിമിയിലെ ഐസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. കിന്‍ഡര്‍ ജോയ്, ഫോക്‌സ് വാഗണ്‍, …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് …
സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് നിയന്ത്രണങ്ങൾ ഈസ്റ്റർ വരെ പ്രാബല്യത്തിൽ തുടരാൻ സാധ്യതയുണ്ടെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട്. ബോറിസ് ജോൺസന്റെ പുതിയ ടിയർ സംവിധാനത്തിനെതിരെ ടോറി എംപിമാർ കലാപക്കൊടി ഉയർത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ലേബറിന്റെ പിന്തുണ തേടിയേക്കുമെന്നും സൂചനയുണ്ട്. ഏതാണ്ട് 70 ടോറി എംപിമാരാണ് ജോൺസന്റെ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ജനുവരി അവസാനത്തോടെ കൊവിഡ് …
സ്വന്തം ലേഖകൻ: സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെയും സൌദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സ്ത്രീകളെ ആക്രമിക്കുന്നവർക്ക് ഒരു മാസം മുതൽ ഒരു വർഷംവരെ തടവും 5,000 റിയാൽ മുതൽ അരലക്ഷം റിയാൽവരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ശാരീരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗം, ഭീഷണികൾ എന്നിവ കുറ്റകൃത്യങ്ങളാവും. ഈ നിയമം …
സ്വന്തം ലേഖകൻ: ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതികളുടെ തലവനും പ്രമുഖ ആണവശാസ്ത്രജ്ഞനുമായ മൊഹ്സെൻ ഫക്രിസാദെഹ് (62) ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫക്രിസാദെഹുമായ പോയ വാഹനത്തിനു നേരെ അബ്സാദിൽ വച്ച് അജ്ഞാതസംഘം വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അണുബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ കാർമികൻ ഫക്രിസാദെഹ് ആണെന്ന് യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ആരോപിച്ചിരുന്നു. കൊലപാതകത്തിനു …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനേറ്റ പരാജയത്തിന് പിന്നാലെ ഖത്തറിനെതിരെ മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം നീക്കാനൊരുങ്ങി സൌദി അറേബ്യ. ഒരേസമയം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രീതിപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുമാണ് അയല്‍ രാജ്യവുമായുള്ള തര്‍ക്ക പരിഹാരത്തിന് സൌദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് …
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞും യുഎഇയിൽ തങ്ങുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിക്കെടുക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് വ്യാപക ബോധവൽക്കരണത്തിന് ജിഡിആർഎഫ്എ (ദ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) പ്രചാരണവും ആരംഭിച്ചു. ഇങ്ങനെ അനധികൃത താമസക്കാരെ ജോലിക്കെടുത്താൽ കുറഞ്ഞത് 50,000 മുതൽ ഒരുലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്നും അധികൃതർ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നിന്ന് പന്നിയിറച്ചി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ തായ്‌വാന്‍ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യ പ്രതിപക്ഷമായ കുമിംഗ്താങ് (കെ.എം.ടി) പാര്‍ട്ടി അംഗങ്ങള്‍ സഭാനടപടികള്‍ തടസപ്പെടുത്തി. പന്നിയുടെ കുടല്‍മാലയും മറ്റും പ്രതിപക്ഷം ഭരണകക്ഷി അംഗങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി. അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി …
സ്വന്തം ലേഖകൻ: രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. രാജ്യത്തിന്റെ ജി.ഡി.പി 2020-21 വര്‍ഷത്തിലെ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ നെഗറ്റീവ് 7.5 ശതമാനമാണ്. ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും നേരത്തെ രാജ്യത്തിന്റെ മാന്ദ്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ച്ചയായ രണ്ട് പാദത്തിലും സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെട്ടുവെന്ന് …