സ്വന്തം ലേഖകന്‍: സൗദി അതിര്‍ത്തിയിലെ ജിസാന്‍ പ്രവിശ്യ ഹൂതി വിമതര്‍ കൈയ്യടക്കിയതായി ഇറാന്‍ ടിവി, ട്വിറ്റര്‍ സന്ദേശങ്ങളായി അഭ്യൂഹങ്ങള്‍ പരക്കുന്നു. യെമനുമായി അതിര്‍ത്തി പങ്കിടുന്ന സൗദി അറേബ്യയുടെ ജിസാന്‍ പ്രവിശ്യ ഹൂത്തി വിമതര്‍ പിടിച്ചടക്കിയതായാണ് റിപ്പോര്‍ട്ട്. വിമതര്‍ ജിസാനില്‍ കടന്നതായി അവകാശവാദം ഉന്നയിക്കുന്നുവെന്ന് ഇറാന്‍ മാധ്യമമായ പ്രസ് ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ജിസാനിലെ ഒരു ഗ്രാമത്തിന്റെ …
സ്വന്തം ലേഖകന്‍: ഉക്രൈനില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനം എം.എച്ച് 17 നെ വീഴ്ത്തിയത് റഷ്യന്‍ മിസൈലുകളെന്ന് വെളിപ്പെടുത്തല്‍. വിമാനം നിഗൂഡ സാഹചര്യത്തില്‍ ഉക്രൈനില്‍ തകര്‍ന്നു വീഴാന്‍ കാരണം റഷ്യന്‍ മിസൈലുകളാണെന്ന് ഡച്ച് സേഫ്റ്റി ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിനുള്ള ഡോസ്‌ക് പ്രവിശ്യയില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉക്രൈന്‍ സര്‍ക്കാരും …
സ്വന്തം ലേഖകന്‍: സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരണം, മരണം കുളിക്കുന്നതിനിടയില്‍ തളര്‍ച്ച ബാധിച്ച്. 2002 ജൂലായ് ഒന്നിനാണ് ആലുവയില്‍ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. ലോക്കല്‍ പോലീസ് സ്വാമിയുടെ മരണത്തെക്കുറിച്ച് ആദ്യം അന്വേഷിച്ചെങ്കിലും 2003 ല്‍ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സ്വാമിയുടെ അമ്മയും സഹോദരങ്ങളും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പീന്‍സില്‍ കണ്ടെത്തിയതായി സൂചന. മലേഷ്യന്‍ പതാകയുടെ ചിത്രമുള്ള ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പൈന്‍സില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുരൂഹ സാഹചര്യത്തില്‍ കാണാതായ എംഎച്ച് 370 വിമാനത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍. ഫിലിപ്പൈന്‍സിലെ താവിതാവി പ്രവിശ്യയിലെ സുബഗി ദ്വീപിലാണ് വിമാന …
സ്വന്തം ലേഖകന്‍: ശിവസേന അതിക്രമം വീണ്ടും, പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശനം കരിഓയില്‍ ഒഴിച്ച് അലങ്കോലപ്പെടുത്തി, വെല്ലുവിളിച്ച് സംഘാടകരുടെ പുസ്തക പ്രകാശനം. പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ച ഒ ആര്‍ എഫ് ചെയര്‍മാന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയെയാണ് ശിവസേന പ്രവര്‍ത്തകര്‍ കരിഓയിലില്‍ കുളിപ്പിച്ചത്. നേരത്തെ …
സ്വന്തം ലേഖകന്‍: മുതലാളിത്ത ലോകത്തിലെ ഉപഭോഗക്രമത്തിന്റെ രഹസ്യങ്ങള്‍ പഠിച്ച ആംഗസ് ഡീറ്റണ് സാമ്പത്തിക ശാസ്ത്ര നൊബേല്‍. ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവ സംബന്ധിച്ച വിശകലനങ്ങള്‍ക്കാണ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡീറ്റണ്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. വ്യക്തിപരമായ ഉപഭോഗ തീരുമാനങ്ങളും മൊത്തം ഫലങ്ങളും ബന്ധപ്പെടുത്തുക വഴി സൂക്ഷ്മ, സ്ഥൂല സാമ്പത്തിക ശാസ്ത്രങ്ങളെയും വികസന സാമ്പത്തിക വിശകലനങ്ങളെയും പുതിയൊരു കാഴ്ചപ്പാടോടെ അവതരിപ്പിക്കാന്‍ …
സ്വന്തം ലേഖകന്‍: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയെ കഴുത്തറുത്ത് കൊന്ന് ഭാര്യ എട്ടു മാസം പ്രായമായ കുഞ്ഞുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കരിങ്കല്ലത്താണി അവിണ്ടിത്തറ തറയില്‍ ഉണ്ണിയുടെ മകന്‍ ഫൈസല്‍ (32), ഭാര്യ സലീന (26), മകന്‍ ഫഹീം എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനായി ഫൈസലിന്റെ പിതാവ് പള്ളിയില്‍ പോയനേരത്തായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന …
സ്വന്തം ലേഖകന്‍: ചൈന്നൈയില്‍ എഫ്‌സിക്ക് ഐഎസ്എല്‍ സീസണിലെ ആദ്യ ഹാട്രിക്, നാലു ഗോളുകള്‍ക്ക് എഫ് സി ഗോവയെ പറപറത്തി. സ്റ്റീവന്‍ മെന്‍ഡോസയിലൂടെ സീസണിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ ചെന്നെയിന്‍ എഫ്.സി 40 സ്‌കോറിന് എഫ്.സി ഗോവയെ തോല്‍പ്പിച്ച് ഗംഭീര തിരിച്ചു വരവു നടത്തി. ആദ്യ രണ്ട് മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ട ശേഷമാണ് ചെന്നൈയുടെ നില പരുങ്ങലിലായിരുന്നു. …
സ്വന്തം ലേഖകന്‍: ഫുട്ബാള്‍ രാജാവ് പെലെ കൊല്‍ക്കത്തയില്‍ അവതരിച്ചു, ഗംഭീര വരവേല്‍പ്പ്. 38 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫുട്‌ബോള്‍ ഇതിഹാസം ഇന്ത്യന്‍ ഫുട്ബാളിന്റെ മെക്കയായ കൊല്‍ക്കത്തയിലെത്തുന്നത്. മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്നലെ രാവിലെയാണ് പെലെ കൊല്‍ക്കത്തയിലെത്തിയത്. പെലെയുടെ വരവ് കാത്ത് നൂറുകണക്കിന് പേരാണ് കൊല്‍ക്കത്ത വിമാനത്താവളത്തിന് പുറത്തു കാത്തുനിന്നത്. ബ്ലാക്ക് സ്യൂട്ട് ധരിച്ച് പുറത്തെത്തിയ 74 …
സ്വന്തം ലേഖകന്‍: മുടി വളര്‍ത്തി ഗിന്നസ് ബുക്കില്‍ കേറാനൊരുങ്ങുന്ന ചൈനീസ് അമ്മൂമ്മ സോഷ്യല്‍ മീഡിയയില്‍ താരം. യൂനാന്‍ പ്രവിശ്യക്കാരിയായ ഗു മെയിങാണ് തന്റെ നീട്ടി വളര്‍ത്തിയ മുടിയുടെ പേരില്‍ ഗിന്നസ് റെക്കോര്‍ഡിന് തൊട്ടടുത്തെത്തി നില്‍ക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി മുടി മുറിക്കാത്ത ഗു മെയിങിന്റെ മുടിക്ക് 2.52 മീറ്റര്‍ നീളമുണ്ട്. പ്രശസ്തി ഏറിയതോടെ അമ്മൂമ്മയെ കാണാന്‍ …