സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി, ഒക്ടോബര്‍ 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. തിരുവനന്തപുരത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഒക്ടോബര്‍ 7 മുതല്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാം. ഒക്ടോബര്‍ 14 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാനുള്ള അവസാന ദിവസം. നാമനിര്‍ദ്ദേശ പട്ടികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ …
സ്വന്തം ലേഖകന്‍: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സുപ്രീംകോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആധാര്‍ കാര്‍ഡിനെതിരെയുള്ള വാദങ്ങള്‍ കേട്ടതിനുശേഷം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ വിധി ബാധകമാകും. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പൊതുവിതരണ സംവിധാനം വഴി ലഭിക്കുന്ന സേവനങ്ങള്‍ക്കും പാചകവാതകത്തിനും പുറമെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും …
സ്വന്തം ലേഖകന്‍: പ്രൈവസി പോളിസി, യൂറോപ്യന്‍ യൂണിയനില്‍ ഫേസ്ബുക്കിന് തിരിച്ചടി. അമേരിക്കന്‍ സര്‍ക്കാറുമായി ഫേസ്ബുക്ക് ഏര്‍പ്പെട്ട സേഫ് ഹാര്‍ബര്‍ കരാര്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ അവസരം ഒരുക്കുന്നു എന്ന കേസിലാണ് തിരിച്ചടി. ഓസ്ട്രിയന്‍ സൈബര്‍ സ്വതന്ത്ര്യ പ്രചാരകന്‍ മാക്‌സ് ഷെര്‍മ്‌സ് ആണ് ഫേസ്ബുക്ക് അമേരിക്കന്‍ സര്‍ക്കാറുമായി …
സ്വന്തം ലേഖകന്‍: പ്രേതകണങ്ങളെ പഠിച്ച ഗവേഷകര്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. പ്രേതകണങ്ങള്‍ എന്നു വിളിക്കുന്ന ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനമുണ്ടെന്ന് കണ്ടെത്തിയ ജപ്പാന്‍ വംശജനായ തകാക്കി കാജിത, കനേഡിയന്‍ വംശജനായ ആര്‍തര്‍ ബി.മക്‌ഡൊണാള്‍ഡ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനം (പിണ്ഡം) ഉണ്ടെന്ന് തെളിയിക്കാന്‍ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകള്‍ കണ്ടുപിടിച്ചതിനാണ് ഇരുവരെയും പുരസ്‌കാരത്തിന് തിരഞ്ഞടുത്തതെന്ന് …
സ്വന്തം ലേഖകന്‍: കുടിയേറ്റ ബോട്ട് ദുരന്തം വീണ്ടും, 100 മൃതദേഹങ്ങള്‍ ലിബിയയുടെ തീരത്തടിഞ്ഞു. യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുടേതാണ് മൃതദേഹങ്ങളെന്ന് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ ആദ്യം 85 മൃതദേഹങ്ങളും പിന്നീടു 10 മൃതദേഹങ്ങളും തീരത്തടിയുകയായിരുന്നു. കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ തകര്‍ന്ന ആറു ബോട്ടുകളില്‍നിന്നായി 1800 പേരെ ഇറ്റാലിയന്‍ തീരസേന …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും മികച്ച റോഡുകള്‍ക്കുള്ള പുരസ്‌കാരം യുഎഇയിലെ റോഡുകള്‍ക്ക്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ രാജ്യാന്തര മല്‍സര ക്ഷമതാ റിപ്പോര്‍ട്ടിലാണ് യുഎഇയിലെ റോഡുകള്‍ ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന പരാമര്‍ശം. ഗുണനിലവാരത്തിന്റെ കാര്യത്തിലാണ് യുഎഇ റോഡുകള്‍ ലോക രാജ്യങ്ങളെ പിന്തള്ളിയത്. റോഡ്, റെയില്‍, തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള റോഡ് ശൃംഖലകളും ദിശാ സൂചികയും മികച്ചതാണെന്ന് ലോക …
സ്വന്തം ലേഖകന്‍: എയര്‍ലൈന്‍ കാര്‍ഗോയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ കടകളില്‍ വില്‍ക്കുന്ന സംഘം പിടിയില്‍. ഇറക്കുമതി ചെയ്യുന്ന മൊബൈലുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിറ്റഴിക്കുന്നയാണ് സംഘത്തിന്റെ രീതി. 40 ലക്ഷംരൂപ വിലവരുന്ന 209 ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. 22 ഓളംഫോണുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് വാങ്ങിയവരില്‍ നിന്നാണ് കണ്ടെടുത്തത്. മൈസൂര്‍, ബംഗലൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ …
സ്വന്തം ലേഖകന്‍: കുവൈത്ത് റിക്രൂട്ടമെന്റുകള്‍ക്കായുള്ള കൊച്ചിയിലെ ഖദാമത്ത് ഓഫീസ് വീണ്ടും തുറക്കാന്‍ തീരുമാനം, ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം. നേരത്തെ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മുന്‍പ് കൊച്ചി ഓഫീസ് പൂട്ടിയത്. ഈ നടപടി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് ആരോഗ്യ പരിശോധനകള്‍ക്കായി കൊച്ചിയിലെ ഖദാമത്ത് ഓഫീസ് തുറക്കാന്‍ കുവൈത്ത് കോണ്‍സുലേറ്റ് തീരുമാനമെടുത്തത്. കൊച്ചിയെ കൂടാതെ മുംബൈ, …
സ്വന്തം ലേഖകന്‍: എല്‍ 1 വിസ ഫീസ് വേണ്ടെന്നും വക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഗുണമാകും. നേരത്തെ എച്ച് 1 ബി വിസ ഫീസ് നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് എല്‍ 1 വിസ ഫീസും നിര്‍ത്തലാക്കാന്‍ യുഎസ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് സന്തോഷ വാര്‍ത്തയാണ് എല്‍ 1 വിസ ഫീസും …
സ്വന്തം ലേഖകന്‍: വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ പങ്കുവച്ചു, പുരസ്‌കാരം ഉരുളന്‍ വിരകള്‍ക്കും മലമ്പനിക്കുമുള്ള മരുന്നു കണ്ടുപിടിച്ചതിന്. ഉരുളന്‍വിരകള്‍ (റൗണ്ട് വേം) ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ പുതിയ മരുന്നു കണ്ടുപിടിച്ചതിന് ഐറിഷ് ശാസ്ത്രജ്ഞനായ വില്യം സി. കാംപ്‌ബെല്‍, ജപ്പാന്‍കാരനായ സതോഷി ഒമൂറ എന്നിവര്‍ നൊബേല്‍ പങ്കിട്ടപ്പോള്‍ മലമ്പനിക്കെതിരെ പുതിയ ചികില്‍സാരീതി വികസിപ്പിച്ചതിനാണു ചൈനക്കാരി യുയൂ തുവിനു …