സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്കു വരികയായിരുന്ന ബോട്ടു മുങ്ങി കുട്ടികളടക്കം നാലുപേർ മരിച്ചു. നിരവധി പേരെ കോസ്റ്റ് ഗാർഡും നാവികസേനയും പൊലീസും ചേർന്നു രക്ഷിച്ച് ആശുപത്രിയിലാക്കി. ഫ്രാൻസ് തീരത്തു നിന്നും അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്ക് വരികയായിരുന്ന ബോട്ടാണ് മുങ്ങിയത്. അഞ്ചും എട്ടും വയസുള്ള രണ്ടു കുട്ടികളും രണ്ടു മുതിർന്നവരുമാണു മരിച്ചത്. ഇവർ ഇറാനിൽ നിന്നും …
സ്വന്തം ലേഖകൻ: പൂർണമായും യു.എ.ഇയിൽ തദ്ദേശീയമായി നിർമിച്ച ഖലീഫ എന്ന ഉപഗ്രഹത്തിനുശേഷം ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രമെഴുതാൻ രാജ്യം തയാറെടുക്കുന്നു. എംബി ഇസെഡ്-സാറ്റ് എന്ന് പേരിട്ടിരിക്കുന്ന സമ്പൂർണമായ എമിറാത്തി ഉപഗ്രഹം രാജ്യം നിർമിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം പ്രഖ്യാപിച്ചു. അബൂദബിയിലെ കിരീടാവകാശിയും യു.എ.ഇ സായുധ …
സ്വന്തം ലേഖകൻ: വീട്ടുജോലിക്ക് ആളെ തേടി ബ്രിട്ടീഷ് രാജകുടുംബം. 18.5ലക്ഷമാണ് തുടക്കശമ്പളം. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വിവരം രാജകുടുംബത്തിന്റെ ദ റോയൽ ഹൗസ്ഹോൾഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ജോലി സംബന്ധിച്ച വിശദാംശങ്ങൾ ഇതില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കൊട്ടാരത്തില്‍ താമസിച്ച് ജോലികള്‍ ചെയ്യണം. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്താല്‍ മതിയാവും. ഭക്ഷണവും താമസവും യാത്രചെലവുകളും …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടിക പരിഷ്കരിക്കുമെന്ന് നേരേത്ത പ്രഖ്യാപിച്ചിരുന്നെങ്കിലും ആഴ്ചകളായി 34 രാജ്യങ്ങൾ തുടരുകയാണ്. പുതിയ പരിഷ്കരണത്തിൽ കൂടുതൽ രാജ്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതിനിടെ വിലക്കുള്ള …
സ്വന്തം ലേഖകൻ: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബിനീഷിനെ ഇന്ന് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇ.ഡി. …
സ്വന്തം ലേഖകൻ: ഖത്തറിൽ സ്വർണവും പണവും കവർച്ച നടത്താനായി സ്വർണവ്യാപാരിയായ യമൻ സ്വദേശി സലാഹുൽ കാസിമിനെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾക്കാണ് ശിക്ഷ.ഇവർ കണ്ണൂർ സ്വദേശികളാണ്. ഒന്നാം പ്രതി കെ. അഷ്ഫീർ (30), രണ്ടാം പ്രതി അനീസ് (33), മൂന്നാം പ്രതി റാഷിദ് കുനിയിൽ (33), …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ആക്രമണമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി പറഞ്ഞത് കേട്ട് പാക് സൈനിക മേധാവിയുടെ മുട്ടിടിച്ചെന്ന് വെളിപ്പെടുത്തല്‍. 2019 ഫ്രെബ്രുവരി അവസാനം പാകിസ്താന്‍ തടങ്കലില്‍വെച്ച വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി ഒന്‍പത് മണിയോടെ ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ മുട്ടിടിക്കുകയായിരുന്നുവെന്നാണ് ദേശീയ …
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വദേശികളുടെയും വിദേശികളുടെയും വ്യക്തിഗത വിവരങ്ങൾ പുതുക്കുന്ന ഡിജിറ്റൽ പദ്ധതിക്കു തുടക്കമായി. ‘യുവർ ഡേറ്റ, യുവർ ഐഡന്റിറ്റി’ എന്ന പേരിൽ നടക്കുന്ന ക്യാംപെയ്നിലൂടെയാണ് വിവര ശേഖരണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) വക്താവ് ബ്രിഗേഡിയർ മുർഷിദ് അൽ മസ്റൂഇ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ പൗരന്മാർക്കും വിദേശികൾക്കും മികച്ച ചികിത്സ …
സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊവിഡ് ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി ലോകാരോഗ്യ സംഘടന. മുൻ ആഴ്ചയിലെ അപേക്ഷിച്ച് 40 ശതമാനം മരണം യൂറോപ്പിൽ വർധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഫ്രാൻസ്, സ്പെയിൻ, നെതർലൻഡ്സ്, റഷ്യ എന്നീ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. ഇവിടങ്ങളിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ അത്യാസന്ന നിലയിലുള്ള രോഗികളെകൊണ്ട് നിറഞ്ഞു. റഷ്യയിൽ …
സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പിൽ ഇരുപാര്‍ട്ടികളും പരസ്യങ്ങളും പ്രചാരണങ്ങളുമായി കരുത്തു കാട്ടുമ്പോള്‍ ബൈഡനൊപ്പം ഓടിയെത്തി ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും വിട്ടുവീഴ്ചയില്ലാതെ പ്രചാരണരംഗത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ആഴ്ചയില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന്റെ പ്രചരണം 270 തിരഞ്ഞെടുപ്പ് സീറ്റുകളെയാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ …