1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2020

സ്വന്തം ലേഖകൻ: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബിനീഷിനെ ഇന്ന് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫിസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ കൊ​ച്ചി സ്വ​ദേ​ശി അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്. നാലു ദിവസം കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ നാ​ർ​കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ അ​റ​സ്​​റ്റ്​ ചെ​യ്​​ത അനൂപ് മുഹമ്മദിനെ ഇ.ഡി നേരത്തെ ചോദ്യംചെയ്തിരുന്നു. നേ​ര​ത്തേ ഇ.​ഡി​ക്കു മു​മ്പാ​കെ ബി​നീ​ഷ്​ ന​ൽ​കി​യ മൊ​ഴി​യും അ​നൂ​പ്​ മു​ഹ​മ്മ​ദ്​ ന​ൽ​കി​യ മൊ​ഴി​യും ത​മ്മി​ൽ വൈ​രു​ധ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ്​ വി​വ​രം. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ചോദ്യംചെയ്തതും പിന്നീട് അറസ്റ്റിലേക്ക് നീങ്ങിയതും. നേരത്തെ, ഒക്ടോബർ ആറിനും ബിനീഷിനെ ഇ.ഡി ചോദ്യംചെയ്തിരുന്നു.

ബിസിനസ് ആവശ്യങ്ങൾക്കായി ബിനീഷ് തനിക്ക് പണം നൽകിയിരുന്നുവെന്ന് അനൂപ് പറഞ്ഞിരുന്നു. പല അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷത്തോളം രൂപ അനൂപിന്‍റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. ഇതാരൊക്കെയാണ് നിക്ഷേപിച്ചതെന്ന് അനൂപിന് വ്യക്തത നൽകാനായിട്ടില്ല. പണം വന്ന വഴികളെ കുറിച്ചും ബിനീഷിന്‍റെ ബിനാമി ഇടപാടുകളെ കുറിച്ചുമാണ് ഇ.ഡി അന്വേഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.