1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫിലഡൽഫിയായിലും ന്യൂജഴ്സിയിലും കൊവിഡ് കേസുകളിൽ വൻ വർധന; ബൈഡന് പിന്നിലായി ട്രം‌പ്
ഫിലഡൽഫിയായിലും ന്യൂജഴ്സിയിലും കൊവിഡ് കേസുകളിൽ വൻ വർധന; ബൈഡന് പിന്നിലായി ട്രം‌പ്
സ്വന്തം ലേഖകൻ: ഫിലഡൽഫിയയിലും ന്യൂജഴ്സിയിലും പുതിയ കൊവിഡ് കേസുകളിൽ വൻ വർധനവെന്ന് റിപ്പോർട്ട് . തന്മൂലം കൂടുതൽ ജാഗ്രത പാലിക്കുവാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ന്യൂജഴ്‌സിയിൽ വ്യാഴാഴ്ച 1,182 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയിലെ ഏഴു ദിവസങ്ങളിൽ ഓരോ ദിവസവും ശരാശരി 1,120 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ന്യൂജഴ്‌സിയിൽ …
മൈക്ക് പോം‌പിയോ ഡൽഹിയിൽ; ഇന്ത്യയും അമേരിക്കയും നിർണായക BECA കരാര്‍ ഒപ്പുവെച്ചു
മൈക്ക് പോം‌പിയോ ഡൽഹിയിൽ; ഇന്ത്യയും അമേരിക്കയും നിർണായക BECA കരാര്‍ ഒപ്പുവെച്ചു
സ്വന്തം ലേഖകൻ: ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ്- BECA)ഒപ്പുവെച്ചു. ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനമാണ് ബി.ഇ.സി.എ. പരിധിയില്‍ വരിക. ഇന്ത്യ-അമേരിക്ക 2+2 ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധമന്ത്രി …
ഭാവിയിലെ സൌദിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരങ്ങൾ: സൽമാൻ രാജാവ്
ഭാവിയിലെ സൌദിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരങ്ങൾ: സൽമാൻ രാജാവ്
സ്വന്തം ലേഖകൻ: യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരങ്ങൾ നൽകി സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിൽ ഉറച്ച നിലപാടാണ് രാജ്യത്തിനുള്ളതെന്നും അതാണ് ജി 20 സമ്മേളനത്തിന്റെ പ്രധാന മുൻഗണനകൾ എന്നും സൽമാൻ രാജാവ്. സൌദി സമ്പദ് വ്യവസ്ഥ ശക്തവും ഊർജ്വസ്വലവുമാണെന്ന് ഈ മഹാമാരിക്കാലം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തിനൊപ്പം വേഗത നിലനിർത്താനുള്ള ശ്രമങ്ങളിലാണ് രാജ്യം. …
മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി
മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി
സ്വന്തം ലേഖകൻ: മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി. അതിർത്തി ചെക് പോസ്റ്റിൽ എമിറേറ്റ്സ് ഐ‍ഡിയും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ കടത്തിവിടൂ. നേരത്തെ കൊവിഡ് നെഗറ്റീവ് ഫലം മാത്രം മതിയാരുന്നു. മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങി കൊവിഡ് മാനദണ്ഡം പാലിച്ചാണ് എത്തേണ്ടത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 3 പേരെ പാടുള്ളൂ. …
ഉം‌റ: നവംബർ ഒന്നു മുതൽ​ വിദേശ തീർഥാടകർ എത്തും; കൊവിഡ് പ്രോ​ട്ടോകാേൾ പുറത്ത്
ഉം‌റ: നവംബർ ഒന്നു മുതൽ​ വിദേശ  തീർഥാടകർ എത്തും; കൊവിഡ് പ്രോ​ട്ടോകാേൾ പുറത്ത്
സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങുമെന്ന്​ സൌദി ഹജ്ജ്​–ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ്​ കാരണം എട്ടുമാസത്തോളമായി നിർത്തിവെച്ച വിദേശ ഉംറ തീർഥാടനമാണ്​ പുനരാരംഭിക്കുന്നത്​. ആഭ്യന്തര ഉംറ തീർഥാടനം പുനരാരംഭിക്കുന്നതി​െൻറ മൂന്നാംഘട്ടത്തിലാണിത്​​. വിദേശ തീർഥാടകരെ സ്വീകരിക്കാൻ വീണ്ടും അവസരമൊരുങ്ങുന്നതിൽ അഭിമാനിക്കുന്നുവെന്ന്​ മന്ത്രാലയം വ്യക്തമാക്കി. യാത്രയിലുടനീളം തീർഥാടകർക്ക്​ എല്ലാ സേവനങ്ങളും …
ദുബായിലേക്ക് വരാൻ ഇന്ത്യയിലെ ഏഴ് ലാബുകളിൽ നിന്നുള്ള കൊവിഡ് ഫലം സാധുവല്ലെന്ന് എയർ ഇന്ത്യ
ദുബായിലേക്ക് വരാൻ ഇന്ത്യയിലെ ഏഴ് ലാബുകളിൽ നിന്നുള്ള കൊവിഡ് ഫലം സാധുവല്ലെന്ന് എയർ ഇന്ത്യ
സ്വന്തം ലേഖകൻ: ദുബായിലേക്ക് വരാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക, ഇന്ത്യയിലെ ഏഴ് ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കൊവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ആർടി–പിസിആർ പരിശോധനകൾ നടത്തുന്ന കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബുകൾ, ജയ്പൂരിലെ സൂര്യം ലാബ്, ഡൽഹിയിലെ ഡോ. പി. ഭാസിൻ പാത് ലാബ്സ് ലിമിറ്റഡ്, നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ, …
ഓക്​സ്​ഫഡ് കൊവിഡ് വാക്​സിൻ നവംബറിൽ എത്തും; പ്രതീക്ഷ നൽകി കൂടുതൽ മികച്ച ഫലങ്ങൾ പുറത്ത്
ഓക്​സ്​ഫഡ് കൊവിഡ് വാക്​സിൻ നവംബറിൽ എത്തും; പ്രതീക്ഷ നൽകി കൂടുതൽ മികച്ച ഫലങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ബ്രിട്ടണില്‍ അടുത്ത മാസത്തോടെ കൊവിഡ് 19 വാക്‌സിന്‍ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിയെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ രണ്ടോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാന്‍ ആശുപത്രിക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. …
ഖത്തർ എയർവേസിന്റെ പേരിൽ വ്യാജ റിക്രൂട്ട്മെന്റ്; തട്ടിപ്പുകാരെ കരുതിയിരിക്കണം
ഖത്തർ എയർവേസിന്റെ പേരിൽ വ്യാജ റിക്രൂട്ട്മെന്റ്; തട്ടിപ്പുകാരെ  കരുതിയിരിക്കണം
സ്വന്തം ലേഖകൻ: തങ്ങളുടെ പേരിൽ വരുന്ന വ്യാജ തൊഴിൽ അവസര പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ഖത്തർ എയർവേസ്​​​. ഖത്തർ എയർവേസ്​​​, ഖത്തർ എയർവേസ്​​​ ഗ്രൂപ്പിലെ അനുബന്ധ സ്​ഥാപനങ്ങൾ എന്നിവയിൽ നിന്നാണെന്ന്​ തെറ്റിദ്ധരിപ്പിച്ചാണ് പരസ്യങ്ങളും ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇ-മെയിലുകളും പലർക്കും വരുന്നത്​. ഇതിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന്​ ഖത്തർ എയർവേസ്​​​ മുന്നറിയിപ്പ് നൽകി. അനൗദ്യോഗിക തൊഴിൽ ഏജൻസികളോ …
ഖത്തറിൽ എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് 30 ദിവസത്തേക്ക് കൂടി നീട്ടാൻ അവസരം
ഖത്തറിൽ എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് 30 ദിവസത്തേക്ക് കൂടി നീട്ടാൻ അവസരം
സ്വന്തം ലേഖകൻ: ഖത്തറിലേയ്ക്ക് പ്രവേശിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി വീണ്ടും 30 ദിവസം കൂടി നീട്ടാം. നിലവില്‍ ഒരു മാസമാണ് പെര്‍മിറ്റിന്റെ കാലാവധി. പെര്‍മിറ്റ് ലഭിച്ചിട്ടും ഒരു മാസത്തിനുള്ളില്‍ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് വീണ്ടും 30 ദിവസത്തേക്ക് കൂടി പെര്‍മിറ്റ് നീട്ടി നല്‍കുന്നത്. എന്നാല്‍ നിശ്ചിത വ്യവസ്ഥകള്‍ പാലിക്കണം. …
സംസ്ഥാനത്ത് ഇന്ന് 4287 കൊവിഡ് കേസുകൾ; സന്ദർശകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
സംസ്ഥാനത്ത് ഇന്ന് 4287 കൊവിഡ് കേസുകൾ; സന്ദർശകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4287 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 7107 പേര്‍ക്ക് രോഗമുക്തി. ഇതില്‍ 3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 471 കേസുകളാണുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 ആരോഗ്യ പ്രവർത്തകരുമുണ്ട്. 93274 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ പരിശോധിച്ചത് 35141 സാമ്പിളുകളാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്: ചില …