1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയക്കളി; അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്
മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയക്കളി; അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്
സ്വന്തം ലേഖകൻ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍സിപി നേതാവ് അജിത് പവാര്‍ എത്തും. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ രണ്ടാമനായി അജിത് പവാര്‍ ഡിസംബര്‍ 30 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് നല്‍കാന്‍ മഹാസഖ്യത്തില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ സ്ഥാനം പിടിക്കും. ഡിസംബര്‍ …
ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; 8500 കോടി രൂപ നീക്കിവെക്കും
ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; 8500 കോടി രൂപ നീക്കിവെക്കും
സ്വന്തം ലേഖകൻ: ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) പുതുക്കുന്നതിന് 8,500 കോടി രൂപ നീക്കിവെക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ ഓരോ ”സാധാരണ താമസക്കാരന്റേയും’ സമഗ്രമായ വിവരങ്ങള്‍ സൃഷ്ടിക്കുകയാണ് എന്‍.പി.ആറിന്റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന്‍ അറിയിച്ചു. 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അസമൊഴികെ എല്ലാ …
“ഇക്കാര്യം ഇപ്പോൾ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല,” പൗരത്വ പട്ടികയില്‍ നിലപാട് മാറ്റി അമിത് ഷാ
“ഇക്കാര്യം ഇപ്പോൾ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല,” പൗരത്വ പട്ടികയില്‍ നിലപാട് മാറ്റി അമിത് ഷാ
സ്വന്തം ലേഖകൻ: ദേശീയ പൗരത്വ പട്ടികയില്‍ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍.ആര്‍.സിയും ദേശീയ ജനസംഖ്യാ പട്ടികയും (എന്‍.പി.ആര്‍)തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത്ഷായുടെ വിശദീകരണം. ‘രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ പ്രധാന മന്ത്രി പറഞ്ഞതാണ് ശരി. …
“ഇനിയെന്തിന് ജോലി?” ലൈവ് റിപ്പോർട്ടിംഗിനിടെ ലോട്ടറിയിച്ച മാധ്യമ പ്രവർത്തകയുടെ പ്രതികരണം
“ഇനിയെന്തിന് ജോലി?” ലൈവ് റിപ്പോർട്ടിംഗിനിടെ ലോട്ടറിയിച്ച മാധ്യമ പ്രവർത്തകയുടെ പ്രതികരണം
സ്വന്തം ലേഖകൻ: സ്പാനിഷ് ലോട്ടറി നറുക്കെടുപ്പിലെ വിജയി ആരെന്നു ലൈവ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു നടാലിയ സ്യൂഡെറോ എന്ന മാധ്യമപ്രവര്‍ത്തക. വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പിന്റെ വിജയി ആരെന്ന് കാത്തിരിക്കുന്നവരിലേക്കാണ് അത്ഭുതകരമായി ആ വിജയികളിലൊരാള്‍ താന്‍ തന്നെയാണെന്ന് നടാലിയ തിരിച്ചറിയുന്നത്. റയല്‍ മാഡ്രിഡില്‍ വച്ചു നടന്ന നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് നടാലിയ തന്റെ വിജയാഘോഷവും റിപ്പോര്‍ട്ട് ചെയ്തത്. …
“ഉയരെ” അല്ല “ഛപ്പാക്ക്”: പാർവതിയുമായി താരതമ്യം ചെയ്യുന്നവർക്ക് മറുപടിയുമായി ദീപിക
“ഉയരെ” അല്ല “ഛപ്പാക്ക്”: പാർവതിയുമായി താരതമ്യം ചെയ്യുന്നവർക്ക് മറുപടിയുമായി ദീപിക
സ്വന്തം ലേഖകൻ: കരിയറിലെ വളരെ വ്യത്യസ്തമായ വേഷമാണ് ‘ഛപാക്’ സിനിമയിൽ ദീപിക പദുക്കോണിന്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ‘മാൽതി’ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ ട്രെയിലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതു …
അഫ്ഗാനിൽ ഗനി പ്രസിഡന്റായി തുടരും; തടഞ്ഞു വെച്ച തെരഞ്ഞെടുപ്പ് ഫലം പുറത്ത്
അഫ്ഗാനിൽ ഗനി പ്രസിഡന്റായി തുടരും; തടഞ്ഞു വെച്ച തെരഞ്ഞെടുപ്പ് ഫലം പുറത്ത്
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ അഷ്റഫ് ഗനി രണ്ടാം തവണയും പ്രസിഡന്റ് പദത്തിലേക്ക്. സെപ്റ്റംബർ 28നു നടന്ന തിരഞ്ഞെടുപ്പിൽ ഗനി 50.64% വോട്ടുകൾ നേടിയതായി ആദ്യഘട്ട ഫലം. അട്ടിമറി ആരോപണങ്ങളെ തുടർന്നു തടഞ്ഞുവച്ചിരുന്ന ഫലമാണ് അഫ്ഗാൻ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്. 39.52% വോട്ടുകൾ ലഭിച്ച മുഖ്യ എതിരാളി ഡോ. അബ്ദുല്ല അബ്ദുല്ല ഫലം തള്ളി. അപ്പീൽ …
സമൂഹ മാധ്യമങ്ങളിൽ മുഖം മിനുക്കാൻ സൌദി സൂപ്പര്‍ താരങ്ങളേയും മോഡലുകളേയും ഉപയോഗിക്കുന്നു?
സമൂഹ മാധ്യമങ്ങളിൽ മുഖം മിനുക്കാൻ സൌദി സൂപ്പര്‍ താരങ്ങളേയും മോഡലുകളേയും ഉപയോഗിക്കുന്നു?
സ്വന്തം ലേഖകൻ: ഹോളിവുഡ് നടന്‍ റിയാന്‍ ഫിലിപ്പ്, വിക്ടോറിയന്‍ സൂപ്പര്‍ മോഡലായ അലസിയാന്‍ട്ര അംബ്രോസ്യൊ തുടങ്ങിയ ആഗോള താരങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ഇന്‍ഫ്‌ളൂവേര്‍സായ ഇവരുടെ ഈയടുത്ത ദിവസങ്ങളിലെ പോസ്റ്റുകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇവര്‍ പോസ്റ്റുകളിലെല്ലാം റിയാദിനെയായിരുന്നു ടാഗ് ചെയ്തത്. ടാഗിനു പുറമെ സൗദിയെ വാനോളം …
ഷിക്കാഗോയില്‍ പാര്‍ട്ടിക്കിടെ വെടിവെപ്പിൽ 13 പേർക്ക് പരുക്ക്; നാലുപേരുടെ നില ഗുരുതരം
ഷിക്കാഗോയില്‍ പാര്‍ട്ടിക്കിടെ വെടിവെപ്പിൽ 13 പേർക്ക് പരുക്ക്; നാലുപേരുടെ നില ഗുരുതരം
സ്വന്തം ലേഖകൻ: തെക്കന്‍ ഷിക്കാഗോയില്‍ പാര്‍ട്ടിക്കിടെ നടന്ന വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ചിക്കാഗോ പോലീസ് വ്യക്തമാക്കി. എന്‍ഗള്‍വുഡ് മേഖലയിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്. വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 16 മുതല്‍ 48 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് വെടിവെപ്പില്‍ …
നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ 18 ഇന്ത്യക്കാരെ മോചിപ്പിച്ചു
നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ 18 ഇന്ത്യക്കാരെ മോചിപ്പിച്ചു
സ്വന്തം ലേഖകൻ: നൈജീരിയന്‍ തീരത്തുനിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാര്‍ മോചിതരായി. ഡിസംബര്‍ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്ന് ഹോങ്കോങ്ങിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലില്‍നിന്ന് ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. മോചിപ്പിച്ചവരെ നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെത്തിച്ചു. ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നെജീരിയയുടെ നാവികസേനയും ഷിപ്പിങ് കമ്പനിയും സ്ഥിരീകരിച്ചതായി നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. എ.ആര്‍.എക്‌സ് മാരിടൈം നല്‍കുന്ന …
ജമാല്‍ ഖഷോഗി വധം; അഞ്ച് പേര്‍ക്ക് വധശിക്ഷ; 3 പേര്‍ക്ക് 24 വര്‍ഷം തടവ്‌
ജമാല്‍ ഖഷോഗി വധം; അഞ്ച് പേര്‍ക്ക് വധശിക്ഷ; 3 പേര്‍ക്ക് 24 വര്‍ഷം തടവ്‌
സ്വന്തം ലേഖകൻ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ. പ്രതികളില്‍ മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവു ശിക്ഷയും സൗദി കോടതി വിധിച്ചു. സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടത്. സൗദിയില്‍ മുന്‍ ഭരണകൂടത്തിന്റെ ഉപദേശകനായിരുന്നു ഖഷോഗി. മുഹമ്മദ് …