1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സര്‍ക്കാരിനെ പിരിച്ചുവിട്ടാലും പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കില്ല; പിണറായിയുടെ വഴിയേ മമതയും
സര്‍ക്കാരിനെ പിരിച്ചുവിട്ടാലും പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കില്ല; പിണറായിയുടെ വഴിയേ മമതയും
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധ റാലി നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്‌തോളൂവെന്ന് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പിരിച്ചുവിടണമെങ്കില്‍ അങ്ങനെ ചെയ്യാം. എന്നാല്‍, …
ഇന്ത്യയിലെ പോൺ നിരോധനം പോണ്‍ഹബ്ബിന് വന്‍ തിരിച്ചടിയായതായി റിപ്പോര്‍ട്ട്
ഇന്ത്യയിലെ പോൺ നിരോധനം പോണ്‍ഹബ്ബിന് വന്‍ തിരിച്ചടിയായതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: രാജ്യത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചത് പ്രമുഖ പോണ്‍ വെബ്‌സൈറ്റ് ആയ പോണ്‍ ഹബ്ബിന് വന്‍ തിരിച്ചടി ഉണ്ടായതായി റിപ്പോര്‍ട്ട്. പോണ്‍ഹബ്ബിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുടെ സൂചനയുള്ളത്. ഇന്ത്യയിലെ പോണ്‍ നിരോധനം വന്‍ നഷ്ടമാണ് പോണ്‍ഹബ്ബിന് വരുത്തിവെച്ചത്. ഡെസ്‌ക്ടോപ്പ് വഴി സൈറ്റ് സന്ദര്‍ശിച്ചിരുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. എന്നാല്‍ ഫോണിലൂടെയുള്ള കാഴ്ച കാരുടെ എണ്ണം …
ഇം‌പീച്ച്മെന്റ് : ട്രം‌പിനായി അധികാര ദുർവിനിയോഗമെന്ന കെണിയൊരുക്കി പ്രതിപക്ഷം; ബുധനാഴ്ച നിർണായകം
ഇം‌പീച്ച്മെന്റ് : ട്രം‌പിനായി അധികാര ദുർവിനിയോഗമെന്ന കെണിയൊരുക്കി പ്രതിപക്ഷം; ബുധനാഴ്ച നിർണായകം
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുടെ അടുത്ത ഘട്ടമായ ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് വരുന്ന ബുധനാഴ്ച നടന്നേക്കും. യുഎസ് ജനപ്രതിനിധിസഭയുടെ ഇന്റലിജന്റ് കമ്മിറ്റി തയാറാക്കിയ അന്വേഷണ റിപ്പോർട്ട് പഠിച്ചശേഷമാണ് അധികാരദുർവിനിയോഗത്തിന്റെ പേരിൽ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള 2 വകുപ്പുകൾ ജുഡീഷ്യറി കമ്മിറ്റി വെള്ളിയാഴ്ച ശുപാർശ ചെയ്തത്. 435 അംഗ സഭയിൽ പ്രതിപക്ഷമായ …
യുഎഇയിൽ വാഹനങ്ങളില്‍ ഉച്ചത്തിൽ പാട്ട് കേട്ടാൽ പിഴയും ബ്ലാക്ക് പോയിന്റുകളും
യുഎഇയിൽ വാഹനങ്ങളില്‍ ഉച്ചത്തിൽ പാട്ട് കേട്ടാൽ പിഴയും ബ്ലാക്ക് പോയിന്റുകളും
സ്വന്തം ലേഖകൻ: വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെയ്ക്കുകയോ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നവരില്‍ നിന്ന് 400 ദിര്‍ഹം (7600ലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ജനവാസ മേഖലകളിലും മറ്റും ഇത്തരത്തില്‍ വാഹനങ്ങളില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കുന്നവരെക്കുറിച്ച് നിരവധിപ്പേര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. റോഡില്‍ …
ലോക സുന്ദരി പട്ടം ജെമൈക്കയുടെ ടോണി ആന്‍ സിങ്ങിന്; മനം കവർന്നത് നൈജീരിയൻ സുന്ദരി
ലോക സുന്ദരി പട്ടം ജെമൈക്കയുടെ ടോണി ആന്‍ സിങ്ങിന്; മനം കവർന്നത് നൈജീരിയൻ സുന്ദരി
സ്വന്തം ലേഖകൻ: 2019ലെ ലോക സുന്ദരി പട്ടം ജെമൈക്കയില്‍ നിന്നുള്ള ടോണി ആന്‍ സിങ് കരസ്ഥമാക്കി.. ഫ്രാന്‍സുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമന്‍ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു.2018ലെ ലോക സുന്ദരി മെക്‌സിക്കോക്കാരിയായ വനേസ്സ പോണ്‍സെയാണ് പുതിയ ലോക സുന്ദരിക്ക് കീരിടം അണിയിച്ചത്. 23കാരിയായ ടോണി സിങ് മനശ്ശാസ്ത്രത്തിലും വുമന്‍സ്റ്റഡീസിലുമാണ് ബിരുദം നേടിയത്. …
ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരന്മാർ; പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്രസഭാ ഘടകം
ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരന്മാർ; പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്രസഭാ ഘടകം
സ്വന്തം ലേഖകൻ: മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ പാകിസ്താന്റെ വിവേചനപരമായ നിലപാടുകള്‍ക്കെതിരേ യു.എന്‍ ഘടകം. മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ തീവ്രവാദ മനോഭാവമുള്ളവര്‍ക്ക് പാക് സര്‍ക്കാര്‍ അവസരം ഉണ്ടാക്കിക്കൊടുത്തു എന്നാണ് യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ ( സി.എസ്ഡ.ബ്ല്യു) കുറ്റപ്പെടുത്തുന്നത്. മതനിന്ദ നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാന്‍ മാത്രമല്ല, രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ഉപയോഗിക്കുന്നു എന്ന് ‘പാകിസ്താന്‍ …
നടുറോഡിൽ അമ്മയെ ഇടിച്ചിട്ട ഡ്രൈവറെ കൈകാര്യം ചെയ്ത് ചൈനീസ് ബാലൻ; വൈറലായി വീഡിയോ
നടുറോഡിൽ അമ്മയെ ഇടിച്ചിട്ട ഡ്രൈവറെ കൈകാര്യം ചെയ്ത് ചൈനീസ് ബാലൻ; വൈറലായി വീഡിയോ
സ്വന്തം ലേഖകൻ: സീബ്ര ക്രോസിങിലൂടെ നടന്ന് പോവുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിച്ച് ബാലന്‍. ചൈനയിലെ ഡാഡകോവ് ജില്ലയിലെ ചോങ്ഗിങില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഡിസംബര്‍ നാലിന് നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അഞ്ച് വയസോളം പ്രായം വരുന്ന ബാലനെ തിരയുകയാണ് സമൂഹമാധ്യമങ്ങള്‍. സീബ്ര ക്രോസിങിലൂടെ ആളുകള്‍ നടന്ന് പോവുന്നത് കണ്ടിട്ടും …
പൗരത്വ നിയമം: ജാമിയ മിലിയ ക്യാമ്പസിൽ കാക്കിപ്പട; സമരക്കാർക്കു നേരെ കണ്ണീർവാതക പ്രയോഗം
പൗരത്വ നിയമം: ജാമിയ മിലിയ ക്യാമ്പസിൽ കാക്കിപ്പട; സമരക്കാർക്കു നേരെ കണ്ണീർവാതക പ്രയോഗം
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം തലസ്ഥാനത്ത് കൂടുതൽ ശക്തമാവുകയാണ്. അതിനിടയിൽ പ്രധാന പ്രതിഷേധ കേന്ദ്രമായ ജാമിയ മിലിയ ക്യാമ്പസിനുള്ളിൽ കടന്നു. പ്രതിഷേധകാർക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഞായറാഴ്ച വൈകീട്ടോടെയാണ് പൊലീസ് ക്യാമ്പസിനുള്ളിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസവും പൊലീസ് ക്യാമ്പസിനുള്ളിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചിരുന്നു. വൈകിട്ട് സരായി ജുലൈന മഥുര റോഡുകളിൽ അരങ്ങേറിയ നാടകീയ …
ആവശ്യമെങ്കില്‍ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തും; സൂചന നൽകി അമിത് ഷാ
ആവശ്യമെങ്കില്‍ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തും; സൂചന നൽകി അമിത് ഷാ
സ്വന്തം ലേഖകൻ: പൗരത്വ നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു പരാമര്‍ശം. “കോണ്‍റാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവരെ …
ഹോളിവുഡ് ഇടിപ്പടങ്ങളുടെ ആശാൻ ലീ വിറ്റാക്കർ മലയാളത്തിൽ; ഫഹദിന്റെ “മാലിക്ക്” വരുന്നു
ഹോളിവുഡ് ഇടിപ്പടങ്ങളുടെ ആശാൻ ലീ വിറ്റാക്കർ മലയാളത്തിൽ; ഫഹദിന്റെ “മാലിക്ക്” വരുന്നു
സ്വന്തം ലേഖകൻ: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിന് ആക്ഷൻ ഒരുക്കുന്നത് ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കർ. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ബാഹുബലിയടക്കം നിരവധി ബിഗ് ബജറ്റ് ഇന്ത്യൻ സിനിമകളിലെ ആക്ഷൻ നിർവഹിച്ച ലീ വിറ്റേക്കർ ആദ്യമായാണ് മലയാളത്തിലേക്കെത്തുന്നത്. ടേക്ക് ഓഫ് കണ്ട ശേഷം …