1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലേഷ്യ വഴി ട്രാൻസിറ്റ് അനുമതിയില്ല; ഓസ്ട്രേലിയ, ന്യൂസിലൻഡ് പ്രവാസികൾ ദുരിതത്തിൽ
മലേഷ്യ വഴി ട്രാൻസിറ്റ് അനുമതിയില്ല; ഓസ്ട്രേലിയ, ന്യൂസിലൻഡ് പ്രവാസികൾ ദുരിതത്തിൽ
സ്വന്തം ലേഖകൻ: മലേഷ്യ വഴി ഓസ്ട്രേലിയയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാന ടിക്കറ്റ് എടുത്തവർക്കു മലേഷ്യയ്ക്കപ്പുറം യാത്ര അനുവദിക്കാത്തത് ഒട്ടേറെ യാത്രക്കാരെ വെട്ടിലാക്കി. 30നു യാത്ര ചെയ്യേണ്ടവരാണ് ഇവർ. 2 ലക്ഷത്തോളം രൂപ നൽ‍കിയാണ് ഇവർ ടിക്കറ്റെടുത്തത്. മലേഷ്യ വരെ യാത്ര ചെയ്യാനുള്ളവരെ കൊണ്ടുപോകാനേ തങ്ങൾക്ക് അനുവാദമുള്ളൂ എന്നതാണു പ്രശ്നത്തിനു കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് …
സൌദിയിൽ വിദേശ വീട്ടുജോലിക്കാരുടെ റിക്രൂട്മെന്റ് നിലച്ചു; ഏജൻസികൾ പ്രതിസന്ധിയിൽ
സൌദിയിൽ വിദേശ വീട്ടുജോലിക്കാരുടെ റിക്രൂട്മെന്റ് നിലച്ചു; ഏജൻസികൾ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: റിക്രൂട്ടിങ് ചെലവും വിമാന ടിക്കറ്റു നിരക്കും വർധിച്ചതോടെ സൌദിയിൽ വിദേശ വീട്ടുജോലിക്കാരുടെ റിക്രൂട്മെന്റ് നിലച്ചു. കൊവിഡിന്റെ വരവോടെ നിർത്തിവച്ച റിക്രൂട്ടിങ് 7 മാസമായിട്ടും പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം പല റിക്രൂട്ടിങ് ഓഫിസുകളും പൂട്ടി. കൊവിഡ് സുരക്ഷാ ഭീതിമൂലം ആവശ്യക്കാർ കുറഞ്ഞതും വീട്ടുജോലിക്കാർക്കും ഏജൻസികൾക്കും വിനയായി. ഫിലിപ്പീൻസിൽ നിന്നുള്ള വീട്ടുജോലിക്കാരെ സൌദിയിൽ എത്തിക്കണമെങ്കിൽ 20,000 റിയാലാണ് …
ഒമാനിലെ രാത്രി യാത്രാ വിലക്ക്​ ശനിയാഴ്​ച പിൻ‌വലിക്കും; പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്നിന്
ഒമാനിലെ രാത്രി യാത്രാ വിലക്ക്​ ശനിയാഴ്​ച പിൻ‌വലിക്കും; പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്നിന്
സ്വന്തം ലേഖകൻ: ഒമാനിലെ രാത്രി സഞ്ചാര വിലക്ക് നീക്കുന്നു. ഒക്ടോബര്‍ 24ന് പുലര്‍ച്ച അഞ്ച് മുതല്‍ വിലക്ക് അവസാനിപ്പിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം നവംബര്‍ ഒന്ന് ഞായറാഴ്ച തന്നെ ആരംഭിക്കാനും ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളില്‍ മിശ്രിത പഠന രീതിയാണ് സ്വീകരിക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം …
“അവരും ദൈവത്തിന്റെ മക്കള്‍,” സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് മാര്‍പാപ്പ; സഭാ ചരിത്രത്തിൽ നിർണായകം
“അവരും ദൈവത്തിന്റെ മക്കള്‍,” സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് മാര്‍പാപ്പ; സഭാ ചരിത്രത്തിൽ നിർണായകം
സ്വന്തം ലേഖകൻ: സ്വവര്‍ഗ പങ്കാളികളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാട് സ്വീകരിച്ചുപോന്ന മാര്‍പാപ്പയുടെ പരാമര്‍ശം സഭയുടെ നിലപാടില്‍തന്നെ മാറ്റം വരുന്നുവെന്ന സൂചന നല്‍കുന്നതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. എല്‍.ജി.ബി.ടി. വിഭാഗത്തിന് …
സൌദി ആശ്രിത വിസക്കാർ ഇക്കാമ പുതുക്കുന്നതിനു മുമ്പ് രാജ്യം വിട്ടിരിക്കണമെന്ന് മുന്നറിയിപ്പ്
സൌദി ആശ്രിത വിസക്കാർ ഇക്കാമ പുതുക്കുന്നതിനു മുമ്പ് രാജ്യം വിട്ടിരിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സൌദിയില്‍ ജോലിചെയ്യുന്ന വിദേശികളുടെ ആശ്രിതവിസയിലുള്ളവര്‍ എക്സിറ്റടിച്ചാലും ഇക്കാമ പുതുക്കുന്നതിന് മുമ്പ് രാജ്യം വിട്ടിരിക്കണമെന്ന് മുന്നറിയിപ്പ്. അല്ലാത്തപക്ഷം ആരുടെ ആശ്രിതരായാണോ സൌദിയില്‍ കഴിഞ്ഞിരുന്നത് പ്രസ്തുത രക്ഷിതാവിന്റെ വിസ പുതുക്കണമെങ്കില്‍ ആശ്രിതരുടെ ലെവി കൂടി അടക്കേണ്ടിവരും. സൌദി പാസ്പോര്‍ട്ട് വിഭാഗമാണ് ഇത് സംബന്ധമായ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആശ്രിത വിസയില്‍ കഴിയുന്നവര്‍ ഫൈനല്‍ എക്സിറ്റില്‍ സൌദി വിട്ടുപോകുന്നുവെങ്കില്‍ …
ഒ‌സി‌ഐ കാര്‍ഡ് ഉടമകള്‍ക്കും വിദേശികള്‍ക്കുമുള്ള യാത്രാ വിലക്ക് പിൻ‌വലിച്ച് ഇന്ത്യ
ഒ‌സി‌ഐ കാര്‍ഡ് ഉടമകള്‍ക്കും വിദേശികള്‍ക്കുമുള്ള യാത്രാ വിലക്ക് പിൻ‌വലിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: കൊവിഡിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. വിദേശികള്‍ക്കും ഒ.സി.ഐ.(ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ) കാര്‍ഡുള്ളവര്‍ക്കും വിനോദ സഞ്ചാരം ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. നിലവിലുള്ള വിസകളുടെ കാലാവധി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് വരാനും പോകാനും ആഗ്രഹിക്കുന്ന വിദേശികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും കൂടുതല്‍ വിഭാഗങ്ങളിലെ വിസ,യാത്ര നിയന്ത്രണങ്ങളില്‍ …
ഖത്തറിൽ 34,500 തൊഴിലാളികൾക്ക് റിക്രൂട്മെന്റ് ഫീസ് തിരികെ നൽകി ലോകകപ്പ് സംഘാടകർ
ഖത്തറിൽ 34,500 തൊഴിലാളികൾക്ക് റിക്രൂട്മെന്റ് ഫീസ് തിരികെ നൽകി ലോകകപ്പ് സംഘാടകർ
സ്വന്തം ലേഖകൻ: ഖത്തറിൽ 34,500 തൊഴിലാളികൾക്ക് റിക്രൂട്മെന്റ് ഫീസ് തിരികെ നൽകി ഫിഫ ഖത്തർ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. തൊഴിലാളികളിൽ നിന്ന് ഏജൻസികൾ ഈടാക്കിയ റിക്രൂട്മെന്റ് തുക മടക്കി നൽകുന്നതിനായി ആരംഭിച്ച പ്രത്യേക പദ്ധതി പ്രകാരമാണ് തുക മടക്കി നൽകുന്നത്. കരാർ കമ്പനികളുമായി സഹകരിച്ചാണിത്. 34,500 തൊഴിലാളികളിൽ …
ബെന്നു ഛിന്നഗ്രഹത്തെ തൊട്ട് ഒസിരിസ് റെക്സ് പേടകം; ചരിത്ര നേട്ടം സ്വന്തമാക്കി നാസ
ബെന്നു ഛിന്നഗ്രഹത്തെ തൊട്ട് ഒസിരിസ് റെക്സ് പേടകം; ചരിത്ര നേട്ടം സ്വന്തമാക്കി നാസ
സ്വന്തം ലേഖകൻ: ലോകം ഉദ്വേഗത്തോടെ നോക്കിയ ചരിത്ര ദൗത്യത്തിൽ നാസയ്ക്ക് വിജയം. 2016 ൽ യുഎസിലെ കേപ് കനാവെറലിൽ നിന്നു വിക്ഷേപിക്കപ്പെട്ട ഒസിരിസ് റെക്സ് പേടകം ബെന്നു എന്ന ഛിന്നഗ്രഹത്തെ ലക്ഷ്യമാക്കി താഴേക്കിറങ്ങി. അതിന്റെ ഉപരിതലത്തിനു തൊട്ടരികിലെത്തി. തുടർന്ന് റോബട്ടിക് കൈയുപയോഗിച്ച് ബെന്നുവിന്റെ ഉപരിതലത്തി‍ൽ പരതി. 16 സെക്കൻഡ് നീണ്ടുനിന്ന ഈ സാഹസികതയിൽ, ബെന്നുവിലെ നൈറ്റിങ്ഗേൽ …
സംസ്ഥാനത്ത് ഇന്ന് 8369 പേർക്ക് കൊവിഡ്, രോഗമുക്തി നേടിയത് 6839 പേർ; 26 മരണം
സംസ്ഥാനത്ത് ഇന്ന് 8369 പേർക്ക് കൊവിഡ്, രോഗമുക്തി നേടിയത് 6839 പേർ; 26 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് …
കൊവിഡ് കനത്ത ആഘാതമെന്ന് മെർക്കൽ; അയര്‍ലന്‍ഡ് ലോക്ക്ഡൗണിലേക്ക്
കൊവിഡ് കനത്ത ആഘാതമെന്ന് മെർക്കൽ; അയര്‍ലന്‍ഡ് ലോക്ക്ഡൗണിലേക്ക്
സ്വന്തം ലേഖകൻ: ജോലികള്‍ നഷ്ടപ്പെടുന്നതും ഭാഷാ പഠന ക്ളാസുകള്‍ റദ്ദാക്കപ്പെടുന്നതും കാരണം കോവിഡ് 19 വിദേശ കുടിയേറ്റക്കാര്‍ക്ക് കടുത്ത ആഘാതമാണു വരുത്തി വയ്ക്കുന്നതെന്നു ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. ആനുപാതികമല്ലാത്ത രീതിയില്‍ കടുത്ത ആഘാതമാണ് കൊറോണ വൈറസ് കാരണം കുടിയേറ്റക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത് എന്ന ഒഇസിഡി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മെര്‍ക്കലിന്റെ പ്രതികരണം. യൂറോപ്പില്‍ വൈറസിന്റെ …