1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജർമ്മനിയിൽ യൂറോപ്പിലെ ഏറ്റവും വലിയ കവര്‍ച്ച; 7800 കോടിയുടെ ആഭരണങ്ങള്‍ നഷ്ടമായി
ജർമ്മനിയിൽ യൂറോപ്പിലെ ഏറ്റവും വലിയ കവര്‍ച്ച; 7800 കോടിയുടെ ആഭരണങ്ങള്‍ നഷ്ടമായി
സ്വന്തം ലേഖകൻ: ജര്‍മന്‍ നഗരമായ ഡ്രെസ്ഡിന്നിലെ മ്യൂസിയത്തില്‍ നിന്ന് മോഷ്ടാക്കള്‍ അപഹരിച്ചത് വിലമതിക്കാവാവാത്ത സമ്പത്ത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ കവര്‍ച്ച’ എന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്ര പ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് കൊട്ടാരത്തില്‍(ഇപ്പോള്‍ മ്യൂസിയം) നിന്നാണ് അതിവിദഗ്ധമായി കവര്‍ച്ച നടത്തിയത്. …
സൌദി നിരത്തുകളിൽ ചീറിപ്പായാൻ സ്ത്രീകൾ; ഡ്രൈവിംഗ് ലൈസൻസ് നേടിയത് 2,000 പേർ
സൌദി നിരത്തുകളിൽ ചീറിപ്പായാൻ സ്ത്രീകൾ; ഡ്രൈവിംഗ് ലൈസൻസ് നേടിയത് 2,000 പേർ
സ്വന്തം ലേഖകൻ: അൽഖസീം പ്രവിശ്യയിൽ 2,000 വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ഖസീം യൂനിവേഴ്സിറ്റിയിൽ ഡ്രൈവിങ് സ്കൂൾ തുടങ്ങി ആറുമാസത്തിനുള്ളിലാണിത്. പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയാണ് ഇത്രയും സ്ത്രീകൾ ലൈസൻസ് സ്വന്തമാക്കി നിരത്തിലിറങ്ങിയത്. പ്രവിശ്യയിൽ നിന്ന് വനിതാ അപേക്ഷകരുടെ ആധിക്യം മൂലം ഡ്രൈവിങ് സ്കൂളിന്റെ പ്രവൃത്തി ദിവസം അഞ്ചിൽ നിന്ന് ആറായി ഉയർത്തിയാണ് തീവ്രപരിശീലനം …
യുഎസിൽ ഇന്ത്യന്‍ വംശജയായ 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
യുഎസിൽ ഇന്ത്യന്‍ വംശജയായ 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
സ്വന്തം ലേഖകൻ: 19-കാരിയായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനിയെ ഷിക്കാഗോയില്‍ ലൈംഗികമായി അക്രമിച്ച ശേഷം കഴുത്ത് ഞെരിച്ചുകൊന്നു. ഹെദരാബാദ് സ്വദേശിനിയായ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സ് വിദ്യാര്‍ഥിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച ക്യാമ്പസിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഡൊണാള്‍ഡ് തര്‍മന്‍ എന്ന 26-കാരനെ ഷിക്കാഗോ മെട്രോ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്ക് യൂണിവേഴ്‌സിറ്റിയുമായി ബന്ധമില്ലെന്ന് …
മഹാരാഷ്ട്രയിൽ “പവാർ പ്ലേ,” അടിതെറ്റി ബിജെപി; ഫഡ്നാവിസും അജിത് പവാറും രാജിവെച്ചു
മഹാരാഷ്ട്രയിൽ “പവാർ പ്ലേ,” അടിതെറ്റി ബിജെപി; ഫഡ്നാവിസും അജിത് പവാറും രാജിവെച്ചു
സ്വന്തം ലേഖകൻ: അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഫഡ്‌നാവിസിന്‌റെ രാജി പ്രഖ്യാപനം. ബിജെപിയെയാണ് ജനം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുത്തതെന്നും, ശിവസേന വിലപേശിയത് ഉറപ്പ് നല്‍കാത്ത കാര്യത്തിനായിരുന്നുവെന്നും ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ നാലാം ദിവസമാണ് ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചത്. …
സംരക്ഷണം നൽകാനാവില്ല; തൃപ്തി ദേശായിയേയും സംഘത്തേയും മടക്കി അയക്കാൻ ശ്രമം തുടരുന്നു
സംരക്ഷണം നൽകാനാവില്ല; തൃപ്തി ദേശായിയേയും സംഘത്തേയും മടക്കി അയക്കാൻ ശ്രമം തുടരുന്നു
സ്വന്തം ലേഖകൻ: സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ പൊലീസ് സംരക്ഷണം തേടിയെത്തിയ ഭൂമാത ബ്രിഗേഡ് ശബരിമലയിൽ സന്ദർശനം നടത്തിയേ മടങ്ങൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അവസാനവട്ട ചർച്ച അൽപ നിമിഷത്തിനകം. തൃപ്തി ദേശായി അടക്കം 6 അംഗങ്ങൾ സിറ്റി പൊലീസ് കമ്മിഷണറേറ്റിന് അകത്തുണ്ട്. ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാൻ സാധ്യമല്ലെന്നു …
ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് പൊടി ആക്രമണം; ദൃശ്യങ്ങൾ പുറത്ത്
ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് പൊടി ആക്രമണം; ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്കു നേരെയുണ്ടായ മുളകുസ്പ്രേ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽ വച്ച് ബിന്ദുവിനെ ഓടിച്ചിട്ടു സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാവിമുണ്ടും വെള്ള ഷർട്ടും ധരിച്ചയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദു തനിക്കുനേരെ ആക്രമണം നടത്തിയ ഒരാളുടെ …
അയോധ്യ വിധി: പുനപരിശോധനാ ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്
അയോധ്യ വിധി: പുനപരിശോധനാ ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്
സ്വന്തം ലേഖകൻ: അയോധ്യ കേസിൽ പുനപരിശോധനാ ഹർജി നൽകേണ്ടെന്ന് സുന്നി വഖഫ് ബോർഡിന്റെ തീരുമാനം. അതേസമയം പള്ളിക്കായി അയോധ്യയിൽ ഏറ്റവും അനുയോജ്യമായ അഞ്ചേക്കർ സ്ഥലം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങണോ എന്ന കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും. തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയോട് കേസിലെ കക്ഷിയായ സുന്നി വഖഫ് ബോർഡിന് വിയോജിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ …
ഈ സംവിധാനം ആകാശത്ത് അപകടമുണ്ടാക്കാൻ സാധ്യത; ഇൻഡിഗോയ്ക്ക് സർക്കാർ കുരുക്ക്
ഈ സംവിധാനം  ആകാശത്ത് അപകടമുണ്ടാക്കാൻ സാധ്യത; ഇൻഡിഗോയ്ക്ക് സർക്കാർ കുരുക്ക്
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്റിഗോയുടെ എയർബസ് എ320, 321 എന്നിവക്ക് ഡിജിസിഎയുടെ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിലക്ക്. ടൈറ്റാനിയം ഉപയോഗിച്ച് നിർമിച്ച ടർബൈനുകൾ കാരണമാണ് ഈ തീരുമാനം. യാത്രാമധ്യേ ആകാശത്ത് വച്ച് അപകടങ്ങൾ ഉണ്ടാക്കുന്നുവെന്നതാണ് കാരണം. നിക്കൽ- ക്രോമിയം അലോയ് ഉപയോഗിച്ച് ടർബൈൻ ബ്ലേഡുകൾ പുന: സ്ഥാപിച്ചാൽ മാത്രമേ …
അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരം; ബ്രിട്ടിഷ് ഹോം സെക്രട്ടറിക്ക് ഡോക്ടർമാരുടെ കത്ത്
അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരം; ബ്രിട്ടിഷ് ഹോം സെക്രട്ടറിക്ക് ഡോക്ടർമാരുടെ കത്ത്
സ്വന്തം ലേഖകൻ: യുഎസ് ഒളിപ്പിച്ച രഹസ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകൊടുത്ത വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. ഇതു സംബന്ധിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 ഡോക്ടർമാർ ഒപ്പിട്ട കത്ത് ബ്രിട്ടിഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലിനു കൈമാറി. കത്തിന്റെ പകർപ്പ് വിക്കിലീക്ക്സും പുറത്തുവിട്ടിട്ടുണ്ട്. അസാൻജിനെ ജയിലിൽ നിന്ന് കൂടുതൽ …
എക്സിറ്റ് വിസ ലഭിച്ചിട്ടും സൌദി വിടാത്തവർക്ക് വൻ തുക പിഴ; റീഎൻട്രിയിൽ പോയി വന്നില്ലെങ്കിൽ വിലക്ക്
എക്സിറ്റ് വിസ ലഭിച്ചിട്ടും   സൌദി വിടാത്തവർക്ക് വൻ തുക പിഴ; റീഎൻട്രിയിൽ പോയി വന്നില്ലെങ്കിൽ വിലക്ക്
സ്വന്തം ലേഖകൻ: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ സൗദി അറേബ്യയിൽ 1000 റിയാൽ പിഴ ലഭിക്കും. രണ്ടുമാസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി അവസാനിച്ചാൽ പിഴ അടച്ചാലെ വിസ റദ്ദാക്കാനും പുതിയ എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കാനും കഴിയൂ. ഇഖാമ (താമസരേഖ)യ്ക്ക് കാലാവധിയുണ്ടെങ്കിലേ പുതിയ എക്സിറ്റ് വിസ ലഭിക്കുകയുമുള്ളൂ. ഇഖാമയ്ക്ക് കാലാവധി …