1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജസ്ഥാനിലെ പുഷ്ക്കർ മേള പുരോഗമിക്കുന്നു; ഇതുവരെ എത്തിയത് ആയിരക്കണക്കിന് സന്ദർശകർ
രാജസ്ഥാനിലെ പുഷ്ക്കർ മേള പുരോഗമിക്കുന്നു; ഇതുവരെ എത്തിയത് ആയിരക്കണക്കിന് സന്ദർശകർ
സ്വന്തം ലേഖകൻ: രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് പുഷ്‌കര്‍. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ ലോകശ്രദ്ധ ഈ നരത്തിലേക്ക് തിരിയുന്നു. വര്‍ഷാവര്‍ഷം നടക്കുന്ന പുഷ്‌കര്‍ മേളയാണ് പുഷകര്‍ നഗരത്തിനെ ഇത്രയധികം പ്രസിദ്ധമാക്കിയത്. ജയ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയാണ് പുഷ്‌കര്‍ നഗരം. തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയിലും പുഷകര്‍ അറിയപ്പെടുന്നു. …
മഞ്ഞു മുട്ടകളുമായി ഒരു ദ്വീപ്; സമൂഹ മാധ്യമങ്ങളിൽ അത്ഭുതമായി അപൂര്‍വ പ്രകൃതി പ്രതിഭാസം
മഞ്ഞു മുട്ടകളുമായി ഒരു ദ്വീപ്; സമൂഹ മാധ്യമങ്ങളിൽ അത്ഭുതമായി അപൂര്‍വ പ്രകൃതി പ്രതിഭാസം
സ്വന്തം ലേഖകൻ: ബീച്ച് യാത്രയ്ക്കിറങ്ങിയ റിസ്‌റ്റോ മാറ്റിലയും ഭാര്യയും ഫിന്‍ലന്‍ഡിനും സ്വീഡനും ഇടയിലുള്ള ഹെയ്‌ലുറ്റോ എന്ന ദ്വീപിലാണ് ഈ അപൂര്‍വ്വ പ്രതിഭാസം കണ്ടത്. സൂര്യാസ്തമയവും തിരമാലകളും കാണാന്‍ പോയ ഇവര്‍ക്ക് പക്ഷേ കാണാന്‍ കഴിഞ്ഞത് കടലില്‍ പരന്നു കിടക്കുന്ന അനേകം മഞ്ഞു മുട്ടകളാണ്. മാറ്റില എടുത്ത മഞ്ഞു മുട്ടകളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. …
മീടൂ ആരോപണം: വിനായകൻ തെറ്റ് സമ്മതിച്ചതായി കുറ്റപത്രം; പരാതിയില്‍ ഉറച്ചു നിൽക്കുന്നതായി യുവതി
മീടൂ ആരോപണം: വിനായകൻ തെറ്റ് സമ്മതിച്ചതായി കുറ്റപത്രം; പരാതിയില്‍ ഉറച്ചു നിൽക്കുന്നതായി യുവതി
സ്വന്തം ലേഖകൻ: സ്ത്രീത്വത്തെ അപമാനിക്കും വിധം ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്‍റെ വിചാരണ വൈകാതെ ആരംഭിക്കും. കഴിഞ്ഞ ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ …
യുഎഇയില്‍ അടുത്ത നാല് ദിവസം കനത്ത മഴ; ജാഗ്രതാ മുന്നറിയിപ്പ്
യുഎഇയില്‍ അടുത്ത നാല് ദിവസം കനത്ത മഴ; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ എമിറേറ്റുകളിലും തീരപ്രദേശങ്ങളിലുമുള്ളവര്‍ നവംബര്‍ 12 ചൊവ്വാഴ്ച വരെ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച മുതല്‍ വിവിധയിടങ്ങളില്‍ മഴയും ഇടിമിന്നലും തുടങ്ങുമെന്നും ഞായറാഴ്ചയോടെ മഴ ശക്തമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ …
71% സ്വദേശിവത്കരണം നടപ്പാക്കി: ഒമാന്‍ ആരോഗ്യ മന്ത്രാലയം; ജോലി ചെയ്യാൻ 39,000 ലധികം ഒമാനികൾ
71% സ്വദേശിവത്കരണം നടപ്പാക്കി: ഒമാന്‍ ആരോഗ്യ മന്ത്രാലയം; ജോലി ചെയ്യാൻ 39,000 ലധികം ഒമാനികൾ
സ്വന്തം ലേഖകൻ: ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്വദേശിവത്കരണ തോത് 71 ശതമാനത്തിലെത്തിയെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്. നിലവില്‍ 39,000ല്‍ അധികം സ്വദേശികള്‍ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നതായും കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2018 അവസാനത്തിലെ കണക്കനുസരിച്ച് 39,903 സ്വദേശികളാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെത്തില്‍ ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരുടെ 71 ശതമാനമാണിത്. 2015 മുതൽ 2019 …
നീരവ് മോദിയ്ക്ക് നാലാം തവണയും ജാമ്യമില്ല; ഇന്ത്യക്ക് കൈമാറിയാല്‍ ആത്മഹത്യയെന്ന് ഭീഷണി
നീരവ് മോദിയ്ക്ക് നാലാം തവണയും ജാമ്യമില്ല; ഇന്ത്യക്ക് കൈമാറിയാല്‍ ആത്മഹത്യയെന്ന് ഭീഷണി
സ്വന്തം ലേഖകൻ: വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടണിലെ കോടതി വീണ്ടും തള്ളി. ഇത് നാലാം തവണയാണ് വെസ്റ്റ്മിനിസ്റ്റര്‍ കോടതി ജാമ്യാപേക്ഷ തള്ളുന്നത്. നാല് മില്യണ്‍ പൗണ്ട് ജാമ്യത്തുകയും വീട്ടുതടങ്കലും വാഗ്ദാനം ചെയ്‌തെങ്കിലും നീരവിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപ തട്ടിയകേസില്‍ ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബുത്നോട്ടന്റെ …
യുഎസ് സഹായത്തോടെ ഗൾഫ് രാജ്യങ്ങളെ പാട്ടിലാക്കാൻ ഇസ്രയേൽ കരുനീക്കം
യുഎസ് സഹായത്തോടെ ഗൾഫ് രാജ്യങ്ങളെ പാട്ടിലാക്കാൻ ഇസ്രയേൽ കരുനീക്കം
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ഉണ്ടാക്കാനൊരുങ്ങി ഇസ്രയേൽ. ഗള്‍ഫ് രാജ്യങ്ങളുമായി സമാധാന കരാറും സാമ്പത്തിക മേഖലയിലെ സഹകരണവും ചര്‍ച്ചയാകുന്ന കൂടിക്കാഴ്ചയ്ക്ക് യു.എസിന്റെ നേതൃത്വത്തില്‍ ഇസ്രയേൽ ഒരുങ്ങുന്നു എന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇസ്രയേൽ ദേശീയ ചാനലായ ‘ചാനല്‍ 12’ ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടതായും മിഡില്‍ ഈസ്റ്റ് ഐ പറയുന്നു. …
രജനീകാന്ത് ചിത്രം ദര്‍ബാറിന്റെ “കൊല മാസ്” മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാലും കമല്‍ഹാസനും
രജനീകാന്ത് ചിത്രം ദര്‍ബാറിന്റെ “കൊല മാസ്” മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാലും കമല്‍ഹാസനും
സ്വന്തം ലേഖകൻ: പേട്ടയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍, കമല്‍ഹാസന്‍, സല്‍മാന്‍ ഖാന്‍ എന്നിവരാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍. രജനിയുടെ 167ാം ചിത്രമാണിത്. ചന്ദ്രമുഖി, കുസേലന്‍ എന്നീ …
മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയം കളിച്ച് ശിവസേന; എം‌എൽ‌എമാരെ മാറ്റി
മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയം കളിച്ച് ശിവസേന; എം‌എൽ‌എമാരെ മാറ്റി
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലി തര്‍ക്കം തുടരുന്ന മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റി. ബി.ജെ.പി ശിവസേനയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ശിവസേനയുടെ നീക്കം. മുഖ്യമന്ത്രി സ്ഥാനം രണ്ട് വര്‍ഷം വീതം വെക്കണമെന്ന നിലപാടില്‍ നിന്ന് ശിവസേന ഉറച്ചുനില്‍ക്കുകയാണ്. മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാറിന്‍റെ കാലാവധി ശനിയാഴ്ച അവസാനിക്കും. അതിനിടെ ശിവസേനയെക്കൂടാതെ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കരുതെന്ന് ആര്‍.എസ്.എസ് …
നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയ പാക് ഗായിക പാട്ട് നിർത്തി
നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയ പാക് ഗായിക പാട്ട് നിർത്തി
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് ഗായിക റാബി പിര്‍സാദ കലാരംഗം ഉപേക്ഷിച്ചു. താന്‍ കലാരംഗത്തു നിന്നും പിന്‍വാങ്ങുകയാണെന്ന് റാബി തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. റാബിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പിന്‍വാങ്ങല്‍. ‘കലാരംഗം ഉപേക്ഷിക്കുകയാണ്.. അള്ളാഹു എന്റെ തെറ്റുകള്‍ പൊറുത്തു തരട്ടെ.. എനിക്ക് അനുകൂലമായി ചിന്തിക്കുന്ന തരത്തില്‍ ആളുകളുടെ …