സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. ഇതിന്റെ ഭാഗമായി സന്ദർശകവിസാ നടപടികളിലും മാറ്റങ്ങൾ കൊണ്ടുവന്നു. സന്ദർശകവിസയിൽ എത്തുന്നവരുടെ പക്കൽ രാജ്യത്ത് താമസിക്കാനായി 2000 ദിർഹമെങ്കിലും ഉണ്ടായിരിക്കണമെന്നും ഹോട്ടൽ ബുക്കിങ് രേഖകൾ അടക്കം വേണമെന്നുള്ള പുതിയ നിബന്ധനകളാണ് ഇപ്പോൾ കൂട്ടിച്ചേർത്തത്. മിക്ക എയർലൈനുകളും ട്രാവൽ ഏജന്റുമാരും നിയമങ്ങൾ കർശനമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: സൌദി സ്വകാര്യമേഖലയിലെ ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം 30ലധികം തസ്തികകളെ ലക്ഷ്യമിട്ട്.മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കമ്യൂണിക്കേഷൻസ് എൻജിനീയർ, കമ്പ്യൂട്ടർ എൻജിനീയർ, നെറ്റ്വർക്ക് എൻജിനീയർ, സോഫ്റ്റ്വെയർ െഡവലപ്മെൻറ് സ്പെഷലിസ്റ്റ്, നെറ്റ്വർക്ക് ടെക്നീഷ്യൻ, ടെക്നിക്കൽ സപ്പോർട്ട് സ്പെഷലിസ്റ്റ്, ബിസിനസ് സ്പെഷലിസ്റ്റ്, പ്രോഗ്രാമർ …
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരികെ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് ചില വിമാനക്കമ്പനികള്‍ മുഖംതിരിക്കുന്നതായി വ്യാപക പരാതി. പ്രവാസി ലീഗല്‍ സെല്‍ (പി.എൽ.സി) സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി ടിക്കറ്റ് തുക പൂര്‍ണമായും ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്‍കണമെന്ന വിധിയാണ് ഒക്ടോബര്‍ ഒന്നിന് പുറപ്പെടുവിച്ചത്. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളും വിവിധ രാജ്യക്കാരും …
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തൊഴിൽ സാമൂഹിക ഭരണകാര്യ മന്ത്രാലയം തുടങ്ങിയ ‘കവാദിർ’ വെബ്സൈറ്റ് വഴി ഖത്തരികൾക്കായി ആരോഗ്യ മന്ത്രാലയം കൂടിക്കാഴ്ച നടത്തി. ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ആരോഗ്യ മേഖലയലെ വിവിധ ഒഴിവുകളിലേക്കായിരുന്നു കൂടിക്കാഴ്ച. മന്ത്രാലയറ ആസ്ഥാനത്തെ അൽ ഫൈസൽ ടവറിൽ മൂന്ന് ദിവസമായി നടത്തിയ കൂടിക്കാഴ്ചയിൽ 165 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. …
സ്വന്തം ലേഖകൻ: ബായിൽ താമസിച്ച് സ്വന്തം രാജ്യത്ത് ബിസിനസും ജോലിയും ചെയ്യാനുള്ള ഒാണ്‍ലൈൻ പദ്ധതി ദുബായ് പ്രഖ്യാപിച്ചു. നാട്ടിൽ കുറഞ്ഞത് 4 ലക്ഷത്തോളം രൂപ( 5,000 യുഎസ് ഡോളർ) പ്രതിമാസ വരുമാനമുള്ളവർക്കാണ് ഒരു വർഷം കാലാവധിയുള്ള പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ സാധിക്കുക. വെബ് സൈറ്റ് വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് 6 മാസം കാലാവധിയുള്ള …
സ്വന്തം ലേഖകൻ: കൃത്രിമ മഴ പെയ്യിക്കാനുള്ള യുഎഇ പദ്ധതികൾക്ക് മികച്ച സംഭാവന ചെയ്യുന്ന ഗവേഷകർക്ക് 55 ലക്ഷം ദിർഹം സഹായം. നിലവിലുള്ള പദ്ധതികൾ കൂടുതൽ എളുപ്പമാക്കാനുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കും. പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസം: uaerep.ae. മഴമേഘ പദ്ധതികളിൽ മുൻനിരയിലുള്ള രാജ്യമാണ് യുഎഇ. മുൻവർഷങ്ങളിൽ കൂടുതൽ മഴ ലഭിക്കുകയും ചെയ്തു. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്. കോഴിക്കോട് 1264, എറണാകുളം 1209, തൃശ്ശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനെയാണ് ജില്ലകളിലെ ഇന്നത്തെ രോഗബാധയുടെ കണക്ക്. …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രതിദിന കൊവിഡ് -19 കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 40 ശതമാനം ഉയർന്നതായി കണക്കുകൾ. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ബുധനാഴ്ച 14,162 കേസുകളും 70 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം സേജ് കമ്മിറ്റി നേരത്തെ തന്നെ നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ച സർക്യൂട്ട് ബ്രേക്കർ പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവഗണിച്ചതാണ് കൊവിഡ് വ്യാപനം വ്യാപകമാക്കിയതെന്ന …
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ വീണ്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡിന്‍റെ രണ്ടാംഘട്ടം തടയുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും എന്നാൽ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പറഞ്ഞു. ശനിയാഴ്ച മുതൽ രാജ്യത്തെ ഒൻപത് പ്രമുഖ നഗരങ്ങളിൽ കർഫ്യൂ നിലവിൽ വരും. രാത്രി ഒൻപത് മുതൽ പുലർച്ചെ ആറ് വരെയാണ് കർഫ്യു. …
സ്വന്തം ലേഖകൻ: ജോര്‍ജിയയിലെയും ടെക്‌സസിലെയും ഏര്‍ലി വോട്ടിംഗ് കേന്ദ്രങ്ങളില്‍ കനത്ത പോളിംഗ്. മിക്ക വോട്ടര്‍മാരും മെയില്‍ ഇന്‍ ബാലറ്റുകള്‍ പ്രയോജനപ്പെടുത്തുന്നു. ഇരുപക്ഷവും വോട്ടുകള്‍ തങ്ങള്‍ക്കാണ് കൂടുതലെന്ന് അവകാശവാദവുമായി രംഗത്തുണ്ട്. ടെക്‌സസില്‍, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനപിന്തുണ എത്രമാത്രം കൃത്യമാണെന്ന് ഈ പോളിംഗ് വ്യക്തമാക്കുന്നു. അതേസമയം, മെയില്‍ ഇന്‍ ബാലറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്ക് മാത്രം ഗുണകരമാവുക എന്ന വാദം …