1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഹാരാഷ്ട്രയിൽ ശിവസേന, ബിജെപി പിളർപ്പ് പൂർണം; രാഷ്ട്രപതി ഭരണം തിരക്കഥയെന്ന് സാംന
മഹാരാഷ്ട്രയിൽ ശിവസേന, ബിജെപി പിളർപ്പ് പൂർണം; രാഷ്ട്രപതി ഭരണം തിരക്കഥയെന്ന് സാംന
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എഴുതിത്തയ്യാറാക്കിയ തിരക്കഥയായിരുന്നെന്ന് ശിവസേന. ഗവര്‍ണറുടെ ഇടപെടലിനെയും ശിവസേനയുടെ മുഖപത്രമായ സാംന വിമര്‍ശിച്ചു. പരോക്ഷമായി അധികാരം ബി.ജെ.പിയുടെ കൈകളിലേക്കെത്തിച്ച നടപടിയാണ് രാഷ്ട്രപതി ഭരണമെന്നും ഫഡ്‌നാവിസിന്റെത് മുതലക്കണ്ണീരാണെന്നും സാംനയുടെ എഡിറ്റോറിയലില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ശിവസേനയ്ക്ക് 24 മണിക്കൂര്‍ മാത്രം അനുവദിച്ചതും ഭൂരിപക്ഷം തെളിയിക്കാന്‍ അധിക സമയം അനുവദിക്കാത്തതും …
ശബരിമല യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ല: തീരുമാനം വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി
ശബരിമല യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ല: തീരുമാനം വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി
സ്വന്തം ലേഖകൻ: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്‍റെ 2018 സെപ്തംബര്‍ 28 ലെ വിധി നിലനില്‍ക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് യുവതി പ്രവേശനക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പുനഃപരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച 56 ഹര്‍ജികളില്‍ ചൂണ്ടികാട്ടിയ ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിലേക്ക് മാറ്റിയെന്നാണ് …
“ചൗകീദാര്‍ ചോര്‍ ഹേ“ കുറ്റമല്ല! രാഹുല്‍ ഗാന്ധിക്കെതിരായ ഹർജി തള്ളി; ജാഗ്രത വേണമെന്ന് സുപ്രീം കോടതി
“ചൗകീദാര്‍ ചോര്‍ ഹേ“ കുറ്റമല്ല! രാഹുല്‍ ഗാന്ധിക്കെതിരായ ഹർജി തള്ളി; ജാഗ്രത വേണമെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ പരാതിയാണ് തള്ളിയത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് കോടതി രാഹുലിനോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് ക്രിമിനല്‍ക്കുറ്റമാണെന്നു …
റഫാൽ ഇടപാട്: പുനഃപരിശോധനാ ഹർജികൾ തള്ളീ സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വസിക്കാം
റഫാൽ ഇടപാട്: പുനഃപരിശോധനാ ഹർജികൾ തള്ളീ സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വസിക്കാം
സ്വന്തം ലേഖകൻ: റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ആശ്വാസം. റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതി ആരോപിച്ച ഹർജികൾ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജികൾ സുപ്രീം കോടതി തളളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എസ്.കെ.കൗൾ, കെ.എം.ജോസഫ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റംഗങ്ങൾ. കഴിഞ്ഞ ഡിസംബർ 14 നാണ് കേന്ദ്ര സര്‍ക്കാരിന് …
ഓണ്‍ലൈന്‍ മരുന്ന് ഇറക്കുമതി വിലക്കി സൌദി; വിതരണം ചെയ്യരുതെന്ന് കൊറിയറുകാർക്ക് നിർദേശം
ഓണ്‍ലൈന്‍ മരുന്ന് ഇറക്കുമതി വിലക്കി സൌദി; വിതരണം ചെയ്യരുതെന്ന് കൊറിയറുകാർക്ക് നിർദേശം
സ്വന്തം ലേഖകൻ: ഓൺലൈൻ വഴി മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് സൗദിയിൽ വിലക്ക്. ഓൺലൈനായി വാങ്ങുന്ന മരുന്നുകൾ കൊറിയറായി ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കരുതെന്ന് പൊതുഗതാഗത അതോറിറ്റിയോട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. ഓൺലൈനായി മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് വ്യക്തമാക്കിയത്. മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് …
അടിച്ചു പാമ്പായി വരന്റെ “നാ​ഗിൻ നൃത്തം,” വിവാഹം വേണ്ടെന്ന് വധു; ഒടുവിൽ കൂട്ടത്തല്ലും
അടിച്ചു പാമ്പായി വരന്റെ “നാ​ഗിൻ നൃത്തം,” വിവാഹം വേണ്ടെന്ന് വധു; ഒടുവിൽ കൂട്ടത്തല്ലും
സ്വന്തം ലേഖകൻ: വിവാഹ വേദിയിൽ മദ്യപിച്ച് ലക്കുകെട്ട് നൃത്തംചവിട്ടിയ വരനെ വേണ്ടെന്ന് വച്ച് വധു. ഉത്തർപ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം. വിവാഹം വേണ്ടെന്ന് യുവതി പറഞ്ഞതോടെ ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് കയ്യാങ്കളിയിലേക്ക് നയിക്കുകയും ചെയ്തു. നവംബർ എട്ടാം തീയതിയാണ് വിവാഹവേദിയിൽ സംഭവബഹുലമായ കാര്യങ്ങൾ അരങ്ങേറിയത്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ ഇരുവരും നടത്തുകയും പരസ്പരം …
ഗൾഫ് രാഷ്ടീയത്തിൽ മഞ്ഞുരുക്കം; ഖത്തറിൽ നടക്കുന്ന ഗൾഫ് കപ്പിലേക്ക് സൗദി, യു.എ.ഇ, ബഹ്‌റൈൻ ടീമുകൾ
ഗൾഫ് രാഷ്ടീയത്തിൽ മഞ്ഞുരുക്കം; ഖത്തറിൽ നടക്കുന്ന ഗൾഫ് കപ്പിലേക്ക് സൗദി, യു.എ.ഇ, ബഹ്‌റൈൻ ടീമുകൾ
സ്വന്തം ലേഖകൻ: ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സൌദിയും യു.എ.ഇയും ബഹ്റൈനും തീരുമാനിച്ചു. ചതുര്‍രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബോള്‍ താരങ്ങള്‍ ഖത്തറിലെത്താന്‍ പോകുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് രാജ്യങ്ങള്‍ വിശദീകരിച്ചു. 1970ല്‍ ആരംഭിച്ചതാണ് എട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ …
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്നുള്ള വിദേശ സർവീസുകൾ ഈ മാസം
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്നുള്ള വിദേശ സർവീസുകൾ ഈ മാസം
സ്വന്തം ലേഖകൻ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്നുള്ള വിദേശ വിമാനക്കമ്പനികളുടെ ആദ്യ സർവീസുകൾ ഈ മാസം 18ന് ആരംഭിക്കും. ഇത്തിഹാദ് എയർവേഴ്സിന്റെ സർവീസുകളാണ് ആദ്യമായി പുതിയ ടെർമിനലിലേക്കു മാറ്റുന്നത്. സൗദി എയർലൈൻസ് നേരത്തെ തന്നെ ഇവിടെ നിന്നും സർവീസുകൾ ആരംഭിച്ചിരുന്നു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ …
ഡിസംബര്‍ മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏർപ്പെടുത്താൻ സൌദി
ഡിസംബര്‍ മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏർപ്പെടുത്താൻ സൌദി
സ്വന്തം ലേഖകൻ: ഡിസംബർ മുതം വിദേശതൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി സൌദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം. ആദ്യ വര്‍ഷം ഓപ്ഷണലായിരിക്കുമെന്നും പിന്നീട് ഇതിന്റെ കാലാവധി ദീര്‍ഘിപ്പിക്കണോ വേണ്ടയോ എന്ന് പഠിക്കുമെന്നും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിലെ പ്രഫഷണല്‍ പരീക്ഷ വിഭാഗം ഡയറക്ടര്‍ നായിഫ് അല്‍ ഉമൈര്‍ വ്യക്തമാക്കി. ‘പ്രൊഫഷണല്‍ പരീക്ഷാ ഫീസ് രാജ്യത്തിനകത്ത് 450-600 …
അബുദാബിയില്‍ വാഹനത്തിന് തീപിടിച്ച് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
അബുദാബിയില്‍ വാഹനത്തിന് തീപിടിച്ച് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: മിനയില്‍ വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകള്‍ വെന്തുമരിച്ചു. ഇമറാത്തികളായ ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയപ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അബുദാബി …