1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആറു വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് ആറ് ലക്ഷം തൊഴിലവസരങ്ങൾ
ആറു വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് ആറ് ലക്ഷം തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞതായി പഠനം. അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സസ്റ്റെയ്‌നബിള്‍ എംപ്ലോയ്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011-12 നും 2017-18 നുമിടയില്‍ രാജ്യത്തു 90 ലക്ഷം തൊഴില്‍ കുറഞ്ഞുവെന്നാണു ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഇക്കണോമിക്‌സ് പ്രൊഫസറായ സന്തോഷ് മെഹ്റോത്രയും പഞ്ചാബ് …
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്
സ്വന്തം ലേഖകൻ: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ഭാഷാ പിതാവ് എഴുത്തച്ഛന്റെ പേരിലുള്ള അവാർഡ്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മനുഷ്യാനുഭവങ്ങളുടെയും മനുഷ്യാവസ്ഥകളുടെയും പുതിയ ആവിഷ്കാര ശൈലി അവതരിപ്പിച്ച നോവലിസ്റ്റാണ് ആനന്ദ് എന്ന …
പാകിസ്താനിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഓടുന്ന ട്രെയിനിൽ തീപിടിത്തം; മരിച്ചവരുടെ എണ്ണം 65 ആയി
പാകിസ്താനിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഓടുന്ന ട്രെയിനിൽ തീപിടിത്തം; മരിച്ചവരുടെ എണ്ണം 65 ആയി
സ്വന്തം ലേഖകൻ: പാകിസ്താനിലെ ലിയാഖത്ത് പൂരില്‍ ട്രെയിനിന് തീപിടിച്ച് 65 പേര്‍ മരിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോയ തെസ്ഗാം ട്രെയിനിന്റെ മൂന്ന് ബോഗികള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ഉപയോഗിച്ച പാചക വാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം. …
സൗദിയും യു.എ.ഇയും സന്ദർശിക്കാൻ ഒറ്റ വിസ; പുതിയ സംവിധാനം അടുത്ത വർഷം
സൗദിയും യു.എ.ഇയും സന്ദർശിക്കാൻ ഒറ്റ വിസ; പുതിയ സംവിധാനം അടുത്ത വർഷം
സ്വന്തം ലേഖകൻ: സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്ത വർഷം മുതൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പദ്ധതി പ്രാവർത്തികമാകുന്നതോടെ സന്ദർശകർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ യഥേഷ്ടം സഞ്ചരിക്കാനാകും. യു.എ.ഇ സാമ്പത്തിക മന്ത്രി സുൽത്താൻ അൽ മൻസൂരി പറഞ്ഞതാണ് ഇക്കാര്യം. ടൂറിസം മേഖലയിലെ സംയോജിത പ്രവർത്തനങ്ങൾ സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന് ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിൽ സൗദി നേരത്തെ …
കൈവശം വക്കാവുന്ന സ്വർണ്ണത്തിന് പരിധിയും നികുതിയും; ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം വരുന്നു
കൈവശം വക്കാവുന്ന സ്വർണ്ണത്തിന് പരിധിയും നികുതിയും; ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം വരുന്നു
സ്വന്തം ലേഖകൻ: നോട്ടുനിരോധനത്തിനും ജി എസ് ടിക്കും പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുകയും അതിനു നികുതി ഏര്‍പ്പെടുത്തുമെന്നും മോദി സർക്കാർ. കള്ളപ്പണം പിടിക്കാനുള്ള നടപടികളുടെ ഭാഗമായി, നികുതി അടയ്ക്കാതെ വാങ്ങിയ സ്വര്‍ണം സ്വയം വെളിപ്പെടുത്താന്‍ അനുവദിക്കുന്ന ‘ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം’ കേന്ദ്രം പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കള്ളപ്പണം ഒളിപ്പിക്കാന്‍ അനധികൃതമായി സ്വര്‍ണം …
ബാഗ്ദാദിയുടെ ഒളിത്താവളത്തിലെ സൈനിക നടപടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്ത്
ബാഗ്ദാദിയുടെ ഒളിത്താവളത്തിലെ സൈനിക നടപടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്ത്
സ്വന്തം ലേഖകൻ: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് യുഎസ് പ്രത്യേക സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടു. വടക്കു പടിഞ്ഞാറന്‍ സിറിയയിൽ ബാഗ്ദാദി താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് യുഎസ് സൈനിക സംഘം നടന്നെത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇദ്‌ലിബ് പ്രവിശ്യയിലുള്ള ഈ …
സൌദി നിക്ഷേപ സംഗമത്തിന് മികച്ച പ്രതികരണം; ആദ്യ ദിനം ഒപ്പിട്ടത് 1500 കോടി ഡോളറിന്‍റെ കരാറുകള്‍
സൌദി നിക്ഷേപ സംഗമത്തിന് മികച്ച പ്രതികരണം; ആദ്യ ദിനം ഒപ്പിട്ടത് 1500 കോടി ഡോളറിന്‍റെ കരാറുകള്‍
സ്വന്തം ലേഖകൻ: സൗദിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ ആദ്യ ദിനം ഒപ്പിട്ടത് 1500 കോടി ഡോളറിന്റെ കരാറുകൾ. മൂന്ന് ദിവസത്തെ സംഗമം ഇന്ന് സമാപിക്കും. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് റിയാദിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം “ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റിവിന്റെ ആദ്യ ദിവസം 1500 കോടി ഡോളറിന്‍ഖെ കരാറുകൾ ഒപ്പിട്ടതായി സൗദി അറേബ്യൻ …
പരസ്യങ്ങളിൽ ഇനി രാഷ്ട്രീയം പറയരുത്! വിലക്ക് ഏർപ്പെടുത്തി ട്വിറ്റർ
പരസ്യങ്ങളിൽ ഇനി രാഷ്ട്രീയം പറയരുത്! വിലക്ക് ഏർപ്പെടുത്തി ട്വിറ്റർ
സ്വന്തം ലേഖകൻ: 2020 ലെ യുഎസ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റര്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്‍റര്‍നെറ്റ് വഴി നല്‍കുന്ന പരസ്യങ്ങള്‍ വളരെയധികം പ്രയോജനകരമാണെന്നും രാഷ്ട്രീയ …
മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സ്വന്തം ലേഖകൻ: അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുന്നു. ഇതിന്റെ ഫലമായി കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് ഉച്ചയോടെയാണ് ശക്തിപ്രാപിച്ചത്. തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ …
നായയെ ആദരിക്കുന്നതായി ട്രം‌പ് പോസ്റ്റ് ചെയ്തത് വ്യാജ ചിത്രം? പട്ടാളക്കാരന്റെ തല വെട്ടിയൊട്ടിച്ചുവെന്ന് റിപ്പോർട്ട്
നായയെ ആദരിക്കുന്നതായി ട്രം‌പ് പോസ്റ്റ് ചെയ്തത് വ്യാജ ചിത്രം? പട്ടാളക്കാരന്റെ തല വെട്ടിയൊട്ടിച്ചുവെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: സിറിയന്‍ അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കണ്ടെത്താന്‍ യു.എസ് കമാന്‍ഡോകളെ സഹായിച്ച നായയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദരിച്ചിരുന്നു. അമേരിക്കന്‍ ഹീറോ എന്ന അടിക്കുറിപ്പോടെ നായയെ മെഡല്‍ അണിയിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിയറ്റ്‌നാം യുദ്ധത്തില്‍ പത്ത് പേരുടെ …