സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് സ്വകാര്യ മേഖലയിലേക്ക് വീസ മാറ്റം വിലക്കി. പൊതുമേഖലയിലെ 50 ശതമാനം വിദേശി ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാറിന് പദ്ധതിയുണ്ട്. ഇവർ കമ്പനി വീസയിലേക്ക് മാറി കുവൈത്തിൽ തന്നെ തുടരുന്നതു തടയാനാണ് വീസ മാറ്റം വിലക്കിയത്. ഇതോടെ ഇൗ തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവേണ്ടിവരും. പൊതുമേഖലയിൽ 100 ശതമാനം സ്വകാര്യവത്കരണമാണ് ലക്ഷ്യമെങ്കിലും വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി സൌദിയിൽ നിന്നു കേരളത്തിലേയ്ക്കുള്ള ഏഴാം ഘട്ട വിമാന സർവീസുകളുടെ പട്ടിക റിയാദ് ഇന്ത്യൻ എംബസി പുറത്തിറക്കി. ദമാമിൽ നിന്ന് 11, ജിദ്ദയിൽ നിന്ന് 1, റിയാദിൽ നിന്ന് 4 സർവീസുകൾ ഉൾപ്പടെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആകെ 16 സർവീസുകളാണുള്ളത് ഇന്നു(14)മുതൽ ഈമാസം 28 വരെ ഷെസ്യൂൾ ചെയ്ത …
സ്വന്തം ലേഖകൻ: ഖത്തറിലേയ്ക്ക് എത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് ഡിസംബര്‍ 31 വരെ നീട്ടി. വിദേശങ്ങളില്‍ നിന്നെത്തുന്ന ഖത്തരി പൗരന്മാര്‍, പ്രവാസി താമസക്കാര്‍ തുടങ്ങി തൊഴില്‍ വീസയുള്ളവര്‍ ഉള്‍പ്പെടെ രാജ്യത്തേക്ക് എത്തുന്ന എല്ലാവരും ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് വ്യവസ്ഥ. 2020 ഡിസംബര്‍ 31 വരെ ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നീട്ടിയതായി ഖത്തര്‍ എയര്‍വേയ്സിന്റെ …
സ്വന്തം ലേഖകൻ: കൊവിഡ് 19 കാലത്ത് വിപണിക്ക് പുത്തനുണർവേകാനും ദുബായിക്ക് ഉത്സവാന്തരീക്ഷം പകരാനും 26–ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) തിയതികൾ പ്രഖ്യാപിച്ചു. ഇൗ വർഷം ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെയാണ് ഡിഎസ്എഫ്. ഉദ്ഘാടന ദിവസം മുതൽ അവസാനം വരെ മനംമയക്കുന്ന ഒട്ടേറെ പരിപാടികളാണ് ഡിഎസ്എഫിനോടനുബന്ധിച്ച് നടക്കുക. ലോക പ്രശസ്ത സംഗീതജ്ഞർ …
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന അബുദാബി അല്‍ഐന്‍ താമസവീസക്കാര്‍ ഐ.സി.എ വെബ്സൈറ്റില്‍ എന്‍ട്രി സ്റ്റാറ്റസ് പരിശോധിച്ച് ഗ്രീന്‍ ടിക്കുണ്ടെന്ന് ഉറപ്പു വരുത്തി വേണം യാത്ര പുറപ്പെടാനെന്ന് ഷാര്‍ജയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ അറേബ്യ അറിയിച്ചു. മറ്റ് എമിറേറ്റുകളിലെ താമസ വീസക്കാര്‍ക്ക് ഷാര്‍ജയില്‍ വിമാനമിറങ്ങാന്‍ നിലവില്‍ അനുമതിയുടെ ആവശ്യമില്ല. റാസ്സല്‍ഖൈമയില്‍ വിമാനമിറങ്ങുന്ന അബുദാബി …
സ്വന്തം ലേഖകൻ: ദുബായ്യിലെ തിരഞ്ഞെടുക്കപ്പെട്ട മാളുകളിൽ കൊവിഡ് പരിശോധന നടത്താൻ സൗകര്യമൊരുക്കി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). മാൾ ഓഫ് എമിറേറ്റ്സ്, മിർദിഫ് സിറ്റി സെൻറർ, ദേര സിറ്റി സെൻറർ എന്നിവിടങ്ങളിലാണ് പരിശോധന. പൊതുജനങ്ങൾക്ക് ബുക്ക് ചെയ്ത ശേഷം മാളുകളിൽ എത്തി സൗകര്യം പ്രയോജനപ്പെടുത്താം. കൊവിഡ് പരിശോധന നിർബന്ധമാക്കപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പരിശോധന …
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ചയാളുടെ ശരീരത്തിൽ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച് മാസം വരെയെങ്കിലും നില നിൽക്കുമെന്ന പഠനവുമായി ഗവേഷകർ. ഇന്ത്യൻ വംശജനാണ് യു.എസിൽ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. യൂനിവേഴ്സിറ്റി ഓഫ് അരിസോണയിലാണ് പഠനം നടത്തിയത്. കൊവിഡ് ബാധിച്ച 6,000 പേരുടെ ആൻറിബോഡി പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്.കൊവിഡ് ബാധിച്ചയാളുടെ ശരീരിത്തിലെ ആൻറിബോഡി അഞ്ച് മുതൽ ഏഴ് മാസം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 48,253 പരിശോധനയാണ് നടത്തിയത്. ആകെ കൊവിഡ് മരണം 1046 ആണ്. 7723 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ …
സ്വന്തം ലേഖകൻ: ദേശീയ തലത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. പകരം രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പ്രാദേശിക തലത്തിൽ മൂന്നു ശ്രേണികളായുള്ള കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗവ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ മൂന്നു മേഖലകളായി തിരിക്കും. മീഡിയം, ഹൈ, വെരി ഹൈ എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. …
സ്വന്തം ലേഖകൻ: നവംബർ മൂന്നിലെ അമേരിക്കൻ പ്രസിഡൻറ് െതരഞ്ഞെടുപ്പിനു മുന്നോടിയായ സർവേകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ബഹുദൂരം മുന്നിൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന വാഷിങ്ടൺ പോസ്റ്റ്/എ.ബി.സി ന്യൂസ് സർവേയിൽ 55 ശതമാനം പേരുെട പിന്തുണ ബൈഡനാണ്. പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ 43 ശതമാനം പേരാണ് പിന്തുണച്ചത്. സി.എൻ.എൻ/എസ്.എസ്.ആർ.എസ്, ഫോക്സ് …