സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 5930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1025 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം …
സ്വന്തം ലേഖകൻ: കൊവിഡ് വീണ്ടും അനിയന്ത്രിതമായി വ്യാപിക്കുന്ന ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്നു തലത്തിൽ നടപ്പിലാക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് രണ്ടാം രോഗവ്യാപനത്തെ തടയാൻ സർക്കാർ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഇന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിക്കും. രാജ്യത്തിന്റെ സ്ഥിതി ആപത്ഘട്ടത്തിലാണെന്നും ലോക്ക്ഡൗൺ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ആശുപത്രി അഡ്മിഷനുകൾ ഇത്തരത്തിൽ തുടർന്നാൽ …
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയ എൻഎച്ച്എസ് സർചാർജ് നേരത്തെ അടച്ചവർക്ക് സർക്കാർ വെബ്സൈറ്റിലൂടെ ക്ലെയിം ചെയ്ത് തിരികെ വാങ്ങാം. 2020 മാർച്ച് മുതലാണ് വിദേശ ഡോക്ടർമാർക്കും നഴ്സുമാർക്കും എൻഎച്ച്എസ് സർചാർജ് സർക്കാർ ഒഴിവാക്കി നൽകിയത്. ഇതിനു മുമ്പേ, മൂന്നുവർഷത്തേക്കുള്ള സർചാർജ് മുൻകൂറായി അടച്ച് വീസ സ്വന്തമാക്കിയവർക്കാണ് മാർച്ചിനു ശേഷമുള്ള കാലാവധിയിലേക്കായി അടച്ച തുക ക്ലെയിം …
സ്വന്തം ലേഖകൻ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ചൈനയുടെ തീരദേശ നഗരമായ ചിങ്ഡാവോയിലെ മുഴുവന്‍ ജനങ്ങളെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കാനൊരുങ്ങി ചൈന. 12 പുതിയ കേസുകളാണ് കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ചിങ്ഡാവോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്നാണ് ഏതാണ്ട് 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ മുഴുവന്‍ ആളുകളെയും കൊവിഡ് ടെസ്റ്റിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ …
സ്വന്തം ലേഖകൻ: കൊവിഡ് ഭേദമായെന്നു പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു തിരികെ. വൈറ്റ് ഹൗസ് വളപ്പിൽ ഇന്നലെ തിരഞ്ഞെടുപ്പുസമ്മേളനം സംഘടിപ്പിച്ചു. ഇന്നു ഫ്ലോറിഡയിലെ റാലിയിൽ പങ്കെടുക്കുന്നുണ്ട്. നാളെ പെൻസിൽവേനിയയിലും അയോവയിലും റാലികൾ. ഏബ്രഹാം ലിങ്കണു ശേഷം കറുത്തവർഗക്കാർക്കുവേണ്ടി ഏറ്റവും നല്ലകാര്യങ്ങൾ ചെയ്ത അമേരിക്കൻ പ്രസിഡന്റ് താനാണെന്നു വൈറ്റ് ഹൗസ് ബാൽക്കണിയിൽനിന്നു …
സ്വന്തം ലേഖകൻ: യുഎഇയിൽ കെട്ടിടങ്ങളിൽ നിന്ന് അഗ്നിശമന സംവിധാനം നീക്കം ചെയ്താൽ ഒരു വർഷത്തിൽ കുറയാത്ത തടവോ 50,000 ദിർഹം പിഴയോ ശിക്ഷ. ഉപകരണങ്ങൾ സ്ഥാനമാറ്റം വരുത്തിയാലും കേടുവരുത്തിയാലും ശിക്ഷ ലഭിക്കും. സുരക്ഷാചട്ടങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഓഫിസ് വ്യക്തമാക്കി. ചുമതലപ്പെട്ട വ്യക്തിയോ സ്ഥാപനമോ അഗ്നിശമന സംവിധാനം സ്ഥാപിക്കാതിരിക്കുകയോ അവശ്യഘട്ടങ്ങളിൽ പ്രവർത്തനക്ഷമമല്ലെങ്കിലോ …
സ്വന്തം ലേഖകൻ: ബഖാലകളിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 2021 അവസാനത്തോടെ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സൌദി യുവാക്കളും യുവതികളുമുൾപ്പെടെ 17,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തുടക്കമിട്ടു. ബഖാലകൾ പ്രാദേശികവൽക്കരിക്കുന്നത്തിന്റെ ഭാഗമായാണിത്. ഇതിനായി കൂടുതൽ തൊഴിലന്വേഷകരിൽ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാൻ ഒരാഴ്ചയാണ് സമയം …
സ്വന്തം ലേഖകൻ: സൌദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ താമസിക്കുന്ന സ്ഥലത്തിെൻറ വിവരങ്ങൾ തൊഴിൽ (മാനവ വിഭവശേഷി സാമൂഹിക വികസന) മന്ത്രാലയത്തിന് നൽകണമെന്ന് മന്ത്രാലയ വൃത്തങ്ങൾ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. 2021 ജനവുരി ഒന്നിന് മുമ്പ് ‘ഈജാർ’ സംവിധാനത്തിൽ ജോലിക്കാരുടെ താമസ വിവരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് പുതുക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ ജോലിക്കാരുടെ താമസ …
സ്വന്തം ലേഖകൻ: യുഎഇ താമസവീസ കഴിഞ്ഞവർ ഇന്നുമുതൽ പിഴ നൽകണം. മാർച്ച് ഒന്നുമുതൽ ജൂലായ് 11 വരെ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വീസ പുതുക്കാനും നീട്ടിനൽകിയിരുന്ന സമയം ഞായറാഴ്ച അവസാനിച്ചതോടെയാണിത്. ഇനി മുതൽ പിഴ നൽകിയാൽ മാത്രമേ നാട്ടിലേക്ക് പോകാനോ വീസ നിയമാനുസൃതമാക്കാനോ സാധിക്കൂ. എമിറേറ്റ്‌സ് ഐ.ഡി. കഴിഞ്ഞവരും പിഴ നൽകണം. …
സ്വന്തം ലേഖകൻ: ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും രാത്രി യാത്ര വിലക്ക് നിലവിൽവന്നു. രാത്രി എട്ടു മുതൽ പുലർച്ച അഞ്ചുവരെയാണ് വിലക്ക്. ഇൗ സമയം ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ടായിരിക്കില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള വിലക്ക് ഒക്ടോബർ 24 വരെ പ്രാബല്യത്തിലുണ്ടാകും. ഞായറാഴ്ച രാത്രി ഏഴുമണി മുതലേ റോഡുകൾ ആളൊഴിഞ്ഞു തുടങ്ങി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെല്ലാം പ്രവർത്തനം …