സ്വന്തം ലേഖകൻ: സൌദിയിലേക്കുള്ള കര, കടല്‍, വിമാനത്താവളങ്ങള്‍ ഭാഗികമായി വീണ്ടും തുറന്നതോടെയാണ് ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സൌദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് പുനരാരംഭിച്ചിരിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. അതേസമയം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഗാര്‍ഹിക തൊഴില്‍ നിയമന വെബ്സൈറ്റായ മുസാനിദ് വെബ്പോര്‍ട്ടല്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 95,918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 66228 സാമ്പിൾ പരിശോധിച്ചു. 7570 പേർ രോഗമുക്തി നേടി. 10,471 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇന്ന് 952 ഉറവിടം അറിയാത്ത കേസുകളുണ്ട്. 116 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. …
സ്വന്തം ലേഖകൻ: വാക്സീൻ ലഭ്യമായാലുടൻ വിതരണം ഉറപ്പാക്കാൻ ഇന്ത്യയിലേതിനു സമാനമായ നടപടികളുമായി യുകെയും. വാക്സീൻ പരമാവധി ആളുകളിലെത്തിക്കാൻ 5 മെഗാ വാക്സിനേഷൻ കേന്ദ്രങ്ങളും തുറക്കും. അടുത്ത മാസം ആദ്യം മുതൽ നടപടികൾ ആരംഭിക്കുമെന്നാണു റിപ്പോർട്ട്. ഡിസംബറിനു മുമ്പ് വാക്സീൻ ലഭ്യമാകുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിർത്തുകയാണ് യുകെ. അടുത്ത വർഷം ജൂലൈയോടെ വാക്സീൻ ലഭ്യമായാൽ വിതരണത്തിനു ആരോഗ്യ …
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ഭാഗമായി െഡമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് സ്ഥാനാര്‍ഥി ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിൽ നടത്താനിരുന്ന രണ്ടാമത് സംവാദം ഉപേക്ഷിച്ചു. ഒക്ടോബര്‍ 15-ന് സംവാദം വെർച്വലായി നടത്തുന്നുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ വെർച്വൽ സംവാദം വെറും വിഡ്‌ഢിത്തമാണെന്ന് പറഞ്ഞ് ട്രംപ് പരിപാടി നിരാകരിച്ചതിനെ തുടര്‍ന്ന് അത് ഉപേക്ഷിച്ചതായി പ്രസിഡൻഷ്യൽ ഡിബേറ്റ്സ് …
സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടിയതോടെ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാരുകൾ. രോഗ വ്യാപനം നിയന്തണാതീതമായ സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പല ഇയു നഗരങ്ങളും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജർമനിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ധാരണയായതായി ചാൻസലർ അംഗല മെർക്കൽ പറഞ്ഞു. മാസ്ക് ധരിക്കലും അകലം പാലിക്കലും കർശനമാക്കി. ജർമനിയിൽ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ ചൈന അറുപതിനായിരത്തിലേറെ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടേത് വളരെ മോശമായ പെരുമാറ്റമാണെന്ന് ആരോപിച്ച പോംപിയോ, ലോകത്തെപ്രധാനപ്പെട്ട സാമ്പത്തിക -ജനാധിപത്യ ശക്തികളായ ക്വാഡ് അംഗരാജ്യങ്ങളെ അവർ ഭീഷണിപ്പെടുത്തുകയാണെന്നും കൂട്ടിച്ചേർത്തു. യു.എസ്, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ എന്നിവയാണ് ക്വാഡ് അംഗരാജ്യങ്ങൾ. ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ …
സ്വന്തം ലേഖകൻ: ഉയരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒമാനിൽ വീണ്ടും രാത്രി പൂർണമായ സഞ്ചാരവിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക. രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ടാകില്ല. വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ഇൗ സമയം അടച്ചിടുകയും വേണമെന്ന് ഒമാൻ …
സ്വന്തം ലേഖകൻ: നിക്ഷേപത്തിന് താൽപര്യമുള്ള പ്രവാസികൾക്ക് ഖത്തറിന്റെ റിയൽ എസ്റ്റേറ്റ് മേഖലകളിൽ സ്വതന്ത്ര ഉടമസ്ഥാവകാശത്തിൽ വസ്തുവകകൾ വാങ്ങാനും വിൽക്കാനുമുള്ള നടപടികൾ സുഗമമാക്കാൻ പുതിയ ഓഫിസ് പ്രവർത്തനം തുടങ്ങി.നീതിന്യായ മന്ത്രി ഡോ.ഇസ ബിൻ സാദ് അൽ ജാഫലി അൽ നുഐമിയാണ് പേൾ ഖത്തറിൽ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തത്. നീതിന്യായ, ആഭ്യന്തര മന്ത്രാലയങ്ങൾ ചേർന്നാണ് ഓഫിസ് പ്രവർത്തിപ്പിക്കുന്നത്. …
സ്വന്തം ലേഖകൻ: തൊഴിലിടങ്ങളിലെ അപകടങ്ങൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ. പൂർണവിവരങ്ങളും നൽകുകണം. അപകട മരണങ്ങൾ, തീപിടിത്തം, സ്ഫോടനങ്ങൾ എന്നിവയാണ് അടിയന്തര പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യേണ്ടതെന്നും മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ തൊഴിലാളിക്ക് പരുക്കുണ്ടെങ്കിൽ 3 ദിവസത്തിനകം അറിയിക്കണം. തൊഴിലാളി ജോലിക്ക് പോകുമ്പോഴോ താമസകേന്ദ്രത്തിലേക്കു മടങ്ങുമ്പോഴോ അപകടം സംഭവിച്ചാലും തൊഴിലുടമയുടെ പരിധിയിൽ വരും. …
സ്വന്തം ലേഖകൻ: കൊവിഡ് കാലത്തും മുൻനിരയിൽ പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് പുഷ്പങ്ങൾ നൽകി ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥി അപർണ സായി. ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പുഷ്പങ്ങൾ സമ്മാനിക്കണെമന്ന അപർണയുടെ ആഗ്രഹം പൊലീസ് സാധിച്ചുകൊടുക്കുകയായിരുന്നു. അപർണയുടെ പ്രവൃത്തിയെ പൊലീസ് അഭിനന്ദിക്കുകയും ആദരിക്കുകയം ചെയ്തു. കൊവിഡ് കാലത്തും ദേശീയ അണുനശീകരണ യജ്ഞ സമയത്തും ആരോഗ്യ പ്രവർത്തകർക്കൊപ്പം മുൻനിരയിൽനിന്ന് പ്രവർത്തിച്ചവരാണ് ദുബൈ …