സ്വന്തം ലേഖകന്‍: അശ്രദ്ധകൊണ്ട് 19 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അമേരിക്കയില്‍ ഇന്ത്യന്‍ യുവതിക്ക് 14 വര്‍ഷം തടവ്. ഇരുത്തിയൊന്‍പതുകാരിയായ കിഞ്ചല്‍ പട്ടേല്‍ എന്ന യുവതിക്കാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്. ഇവരുടെ അശ്രദ്ധയാലാണ് 19 മാസം മാത്രം പ്രായമുള്ള ആദിത്യന്‍ ശിവകുമാര്‍ മരിച്ചതെന്നു കണ്ടെത്തിയതിനാലാണ് ശിക്ഷ. നേരത്തെ കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആയുധബലം നേരിടാന്‍ പാകിസ്താന്‍ ആണുവായുധ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ആണവായുധ ശേഖരം സ്വന്തമാക്കാന്‍ പദ്ധതിയിടുന്നതായി ഒരു രാജ്യാന്തര വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഓരോ വര്‍ഷം ഇരുപതോളം ആയുധങ്ങളാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ശേഖരത്തിലേക്ക് മുതല്‍ കൂട്ടുന്നത്. ഇത്തരത്തിലുള്ള ആയുധ നിര്‍മാണം …
സ്വന്തം ലേഖകന്‍: ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു. വടക്കന്‍ ലിബിയയിലെ സുവാരയില്‍ നിന്ന് അഭയാര്‍ഥികളുമായി ഇറ്റലിയിലേക്ക് പോയ ബോട്ടാണു മുങ്ങിയത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത സുവാര തീരം ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അനധികൃത അഭയാര്‍ത്ഥികളുടെ പ്രധാന കേന്ദ്രമാണ്. മുങ്ങിയ ബോട്ടില്‍നിന്ന് 201 പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. കണ്ടെടുത്ത 200 മൃതദേഹങ്ങളില്‍ …
സ്വന്തം ലേഖകന്‍: ചൈനീസ് ഐടി കമ്പനികളില്‍ ജീവനക്കാര്‍ക്ക് ഉന്മേഷം കൂട്ടാന്‍ ചിയര്‍ ഗേള്‍സ്. പ്രോഗ്രാമിങിന്റെ ക്ഷീണം മാറ്റാന്‍ ചൈനീസ് ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് പുതിയ വഴിയൊരുക്കുകയാണ് പ്രമുഖ ഐടി കമ്പനികള്‍. ജീവനക്കാരുടെ മനസിന് കുളിര്‍മയും ഉന്‍മേഷവും നല്‍കാന്‍ ചൈനയില്‍ പ്രോഗ്രാമിങ് ചിയര്‍ലീഡേഴ്‌സ് എന്ന് വിളിക്കുന്ന ചിയര്‍ ഗേള്‍സിനെ നിയമിക്കുന്ന തിരക്കിലാണ് കമ്പനികള്‍. പ്രോഗ്രാമിങ് ചിയര്‍ലീഡേഴ്‌സാകാന്‍ ചൈനയിലെ …
സ്വന്തം ലേഖകന്‍: മലയാളികളെ ഞെട്ടിച്ച് ചെല്‍സിയുടേയും ലിവര്‍പൂളിന്റേയും ഓണാശംസകള്‍, അതും മലയാളത്തില്‍. കാല്‍പന്തുകളിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന മലയാളികള്‍ക്കിടയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ രണ്ടും വമ്പന്മാര്‍ക്കും ആരാധകര്‍ ഏറെയാണ്. പ്രീമിയര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയും മറ്റൊരു പ്രമുഖ ക്ലബ്ബായ ലിവര്‍പൂളും ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ് ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘ഓണം ആശംസകള്‍’ എന്ന് മലയാളത്തില്‍തന്നെ ടൈപ്പ് …
സ്വന്തം ലേഖകന്‍: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ നീക്കം, ബിജെപിക്ക് തലവേദന. ഇതിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍വച്ച് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള പട്ടേല്‍ വിഭാഗത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഗുജറാത്ത് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഇരുപത്തിരണ്ടുകാരനായ ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. ദേശീയതലത്തിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് …
സ്വന്തം ലേഖകന്‍: വധശിക്ഷ ഭീകരവാദ കേസുകളില്‍ മാത്രം മതിയെന്ന് ദേശീയ നിയമ കമ്മീഷന്‍. ഭാവിയില്‍ വധശിക്ഷ പൂര്‍ണമായി നിര്‍ത്തലാക്കണമെന്നും കമ്മിഷന്റെ കരട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വധശിക്ഷ നടപ്പാക്കുന്നതുകൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. മുംബൈ സ്‌ഫോടന പരമ്പരക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനു പിന്നാലെ ഉയര്‍ന്ന വധശിക്ഷ നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നതാണ് ജസ്റ്റിസ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ, അമേരിക്കയില്‍ 17 കാരന് 11 വര്‍ഷം തടവ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിക്കുകയും അവര്‍ പിന്തുണ നല്‍കുകയും ചെയ്ത യുഎസിലെ വെര്‍ജീനിയയില്‍നിന്നുള്ള പതിനേഴുകാരന്‍ അലി അമിന്‍ എന്ന യുവാവിനാണ് 11 വര്‍ഷം തടവുശിക്ഷ ലഭിച്ചത്. ഓണ്‍ലൈനിലൂടെയാണ് അലി ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യമായാണ് ഇത്തരമൊരു കേസിന് …
സ്വന്തം ലേഖകന്‍: ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. 1965 ലെ ഇന്ത്യാ പാക് യുദ്ധത്തിന്റെ 50 മത്തെ വാര്‍ഷിക ദിനമായ ഇന്ന് പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. വിമുക്ത ഭടന്മാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് പദ്ധതി. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. പദ്ധതിക്ക് തത്വത്തില്‍ …
സ്വന്തം ലേഖകന്‍: ലോകമെങ്ങും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പൂക്കളമൊരുക്കിയും ഓണക്കോടിയുടുത്തും മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മലയാളികളുടെ ദേശീയോത്സവത്തെ ജാതിമത ഭേദമന്യേയാണ് എല്ലാവരും ആഘോഷിക്കുന്നത്. മലയാളിയായി പിറന്നവരെല്ലാം ലോകത്തിന്റെ ഏതു കോണിലായാലും ഇന്നേ ദിവസം സദ്യയൊരുക്കുകയും പ്രിയപ്പെട്ടറെല്ലാം ഒത്തു ചേരുകയും ചെയ്യുന്നു. ഓണക്കോടിയുടുത്ത് സദ്യയൊരുക്കുന്ന തിരക്കിലാണ് മുതിര്‍ന്നവര്‍. തൂശനിലയില്‍ തുമ്പപ്പൂ …