സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത വീണ്ടും, നാലുപേരെ ജീവനോടെ ചുടുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. കയ്യും കാലും ചങ്ങല കൊണ്ട് ബന്ധിച്ചശേഷം നാലുപേരെയും ചുട്ടു കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. ഇതിനു മുന്‍പും ഇത്തരത്തില്‍ ഇസ്!ലാമിക് സ്റ്റേറ്റ് ആളുകളെ കൊലപ്പെടുത്തിയിരുന്നു. ‘ഇത് പ്രതികാരത്തിനുള്ള സമയമാണ്. അവര്‍ ഞങ്ങളെ …
സ്വന്തം ലേഖകന്‍: വധശിക്ഷ നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു, ശിക്ഷ ഭീകര പ്രവര്‍ത്തനത്തിനും രാജ്യദ്രോഹത്തിനും മാത്രമായി പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം. ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ കമ്മിഷന്‍ നിയമ മന്ത്രാലയത്തിനു നല്‍കിയ 262 ആം റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശമുള്ളത്. എന്നാല്‍, ഇന്നലെ കാലാവധി പൂര്‍ത്തിയാക്കിയ 10 അംഗ കമ്മിഷനിലെ മൂന്നുപേര്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിനോടു വിയോജിച്ചു. …
സ്വന്തം ലേഖകന്‍: പാക് ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ദിരാ ഗാന്ധി പദ്ധതിയിട്ടിരുന്നതായി സിഐഎ രേഖകള്‍. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാകിസ്താന്റെ പ്രധാന ആണവകേന്ദ്രള്‍ തുടച്ചുനീക്കാന്‍ ആലോചിച്ചിരുന്നതായി സിഐഎയുടെ രഹസ്യ രേഖകളിലാണ് പരാമര്‍ശമുള്ളത്. പാകിസ്താന്റെ ആണവശേഷി ഇല്ലാതാക്കുകയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ലക്ഷ്യം. യുഎസ് പാകിസ്താന് ഫൈറ്റര്‍ ജെറ്റുകളും മറ്റും കൈമാറാന്‍ പദ്ധതിയിട്ടതിന് പിന്നാലെയാണ് ഇന്ത്യ ആക്രമണത്തിന് തയ്യാറെടുത്തതെന്നും രേഖകളില്‍ …
സ്വന്തം ലേഖകന്‍: ഹൈദരാബാദിന്‍ അജ്ഞാത സിറിഞ്ച് ഭീകരന്റെ വിളയാട്ടം, പ്രധാന ഇരകള്‍ സ്ത്രീകള്‍. അപ്രതീക്ഷിതമായി സ്ത്രീകളുടെ ശരീരത്തില്‍ സിറിഞ്ച് കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയാണ് ഇയാളുടെ വിനോദം. സംഭവം ഒരുപാട് തവണ ആവര്‍ത്തിച്ചപ്പോള്‍ സമാധാനമായി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സ്ത്രീകള്‍. ഇതുവരെ, 15 ഓളം സ്ത്രീകള്‍ക്ക് ഇയാളില്‍ നിന്നും കുത്തേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ബൈക്കില്‍ എത്തിയാണ് ഇയാള്‍ …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് കപ്പല്‍, ടിക്കറ്റ് 700 രൂപ. നാലു മണിക്കൂറാണ് യാത്രാ സമയം. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 700 മുതല്‍ 800 രൂപവരെ ആയിരിക്കും യാത്രാക്കൂലി. യാത്രാ സമയമാകട്ടെ മൂന്നര മണിക്കൂര്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് യാത്രാക്കപ്പല്‍ സര്‍വീസ് നടത്താന്‍ തുറമുഖ വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ കൊച്ചി, …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ പ്രകൃത വാതക പാടം ഈജിപ്ഷ്യന്‍ തീരത്ത് കണ്ടെത്തി. ഇറ്റാലിയന്‍ എണ്ണക്കമ്പനി ഭീമനായ എനിയാണ് ലോകത്തെ ഏറ്റവും വലിയ പ്രകൃത വാതക ശേഖരം കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. 30 ട്രില്യണ്‍ ക്യുബിക് ഫീറ്റ് പ്രകൃതി വാതകം പാടത്ത് ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഏതാണ്ട് 5.5 ബില്യണ്‍ ബാരല്‍ എണ്ണക്ക് തുല്യമാണിത്. മെഡിറ്ററേനിയനില്‍ ഉപരിതലത്തില്‍ …
സ്വന്തം ലേഖകന്‍: കേരളത്തിലേക്ക് ഒഴുകുന്ന പ്രവാസി പണം ഒരു ലക്ഷം കോടിയിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. രൂപയുടെ വില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലേക്കുള്ള പണമൊഴുക്ക് പൊടുന്നനെ വര്‍ദ്ധിക്കാന്‍ കാരണമായത്. ഈ മാസം 25 ശതമാനം വരെ വര്‍ദ്ധന പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറിയപങ്കും പണമൊഴുകുന്നത്. കേരളത്തിലേക്കുള്ള പ്രവാസിപ്പണം 30 …
സ്വന്തം ലേഖകന്‍: സിപിഎം, ബിജെപി നായാട്ടു സംഘങ്ങള്‍ സജീവം, കണ്ണൂര്‍ പുകയുന്നു. ജില്ലയില്‍ ബിജെപി, സിപിഎം ഏറ്റുമുട്ടലുകളുടെ ഭാഗമായി രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെ ആക്രമം വ്യാപിക്കുകയാണ്. കണ്ണൂരില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിന്റേതടക്കം ഒട്ടേറെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. ചാലാടുള്ള രഞ്ജിത്തിന്റെ വീടിനു നേരെ ഇന്നലെ പുലര്‍ച്ചെയാണു ബോംബേറുണ്ടായത്. …
സ്വന്തം ലേഖകന്‍: പ്രമുഖ കന്നഡ പുരോഗമന സാഹിത്യകാരന്‍ കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു. പ്രമുഖ കന്നഡ സാഹിത്യകാരനും യുക്തിവാദിയും ഹംപിയിലെ കന്നഡ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായിരുന്ന എം.എം. കല്‍ബുര്‍ഗി അന്ധവിശ്വാസം, ദുര്‍മന്ത്രവാദം എന്നിവകെതിരെ രൂക്ഷമായ നിലപാടെടുത്ത് പലപ്പോഴും വിവാദ നായകനായിരുന്നു. ഇന്നലെ രാവിലെ ധാര്‍വാഡ് കല്യാണ്‍നഗറിലെ വസതിയില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്. പ്രഭാതഭക്ഷണത്തിനിടെയാണ് സംഭവം. …
സ്വന്തം ലേഖകന്‍: നേതാജിയുടെ മരണം, രഹസ്യ ഫയലുകള്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ബ്രിട്ടനില്‍. നേതാജിയുടെ അന്തരവന്റെ മകന്‍ സൂര്യകുമാര്‍ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ടിട്ടും കത്തെഴുതിയിട്ടും ഫയലുകളുടെ കാര്യത്തില്‍ അനുകൂല മറുപടിയില്ലാതെ വന്നപ്പോഴാണ് സൂര്യകുമാര്‍ ബോസിന്റെ സഹോദരി ബ്രിട്ടനെ സമീപിച്ചത്. ജപ്പാന്‍, യുഎസ്, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ കൈവശം നേതാജിയുടെ തിരോധാനവുമായി …