സ്വന്തം ലേഖകൻ: യുഎഇയുടെ വടക്കൻ മേഖലകളിൽ പെയ്ത കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാദികൾ നിറഞ്ഞൊഴുകി. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. കൽബ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ശനിയാഴ്ച സന്ധ്യയോടെയായിരുന്നു മഴ. ശക്തമായ കാറ്റുമുണ്ടായിരുന്നു. വടക്കൻ എമിറേറ്റുകളിൽ ആകാശം ഇന്നലെയും മേഘാവൃതമായിരുന്നു. നാളെയും മറ്റന്നാളും വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് …
സ്വന്തം ലേഖജൻ: ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു നൽകുന്ന പരമോന്നത ദേശീയ ബഹുമതി നേടിയവരിൽ രണ്ട് മലാളികളും. ലണ്ടൻ ന്യൂഹാം കൗൺസിലിലെ സ്ട്രീറ്റ് പോപ്പുലേഷൻ മാനേജരായി ജോലി ചെയ്യുന്ന അജിത സജീവും നാളികേരം അടിസ്ഥാനമാക്കിയുള്ള ജൈവ –ഭക്ഷ്യ ബ്രാൻഡായ കൊക്കോഫീനയുടെ സ്ഥാപകൻ ജേക്കബ് തുണ്ടിലുമാണ് ബ്രിട്ടനിലെ പരമോന്നത ബഹുമതികൾ നേടി യുകെ മലയാളികളുടെ അഭിമാനമായത്. കൂടാതെ …
സ്വന്തം ലേഖകൻ: മാർച്ച് ഒന്നു മുതൽ ജുലൈ 11 വരെ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും വീസ പുതുക്കാനും അനുവദിച്ചിരുന്ന സമയം അവസാനിച്ചു. ഇന്നു(ഞായർ) മുതൽ പിഴ ഒടുക്കിയാലേ നാട്ടിലേയ്ക്ക് തിരിച്ചുപോകാനും വീസ നിയമാനുസൃതമാക്കാനും സാധിക്കുകയുള്ളൂ. കൊവിഡ്19 നെ തുടർന്നായിരുന്നു അധികൃതർ 3 മാസത്തെ ഇളവ് അനുവദിച്ചിരുന്നത്. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ …
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകുന്നു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്തായിരുന്നു ട്രംപിെൻറ രണ്ടാം വരവ്. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് വീണ്ടും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എത്തുന്നത്. എനിക്കിപ്പോൾ എല്ലാം മികച്ചതായി തോന്നുന്നു. …
സ്വന്തം ലേഖകൻ: നേഗാർണോ-കരാബാഗ് പ്രദേശത്തെ ചൊല്ലി രണ്ടാഴ്ചയോളമായി നടന്ന അർമീനിയ- അസർബൈജാൻ പോരാട്ടത്തിന് താൽക്കാലിക വിരാമം. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ ശ്രമഫലമായി മോസ്കോയിൽ 10 മണിക്കൂറിലധികം നീണ്ട ചർച്ചക്കുശേഷം ശനിയാഴ്ച ഉച്ചയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നഗാർണോ-കരോബാഗിലെ സിവിലിയൻ കേന്ദ്രങ്ങളിൽ അസർബൈജാൻ സൈന്യം മിസൈൽ-ഷെൽ ആക്രമണങ്ങൾ …
സ്വന്തം ലേഖകൻ: രാജ്യത്തെ ടൂറിസം മേഖലയിൽ 2030ഒാടെ സ്വദേശി ജീവനക്കാരുടെ അനുപാതം 10 ശതമാനമായി ഉയർത്തുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖതീബ് പറഞ്ഞു. ജി20 ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയിരുന്നു അദ്ദേഹം. 2030ഒാടെ 10 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നിലവിൽ ടൂറിസം മേഖലയിൽ സ്വദേശി പൗരന്മാരായ ജീവനക്കാരുടെ അനുപാതം മൂന്നു ശതമാനം …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സുപ്രീംകമ്മിറ്റി പ്രഖ്യാപിച്ച രാത്രി സഞ്ചാര വിലക്ക് ഇന്ന് നിലവിൽവരും. അടുത്ത 24 വരെയുള്ള രണ്ടാഴ്ച കാലയളവിൽ രാത്രി എട്ടു മുതൽ പുലർച്ച അഞ്ചുവരെ ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ടായിരിക്കില്ല. കടകളും പൊതുസ്ഥലങ്ങളും ഇൗ സമയത്ത് അടച്ചിടുകയും വേണം. സുപ്രീം കമ്മിറ്റി നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നിയമലംഘകർക്കെതിരെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിക്കുന്നവര്‍ അനുദിനം വര്‍ധിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് ബാധിച്ച് 34 പേരാണ് മരിച്ചത്. ഇതിനകം 62 മലയാളികള്‍ ഉള്‍പ്പെടെ മൊത്തം 649 പേരാണ് കൊവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചത്. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന സൂചനയാണ് നല്‍കുന്നത്. ആരോഗ്യമേഖല അതീവ …
സ്വന്തം ലേഖകൻ: വന്ദേ ഭാരത് മിഷൻ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽനിന്ന് എയർ ഇന്ത്യയുടെ ഒമ്പതു സർവിസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 11 മുതൽ 22 വരെയാണ് സർവിസുകൾ. ഇതിൽ മൂന്നെണ്ണം കോഴിക്കോട്ടേക്കാണ്. ഒക്ടോബർ 12, 16, 19 തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സർവിസുകൾ. ജിദ്ദയിൽനിന്ന് മുംബൈ വഴിയാണിത്. എന്നാൽ, മുംബൈയിൽ ഒരു മണിക്കൂർ സാങ്കേതിക സ്റ്റോപ് മാത്രമാണ് ഉണ്ടാവുകയെന്നും …