1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം, രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണം പത്തായി
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം, രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു,  മരണം പത്തായി
സ്വന്തം ലേഖകന്‍: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം, മരണം പത്തായി. ഇന്ന് നടത്തിയ തെരച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണിത്. അപകടത്തെത്തുടര്‍ന്ന് കാണായതായ കുമ്പളങ്ങി സ്വദേശി ഫൗസിയയുടെയും മട്ടാഞ്ചേരി സ്വദേശി സെബാസ്റ്റ്യന്‍ ഷില്‍ട്ടണ്‍ന്റെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. കൊച്ചി കമാലക്കടവ് ഭാഗത്ത് നിന്ന് തീരദേശ പൊലീസിന്റെ പെട്രോളിങിനിടെ ഫൗസിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ തിരച്ചിലിലാണ് …
ഓസ്ട്രിയയില്‍ അമ്പതോളം കുടിയേറ്റക്കാരെ കണ്ടെയ്‌നര്‍ ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഓസ്ട്രിയയില്‍ അമ്പതോളം കുടിയേറ്റക്കാരെ കണ്ടെയ്‌നര്‍ ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ അമ്പതോളം കുടിയേറ്റക്കാരെ കണ്ടെയ്‌നര്‍ ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ നിരയായി ഇരിക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍. എത്ര പേര്‍ മരണപ്പെട്ടുവെന്ന് കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നും മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും ഓസ്ട്രിയന്‍ പൊലീസ് അറിയിച്ചു. വര്‍ധിച്ചുവരുന്ന കുടിയേറ്റക്കാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഓസ്ട്രിയ അടക്കമുളള ബാള്‍ക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടി …
മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് ആപത്ക്കരമാണെന്ന ബിജെപി എംപി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വിവാദമാകുന്നു
മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് ആപത്ക്കരമാണെന്ന ബിജെപി എംപി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വിവാദമാകുന്നു
സ്വന്തം ലേഖകന്‍: മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് ആപത്ക്കരമാണെന്ന ബിജെപി എംപി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വിവാദമാകുന്നു. രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ജനസംഖ്യയിലെ ഈ വളര്‍ച്ച അപകടകരമാണെന്നായിരുന്നു ആദിത്യനാഥ് പ്രസ്താവിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ജാതി തിരിച്ചുള്ള സെന്‍സസ് കണക്കുകള്‍ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു എംപി. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്നും നിയമനിര്‍മാണം നടത്തണമെന്നും …
ഗംഗാ നദി വൃത്തിയാക്കാന്‍ ജര്‍മ്മനി, ഒപ്പം ജര്‍മ്മന്‍ കോളേജുകളില്‍ സംസ്‌കൃത പഠനവും
ഗംഗാ നദി വൃത്തിയാക്കാന്‍ ജര്‍മ്മനി, ഒപ്പം ജര്‍മ്മന്‍ കോളേജുകളില്‍ സംസ്‌കൃത പഠനവും
സ്വന്തം ലേഖകന്‍: ഗംഗാ നദി വൃത്തിയാക്കാന്‍ ജര്‍മ്മനി, ഒപ്പം ജര്‍മ്മന്‍ കോളേജുകളില്‍ സംസ്‌കൃത പഠനവും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ജര്‍മ്മന്‍ സന്ദര്‍ശന വേളയിലാണ് ജര്‍മ്മനിയുടെ സഹായ വാഗ്ദാനം. ഗംഗാനദിയുടെ ഉത്തരാഖണ്ഡ് ഭാഗം ശുചിയാക്കുന്നതിനാണു ജര്‍മനി സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജര്‍മനിയിലെ റൈന്‍ നദി ശുചിയാക്കുന്നതിന് ഉപയോഗിച്ച സാങ്കേതികവിദ്യ ഇവിടെയും ഉപയോഗിക്കും. ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് …
കശ്മീരില്‍ ഏറ്റുമുട്ടലിനിടെ പാക് ഭീകരനെ ജീവനോടെ പിടികൂടി
കശ്മീരില്‍ ഏറ്റുമുട്ടലിനിടെ പാക് ഭീകരനെ ജീവനോടെ പിടികൂടി
സ്വന്തം ലേഖകന്‍: കശ്മീരില്‍ ഏറ്റുമുട്ടലിനിടെ പാക് ഭീകരനെ ജീവനോടെ പിടികൂടി. ബാരാമുല്ല ജില്ലയിലെ പന്‍സ്‌ലയില്‍ റാഫിയാബാദിലെ ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ ജീവനോടെ പിടികൂടിയത്. തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുസാഫര്‍ഗഡില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ ജാവേദ് അഹമ്മദാണ് പിടിയിലായതെന്ന് സ്ഥിരീകരിച്ചു. അതേസമയം ഇയാള്‍ ചാവേര്‍ സംഘടനയില്‍ അംഗമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉറി സെക്ടറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ …
അമേരിക്കയിലെ ഡെന്‍വര്‍ സിനിമാ തിയറ്റര്‍ വെടിവപ്പ്, പ്രതിക്ക് 3318 വര്‍ഷം തടവ്
അമേരിക്കയിലെ ഡെന്‍വര്‍ സിനിമാ തിയറ്റര്‍ വെടിവപ്പ്, പ്രതിക്ക് 3318 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഡെന്‍വര്‍ സിനിമാ തിയറ്റര്‍ വെടിവപ്പ്, പ്രതിക്ക് 3318 വര്‍ഷം തടവ്. യുഎസിലെ കൊളറാഡോ സംസ്ഥാനത്തുള്ള ഡെന്‍വറിലെ സിനിമാ തിയറ്ററില്‍ അതിക്രമിച്ചു കയറി 12 പേരെ വെടിവച്ചുകൊല്ലുകയും 77 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അപൂര്‍വ വിധി. കൊലപാതകി ഇരുപത്തിയേഴുകാരനായ ജയിംസ് ഹോംസിനു 12 ജീവപര്യന്തം തടവുശിക്ഷയും പരോളില്ലാതെ 3318 വര്‍ഷം തടവുമാണ് …
ഫോര്‍ട്ട് കൊച്ചി ബോട്ടപകടം, മരണം ഏഴായി, മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം
ഫോര്‍ട്ട് കൊച്ചി ബോട്ടപകടം, മരണം ഏഴായി, മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം
സ്വന്തം ലേഖകന്‍: ഫോര്‍ട്ട് കൊച്ചി ബോട്ടപകടം, മരണം ഏഴായി, മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം. ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ മീന്‍പിടിത്ത ബോട്ടിടിച്ച് തകര്‍ന്ന യാത്രാബോട്ടിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ ചെല്ലാനത്ത് നിന്ന് കണ്ടെടുത്തു. കണ്ണമാലി കണ്ടക്കടവ് പുത്തന്തോട് ആപത്തുശേരി വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ സുജിഷ (17)യുടെ മൃതദേഹമാണ് ഇന്ന് കിട്ടിയത്. മഹാരാജാസ് …
സാനിയ മിര്‍സക്ക് ഖേല്‍ രത്‌ന നല്‍കുന്നത് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു
സാനിയ മിര്‍സക്ക് ഖേല്‍ രത്‌ന നല്‍കുന്നത് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു
സ്വന്തം ലേഖകന്‍: സാനിയ മിര്‍സക്ക് ഖേല്‍ രത്‌ന നല്‍കുന്നത് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പാരാലിമ്പിക്‌സ് ചാമ്പ്യന്‍ എച്ച്.എന്‍.ഗിരിഷ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ തീരുമാനം സ്റ്റേ ചെയ്തത്. 2012 ലണ്ടന്‍ പാരാലിമ്പിക്‌സില്‍ രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അര്‍ഹതയുണ്ടെന്നും അതിനാല്‍ സാനിയയുടെ പുരസ്‌കാരം …
ഓഹരി വിപണിയില്‍ ഉണര്‍വ്, തകര്‍ച്ചയില്‍ നിന്ന് കര കയറുമെന്ന് സൂചന
ഓഹരി വിപണിയില്‍ ഉണര്‍വ്, തകര്‍ച്ചയില്‍ നിന്ന് കര കയറുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ഓഹരി വിപണിയില്‍ ഉണര്‍വ്, തകര്‍ച്ചയില്‍ നിന്ന് കര കയറുമെന്ന് സൂചന. നാളുകള്‍ നീണ്ട തകര്‍ച്ചക്കു ശേഷം ഓഹരി വിപണി വ്യാഴാഴ്ച നേട്ടത്തോടെ വ്യാപരം തുടങ്ങി. സെന്‍സെക്‌സ് രാവിലെ 4505 പോയിന്റ് ഉയര്‍ന്ന് 26,170 ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 7,930 ലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലുണ്ടായ മുന്നേറ്റം തന്നെയാണ് ഏഷ്യന്‍ …
ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എലി കരണ്ടതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു
ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എലി കരണ്ടതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു
സ്വന്തം ലേഖകന്‍: ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എലി കരണ്ടതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ വെന്റിലേറ്ററിലായിരുന്ന വെറും രണ്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് എലിയുടെ കടിയേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധവുമായെത്തി. സംഭവന്‍ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതോടെ ഉത്തരവാദിത്തത്തില്‍ നിന്ന് തടിയൂരാനുള്ള ശ്രമത്തിലാണ് അധികൃതര്‍ …