സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് സുഖമായിരിക്കുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞത്. ട്രംപിന് ഓക്‌സിജന്‍ സഹായം നല്‍കുണ്ടെന്ന് ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിലെത്തിയ ഉടനെ ട്രംപിന് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന മസ്കത്ത് നഗരത്തിലെ ബസ് സർവിസുകൾ മുവാസലാത്ത് ഇന്ന് മുതൽ പുനരാരംഭിക്കും. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി സുപ്രീം കമ്മിറ്റി നിർദേശപ്രകാരമാണ് സിറ്റി ബസ് സർവിസ് പുനരാരംഭിക്കുന്നത്. കഴിഞ്ഞയാഴ്ച ഇൻറർസിറ്റി ബസ് സർവിസുകൾ പുനരാരംഭിച്ചിരുന്നു. സലാല നഗരത്തിലെ ബസ് ഗതാഗതം അടുത്ത 18ന് പുനരാരംഭിക്കും. സുഹാർ നഗരത്തിലെ സർവിസുകൾ …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഉംറ കര്‍മ്മം ഏഴ് മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു. പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് പുലര്‍ച്ചെയാണ് കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഉംറ കര്‍മ്മത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് നാലിനായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കര്‍മ്മം നിര്‍ത്തിവെച്ചിരുന്നത്. ഇഅ്തമര്‍നാ ആപ് വഴി ഉംറയ്ക്ക് …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ റിയൽ എസ്‌റ്റേറ്റ് ഇപാടുകൾക്ക് മൂല്യവർധിത നികുതി (വാറ്റ്) 15ൽനിന്ന് 5% ആക്കി കുറച്ചു. ഉടമസ്ഥാവകാശ കൈമാറ്റം, വിൽപന തുടങ്ങിയവയ്ക്കെല്ലാം 5% വാറ്റ് മതിയാകും. ഭരണാധികാരി സൽമാൻ രാജാവാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. താമസ, വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലകളെ ശക്തിപ്പെടുത്താനും സ്വന്തം ഭവനമെന്ന പൗരന്മാരുടെ സ്വപ്നം സാക്ഷാത്കരിക്കാനും ഇത് സഹായകമാകുമെന്ന് …
സ്വന്തം ലേഖകൻ: പ്രവാസികളുടെ തൊഴിൽ പുനർനിയമനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും പുതിയ കരാറിൽ ഒപ്പുവച്ചു. കൊവിഡ്-19 പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട വിദഗ്ധ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് പുതിയ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് ഖത്തർ ചേംബറും മന്ത്രാലയവും ചേർന്ന് ആരംഭിച്ച തൊഴിൽ പോർട്ടലിനെ പിന്തുണയ്ക്കുന്നതാണ് പുതിയ കരാർ. ഇക്കഴിഞ്ഞ ജൂലൈയിലാണ് പോർട്ടൽ …
സ്വന്തം ലേഖകൻ: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമായ അറബ്‌ടെക് ഹോള്‍ഡിങ് പിജെഎസ്സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയിലായ യുഎഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു. വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം. നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി …
സ്വന്തം ലേഖകൻ: ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ (നിയന്ത്രിത വിമാന സർവിസ്) ധാരണപ്രകാരമുള്ള വിമാന സർവിസുകൾ പ്രഖ്യാപിച്ചു.മസ്കത്തിൽനിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമായിരിക്കും സർവിസുകൾ ഉണ്ടാവുക. കോവിഡ് മൂലം രണ്ടു രാജ്യങ്ങൾക്കിടയിൽ റദ്ദാക്കിയ വ്യോമ ഗതാഗതം താൽക്കാലികമായി പുനരാരംഭിക്കുന്നതിനുള്ള താൽക്കാലിക സംവിധാനമാണ് എയർ ബബിൾ. എയർഇന്ത്യ മസ്കത്തിൽനിന്ന് കേരളത്തിലെ നാലു വിമാനത്താവളങ്ങൾക്കും ബംഗളൂരു/ മംഗളൂരു, …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശ്ശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ന്യൂകാസിലിലെ നോർത്തുംബ്രിയ സർവകലാശാലയിലെ 850 ഓളം വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദ്യാർത്ഥികൾ സർവകലാശാലയിൽ തിരിച്ചെത്തിയ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇത്രയധികം കേസുകൾ ഉണ്ടായത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. കേസുകളുടെ വർദ്ധനവിനെ തുടർന്ന് ന്യൂകാസിൽ നഗരം പുതിയ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. പരിശോധനയിൽ പോസിറ്റിവ് ആയതിനെത്തുടർന്ന് സ്വയം നിരീക്ഷണത്തിൽ ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണം, അലക്കൽ, ക്ലീനിംഗ് …
സ്വന്തം ലേഖകൻ: ഫ്രാന്‍സിന്റെ മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവതരിപ്പിച്ച പദ്ധതികള്‍ വിവാദത്തില്‍. ഫ്രാന്‍സിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും മതത്തെ ഒഴിവാക്കുമെന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ക്ക് വലിയ രീതിയിലുള്ള എതിര്‍പ്പാണ് മുസ്‌ലിം സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. നേരത്തെ ഇസ്‌ലാമിക് റാഡിക്കലിസം ഫ്രാന്‍സിന്റെ മതേതര മൂല്യങ്ങള്‍ക്ക് അപകടമാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ലോകത്തെല്ലായിടത്തും ഇസ്‌ലാം …